ഡിസൈനര്‍ ലെഹങ്കയില്‍ സുന്ദരിയായി ലക്ഷ‍മി നക്ഷത്ര; ചിത്രങ്ങൾ

Published : Aug 17, 2023, 06:07 PM IST
ഡിസൈനര്‍ ലെഹങ്കയില്‍ സുന്ദരിയായി ലക്ഷ‍മി നക്ഷത്ര; ചിത്രങ്ങൾ

Synopsis

ലക്ഷ്‍മിയുടെ യുട്യൂബ് ചാനലും ഹിറ്റ് ആണ്

വ്യത്യസ്തമായ അവതരണത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ച് പറ്റിയ ടെലിവിഷന്‍ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഠമാർ പഠാർ, സ്റ്റാർ മാജിക്ക് തുടങ്ങിയ ജനപ്രിയ പരിപാടികളിലൂടെയാണ് ലക്ഷ്മി പ്രേക്ഷകപ്രീതി നേടിയത്. സ്റ്റാർ മാജിക്കിൽ എത്തുന്ന താരങ്ങൾക്ക് ഉള്ളത് പോലെ, അല്ലെങ്കിൽ അവരേക്കാൾ ആരാധകരുണ്ട് ലക്ഷ്മിക്ക്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമൊക്കെ ലക്ഷ്മി ആരാധകരുമായി പങ്കുവെക്കാറുണ്ട്. വിശേഷങ്ങൾ പങ്കിടാൻ ലക്ഷ്മി ആരംഭിച്ച യുട്യൂബ് ചാനലും ഹിറ്റാണ്. ഒരു മില്യണിലധികം സബ്സ്ക്രൈബേഴ്സുള്ള ചാനലിൽ ലക്ഷ്‌മി പങ്കുവയ്ക്കുന്ന വീഡിയോകളെല്ലാം വൈറലായി മാറാറുണ്ട്.

ഇപ്പോഴിതാ, താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഡിസൈനർ ലഹങ്കയിൽ അടിപൊളി ലുക്കിലാണ് ലക്ഷ്മി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇളം നിറത്തിലുള്ള വേഷത്തിൽ വളരെ കുറഞ്ഞ മേക്കപ്പും അൽപ്പം ഹെവിയായ കമ്മലും ഭംഗി കൂട്ടുന്നുണ്ട്. കോളർ ജാക്കറ്റ് അടങ്ങിയതാണ് ലഹങ്ക. താരത്തിന്‍റെ പുതിയചിത്രങ്ങൾക്ക് മികച്ച പ്രതികരണം നൽകാനും പ്രേക്ഷകർ മടിക്കുന്നില്ല.

 

അടുത്തിടെ ഡിപ്രഷനിലൂടെ കടന്നു പോയതിനെ കുറിച്ച് താരം വെളിപ്പെടുത്തിയിരുന്നു. 'ഡിപ്രഷന്‍ സ്റ്റേജിലൂടെയൊക്കെ കടന്നുപോയ വ്യക്തിയാണ് ഞാന്‍. ചെറുതായിരുന്നപ്പോള്‍ ഏകാഗ്രത കിട്ടാതെ അമ്മ എന്നെക്കൊണ്ട് ശരിക്കും ബുദ്ധിമുട്ടിയിട്ടുണ്ട്. ഒരു കാര്യത്തില്‍ മാത്രമായി ശ്രദ്ധിക്കാനൊന്നും പറ്റിയിരുന്നില്ല അന്ന്. എന്റെ മനസ് ചെറുതായൊന്ന് ഡൗണായി എന്ന് തോന്നിക്കഴിഞ്ഞാല്‍ ഞാന്‍ നേരെ ഇങ്ങോട്ടേക്ക് വരും. ഒരാളെ കണ്ട് സംസാരിച്ചാല്‍ എന്റെ പ്രശ്‌നങ്ങളെല്ലാം മാറും. നിസ്സാര കാര്യങ്ങള്‍ക്ക് പോലും ടെന്‍ഷനടിച്ചിരുന്ന ബാല്യമായിരുന്നു എന്റേത്. ഒരു ഉറുമ്പിനെ ചവിട്ടിപ്പോയാല്‍ ഞാന്‍ കൊലപാതകിയായി, എനിക്ക് ദൈവശിക്ഷ കിട്ടുമെന്ന് ചിന്തിച്ച് ടെന്‍ഷനടിക്കുമായിരുന്നു, ലക്ഷ്മി നക്ഷത്ര പറഞ്ഞിരുന്നു. ഇതിന് പിന്നാലെ താരത്തെ ആശ്വസിപ്പിച്ച് നിരവധി കമന്‍റുകളാണ് വന്നത്.

ALSO READ : ട്രാക്കര്‍മാരുടെ കണക്കുകള്‍ തള്ളി സണ്‍ പിക്ചേഴ്സ്; 'ജയിലറി'ന്‍റെ ആദ്യ ഒഫിഷ്യല്‍ കളക്ഷന്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത