പാരമ്പര്യത്തിലേക്ക് ചുവടുവച്ച് ലക്ഷ്‍മി നക്ഷത്ര; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

Published : Dec 29, 2022, 08:05 PM IST
പാരമ്പര്യത്തിലേക്ക് ചുവടുവച്ച് ലക്ഷ്‍മി നക്ഷത്ര; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

Synopsis

ക്രിസ്‍മസ് ഫോട്ടോഷൂട്ടുമായി ലക്ഷ്‍മി

പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ടമാര്‍ പഠാറിലൂടെയും സ്റ്റാര്‍ മാജിക്കിലൂടെയുമൊക്കെ ആരാധകരുടെ സ്വന്തമായി മാറുകയായിരുന്നു ലക്ഷ്മി. ചിന്നു എന്നാണ് ആരാധകര്‍ ലക്ഷ്മിയെ വിളിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ലക്ഷ്മി നക്ഷത്ര പങ്കിടുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഒട്ടനവധി ഫാൻ പേജുകളും ലക്ഷ്മിയുടെ പേരില്‍ ഉണ്ട്. അതുപോലെതന്നെ താരത്തിൻറെ യൂട്യൂബ് ചാനലിനും ഏറെ സബ്സ്ക്രൈബേഴ്സ് ഉണ്ട്.

ക്രിസ്മസുമായി ബന്ധപ്പെട്ട് പാരമ്പരാഗത വേഷത്തിലാണ് ലക്ഷ്മി എത്തുന്നത്. വെള്ള നിറത്തിലുള്ള വിരിവുള്ള വസ്ത്രമാണ് താരം തെരഞ്ഞെടുത്തിരിക്കുന്നത്. എന്റെ കൈയൊപ്പ്, എന്റെ സ്റ്റൈൽ, എന്റെ വ്യക്തിത്വം എന്നാണ് ചിത്രങ്ങൾക്ക് ലക്ഷ്മി നൽകിയ ക്യാപ്‌ഷൻ. ഒരേ സമയം ബോൾഡും എന്നാൽ കുലീനത നിറഞ്ഞതുമായ വേഷപ്പകർച്ചയും മിനിമൽ മേക്കപ്പുമാണ് ചിത്രങ്ങൾക്ക് ഭംഗി കൂട്ടുന്നത്. നിരവധി പേരാണ് ലക്ഷ്മിയുടെ പുതിയ പോസ്റ്റിന് പ്രതികരണമറിയിക്കുന്നത്. ലക്ഷ്മി നക്ഷത്ര എന്ന യുട്യൂബ് ചാനലിലും ഇതേ വേഷത്തിൽ ചെറിയൊരു വീഡിയോ താരം പങ്കുവെച്ചിട്ടുണ്ട്.

തന്നെ പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്നത് നാടൻ ലുക്കിലാണെന്നും അതിനാൽ ബ്യൂട്ടിപാർലറുകളിൽ അധികം പോകാറില്ലെന്നും ലക്ഷ്മി നേരത്തെ പറഞ്ഞിട്ടുണ്ട്. ബ്യൂട്ടി പാർലറിൽ അത്യാവശ്യ കാര്യങ്ങൾക്കേ ലക്ഷ്മി പോകാറുള്ളൂ. ത്രെഡിങ്, വാക്സിങ്, വൈറ്റ് ഹെ‍ഡും ബ്ലാക് ഹെഡും നീക്കുക അങ്ങനെ. ക്ലീൻ അപ്, ഫേഷ്യലുകൾ ഒന്നും ചെയ്യാറില്ല എന്ന് ഒരിക്കൽ ലക്ഷ്മി പറഞ്ഞിട്ടുണ്ട്.

ALSO READ : 'കളക്ടര്‍ക്ക് വ്യക്തിപരമായ വിശ്വാസങ്ങള്‍ പാടില്ലെന്ന് ഒരു നിയമസംഹിതയിലുമില്ല'; പ്രതികരണവുമായി ആന്‍റോ ജോസഫ്

മറ്റ് താരങ്ങളിൽ നിന്ന് വ്യത്യസ്തമായി തന്റെ പോസ്റ്റുകൾക്ക് കമന്റ് ചെയ്യുന്നവർക്ക് മറുപടി നൽകാനും ലക്ഷ്മി ശ്രമിക്കാറുണ്ട്. മികച്ച അവതാരകയ്ക്കുള്ള അവാർഡും ലക്ഷ്മി നക്ഷത്ര നേടിയിട്ടുണ്ട്. ഏഴാമത്തെ വയസ് മുതല്‍ ശാസ്ത്രീയ സംഗീതം പഠിക്കാൻ തുടങ്ങിയതാണ് ലക്ഷ്മി. അഭിനയം, മോണോആക്റ്റ്, സംഗീത മത്സരങ്ങൾ എന്നിവയിൽ കേരള സ്കൂൾ കലോത്സവത്തിൽ സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

'മോളേ..കിച്ചു ഇറക്കി വിട്ടോ'? ചേച്ചി പൊട്ടിക്കരഞ്ഞു; ഒടുവിൽ മകന്റെ പ്രതികരണം വെളിപ്പെടുത്തി രേണു സുധി
പ്രസവിക്കാന്‍ 20 ദിവസം, അവളാകെ തകര്‍ന്നു, കേസിൽ രണ്ടാം പ്രതിയായി; ദിയ അനുഭവിച്ച വേദന പറഞ്ഞ് കൃഷ്ണ കുമാർ