'ഞാനും അവളും ഒരു വർഷത്തിന് മുമ്പും ശേഷവും'; മനോഹര ചിത്രവുമായി മൃദുല

Published : Jul 16, 2022, 08:31 AM IST
'ഞാനും അവളും ഒരു വർഷത്തിന് മുമ്പും ശേഷവും'; മനോഹര ചിത്രവുമായി മൃദുല

Synopsis

മലയാളികള്‍ക്ക് ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച താരമാണ് മൃദുല വിജയ്.  

അമ്മയാകാനുള്ള ഒരുക്കത്തിലാണ് നടി മൃദുല വിജയ്  (Mridula vijay). ഗർഭിണി ആയതു മുതൽ വിശേഷങ്ങളെല്ലാം കുടുംബാംഗങ്ങളോടെന്ന പോലെ ആരാധകരുമായി പങ്കുവയ്ക്കുന്നുണ്ട് താരം. ഇപ്പോഴിതാ പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് മൃദുല. 'ഒരു വർഷത്തിന് മുൻപും ശേഷവും, ഞാനും അനിയത്തിയും' എന്ന കുറിപ്പോടെ സഹോദരി പാർവതിയ്ക്കൊപ്പമുള്ള ചിത്രമാണ് മൃദുല പങ്കുവച്ചിരിക്കുന്നത്.  നിരവധി പരമ്പരയിൽ സാന്നിധ്യമറിയിച്ച പാർവ്വതി വിവാഹത്തോടെ ആയിരുന്നു പിൻവാങ്ങിയത്. കുടുംബവിളക്കിലെ ശീതളായി എത്തിയാണ് പാർവ്വതി പ്രേക്ഷകരുടെ ഇഷ്ടം നേടിയത്.

പരമ്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു പാർവ്വതി വിവാഹിതയായത്. അരുൺ ആയിരുന്നു പാർവ്വതിയെ വിവാഹം ചെയ്തത്. ഇരുവരും പ്രണയത്തിലായിരുന്നു. പാർവ്വതിക്ക് ഒമ്പതാം മാസം ആയപ്പോഴായിരുന്നു മൃദുല ഗർഭിണിയാണെന്ന വിവരം അറിയുന്നത്. പാർവതി പെൺകുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ്.  പാർവതി ഗർഭിണിയായിരുന്ന സമയത്തെ ഫോട്ടോയാണ് ഇപ്പോൾ തന്റെ ചിത്രത്തോടൊപ്പം ചേർത്ത് മൃദുല പങ്കുവച്ചിരിക്കുന്നത്. പലപ്പോഴും പാര്‍വ്വതിയുടെ മകള്‍ യാമിയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ മൃദുല പങ്കുവയ്ക്കാറുണ്ട്. 'അവളില്‍ നിന്ന് കണ്ണെടുക്കാന്‍ തോന്നുന്നില്ല' എന്ന കുറിപ്പോടെ അടുത്തിടെ യാമിയ്ക്കൊപ്പമുള്ള ചിത്രം മൃദുല പങ്കുവച്ചിരുന്നു.


മൃദുല ഗർഭിണിയായ ആദ്യ സമയം മുതലുള്ള വിശേഷങ്ങൾ യുവ പങ്കുവച്ചിരുന്നു.  ഗര്‍ഭിണിയായ മൃദുലയ്ക്ക് ഭക്ഷണം കഴിക്കുമ്പോള്‍ ഛര്‍ദ്ദി വരുമെന്നും. ഭക്ഷണത്തിന്റെ മണം എത്തിയാല്‍ തീരെയും കഴിക്കാന്‍ പറ്റില്ലെന്നും ഇതിനാൽ മൂക്കില്‍ പഞ്ഞിയും വച്ചാണ് ഭക്ഷണം കഴിക്കുന്നതും വീഡിയോയായി പുറത്തുവന്നിരുന്നു. ഇതിന് പിന്നിലും യുവയാണെന്നാണ് സഹോദരി വെളിപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ ഓരോ മുഹൂർത്തങ്ങളും ഇരുവരും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ടുതന്നെ ഗർഭകാലം ആഘോഷമാക്കിയതിന്റെ നേർ സാക്ഷ്യമാണ് മുദുലയുടെയും യുവയുടെ സോഷ്യൽ മീഡിയ അക്കൌണ്ടുകൾ.

Kaapa Movie : കട്ട മാസിൽ പൃഥ്വിരാജ്; 'കാപ്പ' കഥാപാത്രത്തെ പരിചയപ്പെടുത്തി താരം

മലയാളികള്‍ക്ക് ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച താരമാണ് മൃദുല വിജയ്.  ഭാര്യ, പൂക്കാലം വരവായി തുടങ്ങിയ പരമ്പരകളിലൂടെ മിനിസ്‌ക്രീനിലെ മിന്നും താരമായി മാറിയ മൃദുല തുമ്പപ്പൂ എന്ന പരമ്പരയിലാണ് പിന്നീട് അഭിനയിച്ചത്.

PREV
Read more Articles on
click me!

Recommended Stories

പ്രായം 40, അന്നും ഇന്നും ഒരുപോലെ; അസിനെ എന്താ അഭിനയിക്കാൻ വിടാത്തത്? രാഹുലിനോട് ആരാധകർ
'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു