
'നിങ്ങള്‍ ഭൂമിയില്‍ ദൈവത്തെ കണ്ടിട്ടുണ്ടോ? ഞാന്‍ കണ്ടിട്ടുണ്ട്. ദൈവത്തെ അറിഞ്ഞിട്ടുണ്ട്, തൊട്ടിട്ടുണ്ട്. എന്‍റെ ജീവതത്തിലേക്ക് വന്ന പലരുടേയും രൂപത്തില്‍. സ്നേഹിച്ചവരുടെ രൂപത്തില്‍, പരിചരിച്ചവരുടെ, സഹായിച്ചവരുടെ, കൈപിടിച്ചുയര്‍ത്തിയവരുടെ, എന്നോടൊപ്പം തന്നെ നില്‍ക്കുന്നവരുടെ, എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നവരുടെ രൂപത്തില്‍! അവര്‍ ജീവിക്കുന്ന ഈ ഭൂമിയാണെന്‍റെ സ്വര്‍ഗം. ദൈവത്തിന് നന്ദി, എല്ലാവര്‍ക്കും നന്ദി'
മകന്‍റെയും ഭാര്യയുടെയും മാമോദിസ ചിത്രം പങ്കുവച്ചുകൊണ്ട് കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണിത്. ഏറെ കാത്തിരിപ്പിനൊടവിലാണ് കുഞ്ചാക്കോ ഇസയെ കിട്ടുന്നത്. അവന്‍ എത്തിയ ശേഷമുള്ള ഓരോ നിമിഷവും അവര്‍ ആഘോഷമാക്കുകയും ചെയ്തു. കുട്ടിക്ക് ഇസഹാക്ക് എന്നാണ് കുഞ്ചാക്കോ പേര് നല്‍കിയത് ഇതിന് പിന്നിലും ഉണ്ട് ഒരു പ്രത്യേകമായ സംഭവമുണ്ട്.
ബൈബിളിലെ തേറയുടെ മൂന്നുമക്കളില്‍ ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടത് അബ്രഹാമായിരുന്നു. എന്നാല്‍ നൂറ് വയസ് കഴിഞ്ഞിട്ടും ഭാര്യ സാറയില്‍ കുട്ടികളില്ലാതിരുന്ന അബ്രഹാം ദൈവത്തോട് മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു. തനിക്കൊരു കുഞ്ഞിക്കാല് കാണാന്‍ ആഗ്രഹമുണ്ടെന്ന്. ഒടുവില്‍ ദൈവ വാഗ്ദാനമായാണ് അബ്രഹാമിനും ഭാര്യ സാറയ്ക്കും ഒരു കുഞ്ഞിനെ നല്‍കുന്നത്. ആ കുഞ്ഞിന് അവര്‍ പേരിട്ടു 'ഇസഹാക്ക്'.
അബ്രഹാമിനെ പോലെ തന്‍റെയും ഭാര്യ പ്രിയയുടെയും 14 വര്‍ഷം നീണ്ട കാത്തിരിപ്പിനും പ്രാര്‍ത്ഥനയ്ക്കും ഒടുവില്‍ ജനിച്ച കുഞ്ഞിനും കുഞ്ചാക്കോ ബോബന് പേരിന്‍റെ കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അവര്‍ അവന് പേരിട്ടു 'ഇസഹാക്ക്'. എപ്രില്‍ 18 -നായിരുന്നു ഇസഹാക്കിന്‍റെ ജനനം.