Latest Videos

'വെളിപ്പെടുത്തലുകള്‍ അപകീര്‍ത്തികരം': മുൻ ഭാര്യ സുചിത്രയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് കാര്‍ത്തിക് കുമാര്‍

By Web TeamFirst Published May 18, 2024, 6:49 PM IST
Highlights

സുചിത്ര തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നുണ്ടെന്ന് കാർത്തിക് കുമാർ വക്കീൽ നോട്ടീസിൽ പരാമർശിക്കുന്നുണ്ട്. 

ചെന്നൈ: തമിഴ് നടനും സ്റ്റാൻഡ് അപ്പ് കൊമേഡിയനുമായ കാർത്തിക് കുമാർ മുൻ ഭാര്യയും പിന്നണി ഗായികയുമായ ആർ സുചിത്രയ്ക്ക് വക്കീൽ നോട്ടീസ് അയച്ചു. കാർത്തിക് കുമാർ സ്വവർഗാനുരാഗിയാണെന്ന് അവകാശപ്പെട്ട് സുചിത്ര അടുത്തിടെ നല്‍കിയ അഭിമുഖത്തിന് പിന്നാലെയാണ് മുന്‍ ഭാര്യയ്ക്കും രണ്ട് യൂട്യൂബ് ചാനലുകൾക്കും ഏതിരെ കാര്‍ത്തിക് കുമാര്‍ നോട്ടീസ് അയച്ചത്.

മെയ് 16 ന് കാര്‍ത്തിക് കുമാറിന്‍റെ അഭിഭാഷകൻ മുഖേനയാണ് നോട്ടീസ് അയച്ചത്. ക്രിമിനൽ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാതിരിക്കാന്‍ നടത്തിയ പ്രസ്താവനകള്‍ പിന്‍വലിച്ച് മാപ്പ് പറയണം എന്നാണ് നോട്ടീസിലെ ആവശ്യം. 

സുചിത്ര തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നുണ്ടെന്ന് കാർത്തിക് കുമാർ വക്കീൽ നോട്ടീസിൽ പരാമർശിക്കുന്നുണ്ട്. തനിക്കെതിരെ അടിസ്ഥാനരഹിതമായ അപവാദ പ്രചാരണം നടത്തുന്നു എന്ന് ആരോപിച്ച് കുമുദം, റിഫ്ലക്റ്റ് ടോക്ക്സ്  എന്നീ യൂട്യൂബ് ചാനലുകള്‍ക്കെതിരെയും നോട്ടീസ് അയച്ചിട്ടുണ്ട് കാര്‍ത്തിക് കുമാര്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി അഭിനേതാക്കളെക്കുറിച്ചും, സുചി ലീക്‌സ് സംബന്ധിച്ചും, വ്യക്തിജീവിതം സംബന്ധിച്ചും സുചിത്രയുടെ അഭിമുഖങ്ങൾ കോളിവുഡില്‍ സംസാരവിഷയമാകുകയാണ്. അഭിമുഖങ്ങളിൽ കാർത്തിക് കുമാർ, ധനുഷ്, തൃഷ, വിജയ്, കമൽഹാസൻ, ആൻഡ്രിയ ജെറമിയ, ഐശ്വര്യ രജനികാന്ത് എന്നിവർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സുചിത്ര നടത്തിയത്. 

കാർത്തിക് കുമാറും ധനുഷും സ്വവർഗാനുരാഗികളാണെന്നാണ് സുചിത്രയുടെ വാദം. 2017ൽ നടന്ന കുപ്രസിദ്ധമായ 'സുചി ലീക്ക്‌സ്' കാർത്തിക്കും ധനുഷും ചേർന്ന് നടത്തിയ ഒരു തമാശയാണെന്ന് സുചിത്ര തന്‍റെ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. 

2017ൽ സുചിത്രയുടെ ട്വിറ്റർ അക്കൗണ്ടിൽ തമിഴ് സിനിമാ വ്യവസായത്തിലെ അഭിനേതാക്കളുടെ നിരവധി സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ചോർന്നിരുന്നു. അന്ന് സുചിത്രയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും അവൾ സ്ഥിരതയുള്ള മാനസികാവസ്ഥയിലായിരുന്നില്ലെന്നും കാർത്തിക് പറഞ്ഞിരുന്നു. ഇതാണ് സുചി ലീക്സ് എന്ന് അറിയപ്പെട്ടത്. 2018 ല്‍ കാര്‍ത്തിക്കും സുചിത്രയും വേര്‍പിരിഞ്ഞിരുന്നു.

ഡോ. സണ്ണിയും നാഗവല്ലിയും വീണ്ടും സ്ക്രീനിലേക്ക്: മണിച്ചിത്രത്താഴ് റീ റിലീസ് അപ്ഡേറ്റ്

ബിഗ് ബോസ് ശനി, ഞായര്‍ എപ്പിസോഡുകളില്‍ മോഹന്‍ലാല്‍ ഇല്ല
 

click me!