'വിവാഹ മോചനം അടക്കം കാര്യങ്ങള്‍': വൈറലായി കരീന കപൂറിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റ് !

Published : Feb 11, 2025, 05:09 PM ISTUpdated : Feb 11, 2025, 05:11 PM IST
'വിവാഹ മോചനം അടക്കം കാര്യങ്ങള്‍': വൈറലായി കരീന കപൂറിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റ് !

Synopsis

ജീവിതാനുഭവങ്ങളെക്കുറിച്ച് നടി കരീന കപൂർ ഖാൻ പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റ് ചർച്ചയാകുന്നു. 

മുംബൈ: ജീവിതത്തില്‍ അനുഭവിച്ച് മാത്രം അറിയേണ്ട കാര്യം എന്ന നിലയില്‍ നടി കരീന കപൂര്‍ ഖാന്‍ പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് വലിയ ചര്‍ച്ചയാകുകയാണ്. കരീനയുടെ ഭര്‍ത്താവ് സെയ്ഫ് അലി ഖാനെതിരെ ജനുവരി 16ന് നടന്ന ആക്രമണ സംഭവവും തുടര്‍ന്നുള്ള വിവാദങ്ങള്‍ക്കും ശേഷമാണ് നടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് വന്നിരിക്കുന്നത്. 

"വിവാഹം, വിവാഹമോചനം, ഉത്കണ്ഠ, പ്രസവം, പ്രിയപ്പെട്ട ഒരാളുടെ മരണം, രക്ഷാകർതൃത്വം എന്നിവ നിങ്ങൾക്ക് ഒരിക്കലും മനസ്സിലാകില്ല. നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത് വരെ, ജീവിതത്തിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള സിദ്ധാന്തങ്ങളും അനുമാനങ്ങളും യാഥാർത്ഥ്യങ്ങളല്ല. നിങ്ങളുടെ ഊഴമാകുമ്പോൾ ജീവിതത്തില്‍ അത് അനുഭവിക്കും വരെ നിങ്ങൾ എല്ലാവരേക്കാളും മിടുക്കനാണെന്ന് നിങ്ങൾ കരുതുന്നു " കരീന ശനിയാഴ്ച തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തു. 

ഇതില്‍ വിവാഹ മോചനം അടക്കം വാക്കുകള്‍ കണ്ടതിന് പിന്നാലെ വലിയ അഭ്യൂഹങ്ങളാണ് ബോളിവുഡ് മാധ്യമങ്ങളില്‍ ഉടലെടുത്തത്. ഇത് സംബന്ധിച്ച് വിവിധ ചര്‍ച്ചകളാണ് റെഡ്ഡിറ്റില്‍ അടക്കം പുരോഗമിച്ചത്. കരീന സ്വന്തം ജീവിത അനുഭവങ്ങളാണ് പങ്കുവച്ചത് എന്നും, അവര്‍ ഇത്തരം ഒരു അവസ്ഥയിലൂടെയാണോ കടന്നുപോകുന്നത് തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ പലരും ഉയര്‍ത്തിയിരുന്നു. 

അതേസമയം സെയ്ഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ട സമയത്ത് മാധ്യമങ്ങളോടും പാപ്പരാസികളോടും സ്വകാര്യതയെ മാനിക്കാന്‍ കരീന ആവശ്യപ്പെട്ടിരുന്നു. കഴി‌ഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തില്‍ സെയ്ഫ് അലി ഖാന്‍ ജനുവരിയില്‍ നേരിട്ട ആക്രമണത്തിന്‍റെ വിശദാംശങ്ങള്‍ വിവരിച്ച് രംഗത്ത് എത്തിയിരുന്നു. കരീന അടക്കം കുടുംബത്തിന്‍റെ സ്നേഹമാണ് തന്നെ തിരിച്ചുകൊണ്ടുവന്നത് എന്ന് സെയ്ഫ് പ്രതികരിച്ചിരുന്നു. ബക്കിംഗ്ഹാം മര്‍ഡര്‍ എന്ന ചിത്രത്തിലാണ ്അവസാനമായി കരീന അഭിനയിച്ചത്. 

'എന്‍റെ പേരില്‍ തമ്മില്‍ തല്ലരുത്': 20 ദിവസം മുന്‍പ് കിട്ടിയ സന്യാസി സ്ഥാനം രാജിവച്ച് നടി മംമ്ത കുല്‍ക്കര്‍ണി

സിനിമ സംഘടനയുടെ തലപ്പത്തുള്ളവര്‍ പലപ്പോഴും ഈ തോന്നിവാസങ്ങൾക്ക് കുടപിടിക്കുന്നു: വേണു കുന്നുപ്പള്ളി

PREV
click me!

Recommended Stories

'മോളേ..കിച്ചു ഇറക്കി വിട്ടോ'? ചേച്ചി പൊട്ടിക്കരഞ്ഞു; ഒടുവിൽ മകന്റെ പ്രതികരണം വെളിപ്പെടുത്തി രേണു സുധി
പ്രസവിക്കാന്‍ 20 ദിവസം, അവളാകെ തകര്‍ന്നു, കേസിൽ രണ്ടാം പ്രതിയായി; ദിയ അനുഭവിച്ച വേദന പറഞ്ഞ് കൃഷ്ണ കുമാർ