കേസരി 2 കോപ്പിയടി വിവാദം: യൂട്യൂബറും അണിയറപ്രവർത്തകരും ഒത്തുതീർപ്പിലെത്തി

Published : May 01, 2025, 01:54 PM IST
കേസരി 2 കോപ്പിയടി വിവാദം: യൂട്യൂബറും അണിയറപ്രവർത്തകരും ഒത്തുതീർപ്പിലെത്തി

Synopsis

അക്ഷയ് കുമാർ ചിത്രം കേസരി 2 ലെ സംഭാഷണം തന്റെ കവിതയുടെ കോപ്പിയടി ആണെന്ന യൂട്യൂബർ യാഹ്യ ബൂട്ട്‌വാലയുടെ ആരോപണം വിവാദമായിരുന്നു.

മുംബൈ: അക്ഷയ് കുമാറിന്‍റെ കേസരി ചാപ്റ്റർ 2 സിനിമയിലെ സംഭാഷണം തന്‍റെ കവിത കോപ്പിയടിച്ചതാണ് എന്ന ആരോപണവുമായി യൂട്യൂബർ യാഹ്യ ബൂട്ട്‌വാല രംഗത്ത് എത്തിയത് വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രശ്നം പരിഹരിച്ചുവെന്നാണ് യൂട്യൂബര്‍ പറയുന്നത്. 

ഒരു കോര്‍ട്ട് റൂം ഡ്രാമയായി ഒരുക്കിയ ചിത്രത്തില്‍ അനന്യ പാണ്ഡെ പറയുന്ന മോണോലോഗ് 2020 ലെ തന്റെ കവിതയിൽ നിന്ന് നേരിട്ട് കോപ്പിയടിച്ചതാണെന്ന് തെളിയിക്കാൻ കവിയായ യാഹ്യ ബൂട്ട്‌വാല തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടില്‍ രണ്ട് മൂന്ന് ദിവസം മുന്‍പ് ഒരു വീഡിയോ തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

ഒരു ദിവസത്തിനുശേഷം, തന്റെ മുൻ വീഡിയോ നീക്കം ചെയ്തതായി പ്രസ്താവിക്കുന്ന ഒരു പോസ്റ്റ് ആർട്ടിസ്റ്റ് വീണ്ടും പങ്കിട്ടു. സംഭവം ചര്‍ച്ച ചെയ്ത് പരിഹരിച്ചുവെന്നാണ് ഇപ്പോള്‍ യൂട്യൂബര്‍ അറിയിക്കുന്നത്. ഇരു കക്ഷികളെയും ബാധിക്കാതെ പ്രശ്നം പരിഹരിച്ചുവെന്നാണ് യൂട്യൂബര്‍ പറയുന്നത്. ഏപ്രിൽ 28 ന്, യാഹ്യ ബൂട്ട്‌വാല, കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താതെ, കേസരി 2 നിർമ്മാതാക്കളുമായി പ്രശ്നം പരിഹരിച്ചതായി പറയുന്നു. 

"സുഹൃത്തുക്കളെ, നിർമ്മാതാക്കളും ഞാനും ഇരു കക്ഷികളായി മികച്ച പരിഹാരത്തോടെ ഈ പ്രശ്‌നം രമ്യമായി പരിഹരിച്ചിരിക്കുകയാണ്. ഈ 2 ദിവസങ്ങളിലെ നിങ്ങളുടെ പിന്തുണയ്ക്ക് നന്ദിയുണ്ട്" യൂട്യൂബര്‍ പറയുന്നു. 

ഈ വിഷയം എന്ത് പരിഹാരമാണ് ഉണ്ടായത് എന്ന് യൂട്യൂബറുടെ ഫോളോവേര്‍സ് ചോദിക്കുന്നുണ്ട്. കേസരി ചാപ്റ്റർ 2 നിർമ്മാതാക്കൾ അദ്ദേഹത്തിന് പണം നൽകാനും സംഭാഷണത്തിന് ക്രെഡിറ്റ് നൽകാനും സമ്മതിച്ചിട്ടുണ്ടോ എന്ന് ചിലർ അദ്ദേഹത്തോട് ചോദിച്ചു. എന്നാല്‍ ഇദ്ദേഹം ഇതുവരെ മറുപടിയൊന്നും നല്‍കിയിട്ടില്ല. ധർമ്മ പ്രൊഡക്ഷൻസോ കേസരി ചാപ്റ്റർ 2 ന്റെ ടീമിലെ ഏതെങ്കിലും അംഗമോ തുടക്കം മുതൽ ഈ വിഷയത്തിൽ ഒരു അഭിപ്രായവും നൽകിയിട്ടില്ല.

കരൺ സിങ് ത്യാഗിയാണ് കേസരി 2 സംവിധാനം ചെയ്‍തിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവും ബാരിസ്റ്ററുമായ സി ശങ്കരന്‍ നായരായിട്ടാണ് ആക്ഷയ് കുമാര്‍ ചിത്രത്തില്‍ എത്തുന്നത്.  ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനത്തെത്തിയ ഏക മലയാളിയും വൈസ്രോയി കൗൺസിലിലെ ഏക ഇന്ത്യക്കാരനുമായിരുന്ന സർ ചേറ്റൂർ ശങ്കരൻ നായര്‍. 

 

 

PREV
Read more Articles on
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്