മനോഹരമായ ഹോം ടൂറുമായി 'കുടുംബവിളക്ക് വേദിക'

Published : Jul 16, 2022, 05:30 PM IST
മനോഹരമായ ഹോം ടൂറുമായി 'കുടുംബവിളക്ക് വേദിക'

Synopsis

'കുടുംബവിളക്ക്' ഫെയിം ശരണ്യ ആനന്ദിന്റെ ഹോം ടൂര്‍ വീഡിയോ.

'കുടുംബവിളക്കി'ലെ (Kudumbavilakku serial) 'വേദിക'യായി (Vedhika) ശ്രദ്ധേയയായി മാറിയ അഭിനേത്രിയാണ് ശരണ്യ ആനന്ദ് (Saranya anand). 'കുടുംബവിളക്ക്' എന്ന പരമ്പര നിലനില്‍ക്കുന്നത് തന്നെ 'വേദിക'യിലാണെന്ന് പറയാം. 'വേദിക' പ്രധാന കഥാപാത്രമായ 'സുമിത്ര'യെ ഉപദ്രവിക്കുന്നതും, അതിന് 'സുമിത്ര' മറുവഴികള്‍ കാണുന്നതെല്ലാമാണ് പരമ്പരയുടെ പ്രധാന കഥാതന്തു. എന്നാല്‍ റിയല്‍ ലൈഫില്‍ തികച്ചും മറ്റൊരാളാണ് ശരണ്യ. ഗുജറാത്തില്‍ സെറ്റിലായ മലയാളി മാതാപിതാക്കളുടെ മകള്‍ ശരണ്യ മലയാള ബിഗ് സ്‌ക്രീനിലും, മിനി സ്‌ക്രീനിലും തന്റെ കഴിവ് തെളിയിച്ചുകഴിഞ്ഞു. കൂടാതെ യൂട്യൂബിലും താരം തന്റെ സാനിദ്ധ്യം അറിയിച്ചുകഴിഞ്ഞു. ബിഗ് സ്‌ക്രീനിലൂടെയാണ് ശരണ്യ തന്റെ ക്യാമറയ്ക്ക് മുന്നിലെ ജീവിതം തുടങ്ങുന്നത്. കൂടാതെ പല ചിത്രങ്ങളുടേയും ക്യാമറയ്ക്ക് പിന്നിലെ നിറസാനിദ്ധ്യവുമായിരുന്നു ശരണ്യ.

യൂട്യൂബിലെത്തുന്ന എല്ലാ സെലബ്രിറ്റികളും ചെയ്യുന്ന ഒന്നാണ് ഹോം ടൂര്‍. തന്റെ ഹോം ടൂറുമായാണ് വേദിക എത്തിയിരിക്കുന്നത്. തന്റെ വീട്ടുകാരേയും വീട്ടിലെ വിശേഷങ്ങളുമെല്ലാം പങ്കുവച്ച് വീഡിയോ മനോഹരമാക്കിയിരിക്കുകയാണ് ശരണ്യ. വീട്ടിലെ അമ്മയേയും, അച്ഛനേയും, സഹോദരിയേയുമെല്ലാം കാണിക്കുന്നതോടൊപ്പം തന്റെ പഴയ ഓര്‍മ്മകളും ചിത്രങ്ങളുമെല്ലാം ശരണ്യ പങ്കുവയ്ക്കുന്നുണ്ട്. 'കുടുംബവിളക്കി'ല്‍ എല്ലാവരുടേയും കയ്യില്‍നിന്നും തല്ലുവാങ്ങി നില്‍ക്കുന്ന ഘട്ടത്തിലൂടെയാണ് 'വേദിക' പോകുന്നതെങ്കിലും, അതിന്റെ സങ്കടമൊന്നും ശരണ്യയ്ക്കില്ല.

ജനിച്ചതും വളര്‍ന്നതുമെല്ലാം ഗുജറാത്തിലാണെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷം മുന്നേ, ശരണ്യയും കുടുംബവും വീട് വച്ച് സെറ്റിലായിരിക്കുന്നത് എറണാകുളത്താണ്. ഗുരുവായുരപ്പന്റെ വലിയ ഭക്തയായ ശരണ്യയുടെ വീട്ടിലെ പൂജാമുറിയിലും, സ്വന്തം മുറിയിലുമെല്ലാം കൃഷ്‍ണമയമാണ്. കൂടാതെ കൂട്ടുകാര്‍ കൊടുത്ത ഗിഫ്റ്റും മറ്റുമായി ശരണ്യയുടെ മുറി രസകരമാണെന്ന് പറയാം. 'സീരിയലില്‍ കാണുന്നത് പോലെയല്ലല്ലോ, ചേച്ചി പാവമാണല്ലോ, ആ സംസാരം കള്‍ക്കാന്‍ തന്നെ നല്ല രസമുണ്ട്' എന്നെല്ലാമാണ് ആരാധകര്‍ വീഡിയോയ്ക്ക് കമന്റ് ചെയ്‍തിരിക്കുന്നത്.

Read More : തെലുങ്കില്‍ വിസ്‍മയിപ്പിക്കാൻ മമ്മൂട്ടി, 'ഏജന്റി'ന്റെ ടീസറെത്തി

PREV
click me!

Recommended Stories

പ്രായം 40, അന്നും ഇന്നും ഒരുപോലെ; അസിനെ എന്താ അഭിനയിക്കാൻ വിടാത്തത്? രാഹുലിനോട് ആരാധകർ
'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു