വിഷു സ്പെഷല്‍ ഫോട്ടോഷൂട്ടുമായി 'കുടുംബവിളക്കി'ലെ ശീതള്‍

Web Desk   | Asianet News
Published : Apr 20, 2021, 12:07 PM IST
വിഷു സ്പെഷല്‍ ഫോട്ടോഷൂട്ടുമായി 'കുടുംബവിളക്കി'ലെ ശീതള്‍

Synopsis

ചിറയന്‍കീഴിലെ ശര്‍ക്കരദേവി ക്ഷേത്രത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് അമൃത പങ്കുവച്ചിരിക്കുന്നത്

വളരെ പെട്ടന്നുതന്നെ മിനിസ്‌ക്രീനില്‍ ജനപ്രീതി നേടിയെടുത്ത പരമ്പരയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന 'കുടുംബവിളക്ക്'. അഭിനേതാക്കളെല്ലാം തന്നെ ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്ന പരമ്പരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളിക്ക് പ്രിയങ്കരിയായ മീരാ വസുദേവ് ആണ്. 'സ്റ്റാര്‍ മാജിക്കി'ലൂടെയും 'ഒരിടത്തൊരു രാജകുമാരി' എന്ന പരമ്പരയിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ അമൃത നായരാണ് സുമിത്രയുടെ മകള്‍ 'ശീതളാ'യെത്തുന്നത്. മനോഹരമായ കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നതുകൊണ്ടുതന്നെ പ്രേക്ഷകരുടെ പ്രിയം നേടിയെടുത്തിട്ടുണ്ട് അമൃതയും. മിക്കപ്പോഴും ഫോട്ടോഷൂട്ടുകളുമായി ആരാധകരെ ഞെട്ടിക്കുന്ന അമൃതയുടെ വിഷു അടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ചിറയന്‍കീഴിലെ ശര്‍ക്കരദേവി ക്ഷേത്രത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് അമൃത പങ്കുവച്ചിരിക്കുന്നത്. ഗോള്‍ഡന്‍ പഫ് വച്ച കരിനീല ബൗസിനൊപ്പം സില്‍ക് സെറ്റ് സാരിയുടുത്താണ് അമൃത ചിത്രത്തിലുള്ളത്. ഇരുകയ്യിലും കണിക്കൊന്നയുമായി നിറഞ്ഞ ചിരികളോടെ നില്‍ക്കുന്ന അമൃതയുടെ ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ആരാധകര്‍ നല്‍കുന്നത്. കണി കണ്ട സുഖമെന്നാണ് ചില കമന്‍റുകള്‍. മനസ്സില്‍ നിറയെ കണിക്കൊന്നകള്‍ വിരിയിച്ചുകൊണ്ട് വീണ്ടും വിഷു വരവായെന്ന് പറഞ്ഞാണ് അമൃത ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 

PREV
click me!

Recommended Stories

യാര് ഹീറോ ആയാലും അന്ത കൊടൂര വില്ലൻ മമ്മൂട്ടിയോ?; തെന്നിന്ത്യൻ ബോക്സ് ഓഫിസ് റെക്കോർഡുകൾ തകർക്കാൻ ബ്രഹ്മാണ്ഡ ചിത്രം; അഭ്യൂഹങ്ങൾ
അത് മഹത്തായ ത്യാ​ഗം, ധനുഷിനൊപ്പം എന്നും ഉണ്ടാകുമെന്നാണ് നെപ്പോളിയനോട് അവൾ പറഞ്ഞത്: ശരത്കുമാർ