കളിചിരികളുമായി 'കുടുംബവിളക്ക്' താരങ്ങൾ

Published : Jun 19, 2022, 11:13 AM ISTUpdated : Jun 19, 2022, 11:26 AM IST
കളിചിരികളുമായി 'കുടുംബവിളക്ക്' താരങ്ങൾ

Synopsis

യൂട്യൂബ് എന്ന പ്ലാറ്റ്‌ഫോമിലേക്ക് എത്തിയതോടെ ആനന്ദ് എന്ന വ്യക്തിയെ ആരാധകര്‍ തിരിച്ചറിഞ്ഞു. ആനന്ദിന്റെ യുട്യൂബ് ചാനല്‍ ഹിറ്റായതോടെ ആനന്ദിന്റെ സോഷ്യല്‍മീഡിയ ഫാന്‍സ് പവറിലും നല്ല മാറ്റം വന്നിട്ടുണ്ട്.

മിനിസ്‌ക്രീനിലെ പ്രേക്ഷകപ്രീതിയുള്ള പരമ്പരയാണ് 'കുടുംബവിളക്ക്' (Kudumbavilakku). 'സുമിത്ര 'എന്ന വീട്ടമ്മയുടെ കഥ നോണ്‍ ലീനിയറായി പറഞ്ഞുപോകുന്ന പരമ്പരയിലെ എല്ലാ താരങ്ങളും തന്നെ സോഷ്യല്‍മീഡിയയിലും തരംഗമാണ്. 'കുടുംബവിളക്ക്' പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നാണ് 'അനിരുദ്ധ്'. 'സുമിത്ര'യുടെ മകനായ 'അനിരുദ്ധാ'യി സ്‌ക്രീനില്‍ എത്താറുള്ളത് തിരുവനന്തപുരം സ്വദേശിയായ ആനന്ദ് നാരായണന്‍ (Anand Narayanan) ആണ്. തന്റെ യൂട്യൂബ് ചാനലിലൂടെ മനോഹരങ്ങളായ അഭിമുഖങ്ങള്‍ പങ്കുവച്ചാണ് ഇപ്പോള്‍ ആനന്ദ് കയ്യടികള്‍ വാങ്ങുന്നത്. പരമ്പരയിലെ അനിരുദ്ധില്‍ നിന്നുമാറി ആനന്ദ് ഒരു തമാശക്കാരനാണെന്ന് ആരാധകര്‍ അറിഞ്ഞത് യൂട്യൂബ് ചാനലിലൂടെയാണ്.

യൂട്യൂബ് എന്ന പ്ലാറ്റ്‌ഫോമിലേക്ക് എത്തിയതോടെ ആനന്ദ് എന്ന വ്യക്തിയെ ആരാധകര്‍ തിരിച്ചറിഞ്ഞു. ആനന്ദിന്റെ യുട്യൂബ് ചാനല്‍ ഹിറ്റായതോടെ ആനന്ദിന്റെ സോഷ്യല്‍മീഡിയ ഫാന്‍സ് പവറിലും നല്ല മാറ്റം വന്നിട്ടുണ്ട്. സീരിയലിലെ സഹതാരങ്ങളേയും, അടുപ്പക്കാരേയും മറ്റുള്ളവരേയുമെല്ലാം അഭിമുഖം നടത്തി അതിന്റെ വീഡിയോ ആയിരിക്കും മിക്കപ്പോഴും 'ആനന്ദ് നാരായണന്‍' എന്ന പേരിലുള്ള തന്റെ പേജില്‍ അദ്ദേഹം അപ്‌ലോഡ് ചെയ്യാറുള്ളത്. 'കുടുംബവിളക്കി'ലെ പ്രധാന താരങ്ങളോടൊപ്പമുള്ള ആനന്ദിന്റെ പുതിയ സംഭാഷണങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 'ഒഴിവ് സമയത്തിലെ ഒളിഞ്ഞുനോട്ടം' എന്ന പേരിലാണ് ആനന്ദ് വീഡിയോ അപ്‍ലോഡ് ചെയ്‍തിരിക്കുന്നത്.

വീഡിയോയില്‍ പ്രധാനമായുമുള്ളത്, പരമ്പരയിലെ സുമിത്രയുടെ ഭര്‍ത്താവ് 'സിദ്ധാര്‍ത്ഥാ'യി എത്തുന്ന കെ.കെ, സുമിത്രയുടെ മകനായ 'പ്രതീഷാ'യെത്തുന്ന നൂബിന്‍, പ്രതീഷിന്റെ ഭാര്യ  'സഞ്‍ജന'യായി എത്തുന്ന രേഷ്‍മ എന്നിവരും ആനന്ദുമാണ്. എപ്പോഴത്തേയും പോലെതന്നെ, ആനന്ദിന്റെ സംസാരത്തില്‍ പ്രേക്ഷകര്‍ ലയിച്ച് ഇരുന്നുപോകുമെങ്കിലും, സ്‌ക്രീനിലെ എല്ലാവരും അടിപൊളി തന്നെയാണ്. എന്താണ് ഇന്നത്തെ നമ്മുടെ അജണ്ട എന്ന് ചോദിക്കുമ്പോഴേക്കും രേഷ്‍മ പറയുന്നത്, ഈശ്വര പ്രാര്‍ത്ഥനയെന്നാണ്. കൂടാതെ അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി എന്ന വരിയും രേഷ്‍മ തന്നെ പാടുന്നുണ്ട്. തിരുവനന്തപുരത്തെ കനകകുന്ന് കൊട്ടാരത്തിന്റെ മുന്നില്‍ നിന്നാണ് എല്ലാവരും സംസാരിക്കുന്നത്. അതുകൂടെ ചേര്‍ത്ത് ആനന്ദ് പറയുന്നത്, ഇത് കെ.കെയ്ക്ക് കേരള ഗവണ്‍മെന്റ് എഴുതി കൊടുത്ത സ്ഥലമാണെന്നാണ്. കാരണം മറ്റൊന്നുമല്ല. കെ.കെയും നൂബിനും ദിവസവും ജോഗിംങ് ചെയ്യാന്‍ വരുന്നത് ഇവിടെയാണ്.

രാവിലെ ഒരു ജ്യൂസും കുടിച്ച് ഒടുന്നത് ഞങ്ങള്‍ക്കൊരു ഊര്‍ജ്ജമാണ് എന്ന് നൂബിന്‍ പറയുമ്പോഴേക്കും, രേഷ്‍മഇടയില്‍ കയറുന്നുണ്ട്. ചേച്ചിമാരൊക്കെ നടന്നുപോകുമ്പോള്‍ ഇവര്‍ക്ക് ഊര്‍ജ്ജം കിട്ടുന്നതാണെന്നായിരുന്നു രേഷ്‍മയുടെ കമന്റ്.  അതിനെ ശരിവച്ചാണ് നൂബിനും പറയുന്നത്. ''ഒരു പത്ത് റൗണ്ട് നടന്നാലും നമ്മള്‍ മടുക്കില്ല, നമുക്ക് വീണ്ടും നടക്കാനുള്ള ഒരു ആവേശമാണ്, പക്ഷെ അന്നേരത്തേക്ക് ചേച്ചിമാരെല്ലാം പോയിക്കഴിയുമ്പോഴാണ് വിഷമം ആകുന്നത്.' എന്നാണ് നൂബിന്‍ പറയുന്നത്.

'രാവിലെ സെറ്റിലെത്താന്‍ പറഞ്ഞാല്‍, ജിമ്മില്‍ പോയതിന്റെ ഉറക്കക്ഷീണം എന്ന് പറയുന്നവന്‍ ഇവിടെ വന്നിട്ട് ഊര്‍ജ്ജം.. ല്ലെ' എന്നും ആനന്ദ് പറയുന്നുണ്ട്. ശേഷം വളരെ മനോഹരവും എന്‍ഗേജുമായാണ് വീഡിയോ പോകുന്നത്. വെറുതെ ഒരു പ്രഭാത സവാരി എന്ന നിലയ്ക്കും, വീഡിയോ ചെയ്ത് കുറച്ച് നാളായതിന്റെ ക്ഷീണം മാറ്റാനുമാണ് പുതിയ വീഡിയോ എന്നാണ് ആനന്ദ് പറയുന്നത്. പരസ്പരം തമാശ പറഞ്ഞും, കഥകള്‍ പറഞ്ഞും ഇരിക്കുന്ന താരങ്ങളുടെ വീഡിയോ ഇരുപത് മിനുട്ട് നീളുന്നെങ്കിലും അത് ഫീല്‍ ചെയ്യുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. സഞ്‍ജനയുടെ പാട്ടോടെയാണ് ആനന്ദ് വീഡിയോ അവസാനിപ്പിക്കുന്നത്. സഞ്‍ജനയുടെ പാട്ട് എന്ന് പറഞ്ഞെങ്കിലും എല്ലാവരും ചേര്‍ന്നാണ് പാടുന്നത്.

വീഡിയോ കാണാം

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത