ലോക്ക്ഡൗൺ വിരസത അകറ്റാന്‍ ആക്ടിവിറ്റികൾ; 'ചാക്കോച്ചൻ ചലഞ്ചു'മായി താരം

Web Desk   | Asianet News
Published : Jun 09, 2021, 11:04 PM IST
ലോക്ക്ഡൗൺ വിരസത അകറ്റാന്‍ ആക്ടിവിറ്റികൾ; 'ചാക്കോച്ചൻ ചലഞ്ചു'മായി താരം

Synopsis

മസ്തിഷ്‌ക വ്യായാമങ്ങള്‍ മുതല്‍ ഫിസിക്കല്‍ ടാസ്‌ക് വരെ ഇതിലുണ്ടാകുമെന്നും ലോക്ഡൗണ്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്ന 16 വരെ ഈ ചലഞ്ച് തുടരുമെന്നും ചാക്കോച്ചന്‍ പറഞ്ഞു. 

കൊവിഡ് രണ്ടാം തരം​ഗം രൂക്ഷമായ സാഹചര്യത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ എല്ലാവരും വീടുകളിൽ തന്നെ കഴിയുകയാണ്. പലരും പുറത്തിറങ്ങാനാകാതെ നിരാശയിൽ കഴിയുകയാണ്. ഈ അവസരത്തിൽ ലോക്ക്ഡൗൺ വിരസത മാറ്റാൻ പുതിയ പരിപാടിയുമായി എത്തുകയാണ് നടൻ കുഞ്ചാക്കോ ബോബൻ. 

മസ്തിഷ്‌ക വ്യായാമങ്ങള്‍ മുതല്‍ ഫിസിക്കല്‍ ടാസ്‌ക് വരെ ഇതിലുണ്ടാകുമെന്നും ലോക്ഡൗണ്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്ന 16 വരെ ഈ ചലഞ്ച് തുടരുമെന്നും ചാക്കോച്ചന്‍ പറഞ്ഞു. ചാക്കോച്ചൻ ചലഞ്ച് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയെക്കുറിച്ച് ഫേസ്ബുക്കിലൂടെയാണ് താരം അറിയിച്ചത്. കഴിഞ്ഞ ദിവസം താൻ ഒരു സുഹൃത്തിനോട് സംസാരിച്ചപ്പോള്‍ ലോക്ഡൗണ്‍ നീട്ടിയതില്‍ സുഹൃത്തിന്റെ വാക്കുകളിലെ നിരാശയാണ് ഇത്തരമൊരു പദ്ധതിക്ക് കാരണമെന്നും കുഞ്ചാക്കോ പറയുന്നു.

കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഞാൻ ഇന്നലെ ഒരു സുഹൃത്തിനോട് ഫോണിൽ സംസാരിക്കുകയായിരുന്നു, അദ്ദേഹത്തിന്റെ വാക്കുകളിലെ നിരാശയാണ് എൻ്റെ ഈ പോസ്റ്റിന് കാരണം.
16 വരെ ലോക്ക്ഡൗൺ നീട്ടിയതോടെ പ്ലാൻ ചെയ്തിരുന്ന പല പദ്ധതികളും പലർക്കും ഉപേക്ഷിക്കേണ്ട ഒരു സാഹചര്യമാണ് വന്നിരിക്കുന്നത്. കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിന് ലോക്ക്ഡൗണും സാമൂഹിക അകലവും ഫലപ്രദമാണെങ്കിലും, ഇത് നമ്മുടെ മാനസീകാവസ്ഥയ്ക്ക് അത്ര അനുയോജ്യമല്ലായിരിക്കാം. 
ഇത് മനസ്സിൽ വച്ചുകൊണ്ട്, വിരസത ഇല്ലാതാക്കാനും ചില പുതിയ ശീലങ്ങൾ വികസിപ്പിക്കാനും നിങ്ങളെ സഹായിക്കുന്നതിന് ജൂൺ 16 വരെ നിരവധി ആക്ടിവിറ്റികളുമായ് ഞാൻ വരുന്നു. 
ഇതിൽ മസ്തിഷ്ക വ്യായാമങ്ങൾ മുതൽ ഫിസിക്കൽ ടാസ്ക് വരെ ഉണ്ട്. അതിനാൽ, നാളെ മുതൽ ആരംഭിക്കുന്ന ആക്ടിവിറ്റി അപ്‌ഡേറ്റുകൾക്കായി എന്റെ പേജിൽ വരിക.
ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ നമുക്ക് കഴിയുന്നത്ര പോസിറ്റീവായി തുടരാൻ ശ്രമിക്കാം. എന്നെ വിശ്വസിക്കൂ, നമ്മൾ ഒരുമിച്ച് ഈ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകും. അപ്പോൾ നാളെ കാണാം!
#ChackochanChallenge

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത