'ഷീറോ' സണ്ണി ലിയോണുമൊത്തുള്ള ചിത്രം പങ്കുവച്ച് റബേക്ക : എഡിറ്റഡാണോയെന്ന് ആരാധകര്‍

By Web TeamFirst Published Jun 28, 2021, 11:15 PM IST
Highlights

സോഷ്യല്‍മീഡിയയില്‍ സജീവമായ റബേക്ക കഴിഞ്ഞദിവസം പങ്കുവച്ച സണ്ണി ലിയോണിനൊപ്പമുള്ള ചിത്രമാണിപ്പോള്‍ തരംഗമായിരിക്കുന്നത്.

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്‍തിരുന്ന പരമ്പരകളില്‍ ഏറെ സ്വീകാര്യത ലഭിച്ച ഒന്നായിരുന്നു കസ്‍തൂരിമാന്‍. പരമ്പരയിലെ കഥാപാത്രങ്ങളായ കാവ്യയും ജീവയും ഒന്നിക്കുകയും ഒരു കുഞ്ഞിനെ കാത്തിരിക്കുന്നിടത്തുമാണ് പരമ്പര അവസാനിച്ചത്. പ്രധാന കഥാപാത്രങ്ങളായി എത്തിയ കാവ്യയും ജീവയും പ്രേക്ഷക പ്രിയം നേടിയിരുന്നു. ഏറെ ശ്രദ്ധ നേടിയ പരമ്പരയിലെ നായിക കഥാപാത്രമായ കാവ്യയെ അവതരിപ്പിക്കുന്നത് റബേക്ക സന്തോഷാണ്. അഭിനയത്തിന് പുറമെ ആങ്കറിങ്ങിലും കഴിവ് തെളിയിച്ച റബേക്ക മലയാളികളുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ്.


സോഷ്യല്‍മീഡിയയില്‍ സജീവമായ റബേക്ക കഴിഞ്ഞദിവസം പങ്കുവച്ച സണ്ണി ലിയോണിനൊപ്പമുള്ള ചിത്രമാണിപ്പോള്‍ തരംഗമായിരിക്കുന്നത്. 'നമ്മുടെ 'ഷീറോ' സാറാ മൈക്ക്' എന്ന ക്യാപ്ഷനോടെയായിരുന്നു റബേക്ക സണ്ണി ലിയോണൊന്നിച്ചുള്ള ചിത്രം പങ്കുവച്ചത്. പോസ്റ്റ് ചെയ്‍ത നിമിഷങ്ങള്‍കൊണ്ടാണ് ചിത്രം തരംഗമായത്. ഫോട്ടോഷോപ്പ് സോഷ്യല്‍മീഡിയയില്‍ അരങ്ങ് വാഴുന്ന കാലമായതിനാല്‍ മിക്ക ആളുകളുടേയും ആദ്യത്തെ ചോദ്യം ചിത്രം എഡിറ്റഡാണോ എന്നായിരുന്നു.

സണ്ണി ലിയോണ്‍ പ്രധാന വേഷത്തിലെത്തുന്ന, ശ്രീജിത്ത് വിജയന്റെ പുതിയ സംവിധാന സംരഭമായ ഷീറോ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ എടുത്ത ചിത്രമാണ് റബേക്ക പങ്കുവച്ചത്. റബേക്കയുടെ പ്രതിശ്രുത വരനായ ശ്രീജിത്തിന്റെ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റബേക്ക മുന്നേതന്നെ പങ്കുവച്ചിരുന്നെങ്കിലും സണ്ണി ലിയോണൊത്തുള്ള ചിത്രം ഇത് ആദ്യമായാണ് പങ്കുവയ്ക്കുന്നത്. തൃശൂര്‍ സ്വദേശിനിയായ റബേക്ക കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്.  

'ഇക്കിഗായ്' സിനിമാ നിര്‍മാണ കമ്പനിയുടെ ആദ്യ സംരഭമാണ് ഷീറോ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നും റബേക്ക അറിയിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!