അക്കാര്യത്തില്‍ എന്നേക്കാള്‍ ശ്രദ്ധ ഭാര്യക്കാണ്: കിഷോര്‍ സത്യ പറയുന്നു

Web Desk   | Asianet News
Published : Mar 12, 2020, 12:18 PM IST
അക്കാര്യത്തില്‍ എന്നേക്കാള്‍ ശ്രദ്ധ ഭാര്യക്കാണ്: കിഷോര്‍ സത്യ പറയുന്നു

Synopsis

സൗന്ദര്യ കാര്യത്തില്‍ ഒട്ടും ശ്രദ്ധിക്കാത്ത താരമാണ് താൻ.  അക്കാര്യങ്ങളിലെല്ലാം എന്നെ ഓർമ്മിപ്പിക്കുന്നതും മറ്റും ഭാര്യയാണെന്ന് തുറന്നുപറഞ്ഞ് കിഷോർ സത്യ

അവതാരകനായും അഭിനേതാവായും വര്‍ഷങ്ങളായി മലയാളികള്‍ക്കിടയിലുള്ള താരമാണ് കിഷോര്‍ സത്യ. കറുത്തമുത്തെന്ന സീരിയലില്‍ ബാലചന്ദ്രനെന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരത്തെ അത്ര പെട്ടെന്നൊന്നും പ്രേക്ഷകര്‍ മറക്കില്ല. അവതരത്തിലെ തനതായ ശൈലിയും അഭിനയത്തിലെ വ്യത്യസ്തതകൊണ്ടും പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ് കിഷോറിനെ. കറുത്തമുത്തില്‍ നിന്ന് പെട്ടെന്ന് അപ്രത്യക്ഷമായെങ്കിലും ഇഷ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തി.


ഇപ്പോഴിതാ ഡേ വിത്ത് എ സ്റ്റാര്‍ എന്ന പരിപാടിയില്‍ എത്തി തന്‍റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് കിഷോര്‍. തന്‍റെ കുടുംബത്തെ കുറിച്ചു സിനിമാ പ്രൊജക്ടുകളെ കുറിച്ചും തീര്‍ത്തും വ്യക്തിപരമായ ജീവിതത്തെ കുറിച്ചും കിഷോര്‍ മനസു തുറന്നു.  സൗന്ദര്യ കാര്യത്തില്‍ ഒട്ടും ശ്രദ്ധിക്കാത്ത താരമാണ് ഞാനെന്നാണ് കിഷോര്‍ പറയുന്നത്. അക്കാര്യത്തില്‍ പലപ്പോഴും എന്റെ ഭാര്യ എന്നെ കുറ്റപ്പെടുത്തും.ഒരു സൺ ക്രീം പോലും പുറത്തുപോകുമ്പോൾ ഇടാറില്ല. പിന്നെ നേരത്തെ പറഞ്ഞതുപോലെ ഇടക്കിടയ്ക്ക് എന്തെങ്കിലും ഇട്ടാലായി. പിന്നെ ഗ്ലോ ഉണ്ടാകാൻ കാരണം ചിലപ്പോൾ പച്ചവെള്ളം നല്ല പോലെ കുടിക്കുന്നതാകാമെന്നും കിഷോര്‍ പറ‍ഞ്ഞു.

PREV
click me!

Recommended Stories

'മോളേ..കിച്ചു ഇറക്കി വിട്ടോ'? ചേച്ചി പൊട്ടിക്കരഞ്ഞു; ഒടുവിൽ മകന്റെ പ്രതികരണം വെളിപ്പെടുത്തി രേണു സുധി
പ്രസവിക്കാന്‍ 20 ദിവസം, അവളാകെ തകര്‍ന്നു, കേസിൽ രണ്ടാം പ്രതിയായി; ദിയ അനുഭവിച്ച വേദന പറഞ്ഞ് കൃഷ്ണ കുമാർ