ഒരേ ഒരു ആഗ്രഹവുമായെത്തിയ കട്ട ആരാധകന്‍; മമ്മൂട്ടിക്ക് മുന്നില്‍ അവതരിപ്പിച്ച് കൈയ്യടിയും നേടി

Published : Jul 06, 2019, 01:33 PM ISTUpdated : Jul 07, 2019, 06:06 PM IST
ഒരേ ഒരു ആഗ്രഹവുമായെത്തിയ കട്ട ആരാധകന്‍; മമ്മൂട്ടിക്ക് മുന്നില്‍ അവതരിപ്പിച്ച് കൈയ്യടിയും നേടി

Synopsis

ഇക്കാനെ കാണണം, ഇക്കാന്‍റെ സിനിമയിലെ ഒരു ഡയലോഗ് അവതരിപ്പിക്കണം' ഇതായിരുന്നു ഹക്കീമിന്‍റെ ആവശ്യം

കൊച്ചി: താരങ്ങളോടുള്ള ചിലരുടെ ആരാധന പലപ്പോഴും പറഞ്ഞറിയിക്കാനാകില്ല. ഏറ്റവും വലിയ സ്വപ്നം താരങ്ങളെ നേരിട്ട് കാണുക എന്ന വികാരം പങ്കുവയ്ക്കുന്നവരുമുണ്ട്. അത്തരക്കാര്‍ക്ക് 'അസുലഭ' അവസരം ലഭിച്ചാല്‍ എന്താകും സ്ഥിതിയെന്നത് കണ്ടറിയേണ്ടതാണ്. കട്ട ആരാധകനുമൊത്തുള്ള മമ്മൂട്ടിയുടെ വീഡിയോ അത്തരത്തിലൊരു കഥ പറയുന്നതാണ്.

കഴിഞ്ഞ ദിവസമാണ് മമ്മൂട്ടിയെ കാണണമെന്ന ആഗ്രഹവുമായി ആരാധകനായ‍ ഹക്കീം പട്ടേപ്പാടം ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയത്. ' ഇക്കാനെ കാണണം, ഇക്കാന്‍റെ സിനിമയിലെ ഒരു ഡയലോഗ് അവതരിപ്പിക്കണം' ഇതായിരുന്നു ഹക്കീമിന്‍റെ ആവശ്യം. ഇതറിഞ്ഞ മമ്മൂട്ടി ഹക്കീമിനെ സ്നേഹത്തോടെ അടുത്ത് വിളിച്ച് സംസാരിച്ച ശേഷം ആഗ്രഹവും സാധിക്കാനുള്ള അവസരവും നല്‍കി.

ദാദാസാഹിബ് എന്ന മമ്മൂട്ടി ചിത്രത്തിലെ ഹിറ്റ് ഡയലോഗാണ് ഹക്കീം താരത്തെ സാക്ഷിയാക്കി അവതരിപ്പിച്ചത്. കണ്ടുനിന്നവരെല്ലാം നിറഞ്ഞ കൈയ്യടി നല്‍കിയാണ് ഹക്കിമിനെ മടക്കി അയച്ചത്. ഇരുന്ന് അവതരിപ്പിക്കാന്‍ മമ്മൂട്ടി ആവശ്യപ്പെട്ടെങ്കിലും നില്‍ക്കുന്നതില്‍ കുഴപ്പമില്ലെന്നായിരുന്നു ഹക്കീം പറഞ്ഞത്.

 

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി