'കുസൃതി ഓവർലോഡഡ്', ട്രാംപോളിൻ പാർക്കിൽ 'അലീനയും അമ്പാടിയും'

Published : Jul 16, 2022, 09:12 AM IST
'കുസൃതി ഓവർലോഡഡ്', ട്രാംപോളിൻ പാർക്കിൽ 'അലീനയും അമ്പാടിയും'

Synopsis

ഏഷ്യാനെറ്റ് പരമ്പരകളിൽ വലിയ പ്രേക്ഷകപ്രിയം നേടി മുന്നോട്ടു പോകുന്ന ഒന്നാണ് 'അമ്മയറിയാതെ'

റൊമാന്റിക് ആയി എത്തുന്ന രണ്ട് താരങ്ങൾ, കഥാപാത്രങ്ങൾ.. നിഖിൽ നായരും ശ്രീതു കൃഷ്ണനും അഥവാ അലീന പീറ്ററും അമ്പാടിയും.. ഇത്തവണ രസകരമായ മറ്റൊരു വീഡിയോയാണ് ഇരുവരും ഇന്‍സ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ലുലുവിലെ ട്രാംപോളിൻ പാർക്കിൽ ചാടുന്ന വീഡിയോ ആണ് ശ്രീതു പങ്കുവച്ചിരിക്കുന്നത്. നിഖിലും ശ്രീതുവും ഒരുമിച്ചാണ് ട്രാംപോളിനിൽ ചാടുന്നത്. തുടർന്ന് വീഴുന്നതുമാണ് ദൃശ്യങ്ങളിൽ. എന്നാൽ ഇതിനോടകം തന്നെ ആരാധകർ വീഡിയോ ഏറ്റെടുത്തുകഴിഞ്ഞു ഏറെ രസകരമായ കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്. കുസൃതി ഓവർലോഡഡ് എന്നാണ് ചിലരുടെ കമന്റ്. ഇരുവരും ആഘോഷിക്കൂ എന്നും ആരാധകർ ആശംസിക്കുന്നു.

ഏഷ്യാനെറ്റ് പരമ്പരകളിൽ വലിയ പ്രേക്ഷക പ്രിയം നേടി മുന്നോട്ടു പോകുന്ന പരമ്പരയാണ് 'അമ്മയറിയാതെ' (Ammayariyathe). ഈ പരമ്പരയിലെ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത കഥാപാത്രമായ 'അലീന പീറ്ററി'നെയാണ് തമിഴ് താരം ശ്രീതു കൃഷ്‍ണൻ അവതരിപ്പിക്കുന്നത് (sreethu Krishnan ). ശ്രീതു ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന പരമ്പരയാണ് 'അമ്മയറിയാതെ'.  പാതി മലയാളിയായ ശ്രീതുവിന് വലിയ ആരാധകവൃന്ദമാണ് ഉള്ളത്.  സോഷ്യൽ മീഡിയയിൽ വിശേഷങ്ങളുമായി എത്തുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകർ ഏറ്റെടുക്കാറുണ്ട്. പരമ്പരയിൽ 'അലീന പീറ്ററി'ന്‍റെ നായകന്‍ 'അമ്പാടി'യെ അവതരിപ്പിച്ചിരുന്ന നിഖിൽ നായർക്കൊപ്പമുള്ള  വീഡിയോകൾ ആരാധകർ എപ്പോഴും ഏറ്റെടുക്കാറുണ്ട്. 

എറണാകുളത്താണ് ശ്രീതു ജനിച്ചതെങ്കിലും വളര്‍ന്നത് ചെന്നൈയിലായിരുന്നു. 12 വയസുമുതൽ തമിഴ് സീരിയൽ രംഗത്ത് സജീവമായിരുന്നു ശ്രീതു കൃഷ്‍ണന്‍. നര്‍ത്തകി കൂടിയായ ശ്രീതു തമിഴ് ചാനലുകളിൽ നിരവധി റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. നിരവധി തമിഴ് സീരിയലുകളിലും '10 എണ്‍ട്രതുക്കുള്ള', 'റംഗൂൺ', 'ഇരുട്ട് അറയിൽ മുരട്ട് കുത്ത്' എന്നീ സിനിമകളിലും ശ്രീതു ചെറിയ വേഷങ്ങൾ ചെയ്‍തിട്ടുണ്ട്. പ്രദീപ് പണിക്കരുടെ തിരക്കഥയില്‍ പ്രവീണ്‍ കടയ്ക്കാവൂരാണ് 'അമ്മയറിയാതെ' സംവിധാനം ചെയ്യുന്നത്.

ALSO READ : സുരേഷ് ​ഗോപിയുടെ നായികയാവാന്‍ അനുഷ്‍ക ഷെട്ടി?

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത