Katrina Kaif - Vicky Kaushal Wedding : വധൂവരന്‍മാര്‍ എത്തുക ഹെലികോപ്റ്ററില്‍; വിക്കി- കത്രീന വിവാഹ വിശേഷങ്ങൾ

Web Desk   | Asianet News
Published : Dec 06, 2021, 10:56 AM ISTUpdated : Dec 06, 2021, 11:10 AM IST
Katrina Kaif - Vicky Kaushal Wedding : വധൂവരന്‍മാര്‍ എത്തുക ഹെലികോപ്റ്ററില്‍; വിക്കി- കത്രീന വിവാഹ വിശേഷങ്ങൾ

Synopsis

വിവാഹത്തില്‍ പങ്കെടുക്കാൻ ഒരു രഹസ്യ കോഡ് അതിഥികള്‍ക്ക് ഉണ്ടെന്ന വാര്‍ത്ത നേരത്തെ വന്നിരുന്നു. 

ത്രീന കൈഫും(Katrina Kaif) വിക്കി കൗശലും(Vicky Kaushal) തമ്മിലുള്ള വിവാഹത്തിന്റെ ചൂടുപിടിച്ച ചർച്ചകളാണ് ബോളിവുഡിൽ ഇപ്പോൾ. വൻ ഒരുക്കങ്ങളാണ് ഇരുവരും വിവാഹത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന സൂചനകളാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ നല്‍കുന്നത്. ഇപ്പോഴിതാ വിവാഹ സ്ഥലത്തേക്ക് താരങ്ങൾ ഹെലികോപ്റ്ററില്‍ ആകും എത്തുകയെന്ന വാർത്തയാണ് വരുന്നത്. 

മീഡിയകളുടെ ക്യാമാറാക്കണ്ണുകളിൽ നിന്നും രക്ഷപ്പെടാനാണ് ഇരുവരും ഹെലികോപ്റ്ററില്‍ വരുന്നതെന്നാണ് ബോളിവുഡ് സിനിമാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജസ്ഥാനിലെ സവായ് മധോപൂരിലെ റിസോര്‍ട്ടിലാണ് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന വിവാഹം നടക്കുന്നത്. ഈമാസം 9ന് നടക്കുന്ന വിവാഹത്തിനായി ഇരുവരും 5ന് തന്നെ ജയ്പൂരിലേക്ക് എത്തും.

Read Also: Katrina Kaif - Vicky Wedding : അതിഥികൾക്ക് കടുവ സഫാരിയും? വിക്കി- കത്രീന വിവാഹ ഒരുക്കങ്ങൾ

വിവാഹത്തില്‍ പങ്കെടുക്കാൻ ഒരു രഹസ്യ കോഡ് അതിഥികള്‍ക്ക് നല്‍കുമെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. ഹോട്ടൽ മുറികൾ പോലും ഒരു കോഡ് വഴി മാത്രമേ ആക്‌സസ് ചെയ്യാൻ കഴിയൂ, ഫോണുകള്‍ അനുവദിക്കില്ലെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 

ചുരുക്കും പേര്‍ക്ക് മാത്രമാണ് വിക്കി കൗശലിന്റേതും കത്രീന കൈഫിന്റേയും വിവാഹത്തില്‍ പങ്കെടുക്കാൻ ക്ഷണമുള്ളത്. കൊവിഡ് 19 ന്റെ സാഹചര്യത്തിൽ കനത്ത ജാഗ്രതയിലും മുന്നൊരുക്കത്തിലുമാണ് വിവാഹം നടക്കുക. വിവാഹത്തിന് എത്തുന്നവർക്ക് രണ്ട് ഡോസ് വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാണ്.

Read More: Katrina Kaif - Vicky Wedding : കത്രീന വിക്കി വിവാഹത്തിന് 'സല്‍മാന്‍ ഖാന്‍' കുടുംബത്തിന് ക്ഷണം ലഭിച്ചോ?

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത