'ഡോക്ടര്‍ അനിരുദ്ധി'നെ തേടിയെത്തിയ 'ഇന്ദ്രജ'; സന്തോഷം പങ്കുവച്ച് കുടുംബവിളക്ക് താരങ്ങള്‍

Web Desk   | Asianet News
Published : Oct 23, 2021, 10:52 AM IST
'ഡോക്ടര്‍ അനിരുദ്ധി'നെ തേടിയെത്തിയ 'ഇന്ദ്രജ'; സന്തോഷം പങ്കുവച്ച് കുടുംബവിളക്ക് താരങ്ങള്‍

Synopsis

പരമ്പരയില്‍ ഇന്ദ്രജയായി എത്തുന്നത് മിനിസ്‌ക്രീനിലെ കഥാപാത്രങ്ങള്‍കൊണ്ട് പ്രേകര്‍ക്ക് സുപരിചിതയായ അമൃത ഗണേശാണ്

സാധാരണക്കാരിയായ ഒരു വീട്ടമ്മയ്ക്ക് നേരിടേണ്ടിവന്ന അസാധാരണമായ വെല്ലുവിളികളുടെ കഥയാണ് കുടുംബവിളക്ക് (kudumbavilakku) പരമ്പര പറയുന്നത്. സുമിത്രയുടേയും മക്കളുടേയും മുന്‍ ഭര്‍ത്താവിന്‍റെയും അയാളുടെ പുതിയ ഭാര്യയുടെയും ജീവിതങ്ങളിലൂടെയാണ് പരമ്പര മുന്നോട്ടു പോകുന്നത്. പരമ്പരയില്‍ സുമിത്രയുടെ മകനായ ഡോക്ടര്‍ അനിരുദ്ധായി വേഷമിടുന്നത് ആനന്ദ് നാരായണ്‍ (Anand narayan) ആണ്. അനിരുദ്ധിന്‍റെ സീനിയര്‍ ഡോക്ടറായ ഇന്ദ്രജ അനിരുദ്ധിനോട് മോശമായി പെരുമാറുന്നതും, അതില്‍നിന്ന് അനിരുദ്ധ് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നതുമെല്ലാമാണ് പരമ്പരയുടെ നിലവിലെ കഥാഗതി. പരമ്പരയില്‍ ഇന്ദ്രജയായി എത്തുന്നത് മിനിസ്‌ക്രീനിലെ കഥാപാത്രങ്ങള്‍കൊണ്ട് പ്രേകര്‍ക്ക് സുപരിചിതയായ അമൃത ഗണേശാണ് (Amrutha Ganesh).

തന്‍റെ വീട് സന്ദര്‍ശിക്കാനെത്തിയ അമൃതയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ആനന്ദ് കഴിഞ്ഞദിവസം കുറിച്ച വാക്കുകളാണിപ്പോള്‍ സോഷ്യല്‍മീഡിയ വൈറലാക്കിയത്. 'ദൈവമേ, ഈ ഇന്ദ്രജ മാം എന്നെ വീട്ടിലും ജീവിക്കാന്‍ സമ്മതിക്കില്ലേ' എന്നാണ് ഭാര്യയ്ക്കും സ്‌ക്രീനിലെ വില്ലത്തിക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ആനന്ദ് കുറിച്ചത്. ആനന്ദ് ചിത്രം പങ്കുവച്ച ഉടനെ അമൃതയുടെ കമന്‍റും എത്തി. 'സമ്മയ്ക്കൂലടാ അനിരുദ്ധേ.. സമ്മയ്ക്കൂല' (സമ്മതിക്കില്ല) എന്നാണ് അമൃത കമന്‍റായി കുറിച്ചത്. അമൃത രണ്ട് ദിവസം തന്‍റെ വീട്ടിലുണ്ടാകുമെന്നാണ് ചില കമന്‍റുകള്‍ക്ക് അനിരുദ്ധ് മറുപടി നല്‍കിയിരിക്കുന്നത്. ഇവിടേം അനിരുദ്ധിന് രക്ഷയില്ലെന്നും, അനിരുദ്ധിനെ എന്ത് ചെയ്തായാലും വിട്ടുകൊടുക്കരുത് എന്നുമാണ് ആരാധകര്‍ തമാശ രൂപേണ ആനന്ദിന്‍റെ ഭാര്യയോട് പറയുന്നത്.

പരമ്പരയില്‍ പല തവണ അനിരുദ്ധിനെ ബോധം കെടുത്തിയും, പകുതി ബോധത്തിലാക്കിയും ഇന്ദ്രജ സെല്‍ഫി എടുത്തിരുന്നു. ബ്ലാക് മെയില്‍ ചെയ്യാനായിട്ടാണ് ഇന്ദ്രജ സെല്‍ഫികള്‍ എടുത്തിരുന്നത്. എന്നാല്‍ ഇന്ന് അനിരുദ്ധാണല്ലോ ഇന്ദ്രജയോടൊന്നിച്ചുള്ള സെല്‍ഫി എടുത്തത് എന്നതാണ് ആശ്വാസത്തിന്‍റെ സ്വരത്തോടെയുള്ള ആരാധകരുടെ കമന്‍റുകള്‍.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത