'ഏഴ് വര്‍ഷത്തിന് ശേഷം ക്ലൈമാക്‌സിലേക്ക്', അവസാനം വെളിപ്പെടുത്തി ലക്ഷ്മി നക്ഷത്ര

Published : Dec 14, 2024, 09:06 PM IST
'ഏഴ് വര്‍ഷത്തിന് ശേഷം ക്ലൈമാക്‌സിലേക്ക്', അവസാനം വെളിപ്പെടുത്തി ലക്ഷ്മി നക്ഷത്ര

Synopsis

ഏഴ് വർഷത്തെ പ്രക്ഷേപണത്തിന് ശേഷം സ്റ്റാർ മാജിക് ഷോ അവസാനിച്ചതായി അവതാരക ലക്ഷ്മി നക്ഷത്ര അറിയിച്ചു. ഷോയുടെ അവസാനത്തെക്കുറിച്ച് അനൂപ് ജോണും അനുമോളും പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. 

കൊച്ചി: ലക്ഷ്മി നക്ഷത്രയെ അറിയാത്ത ടെലിവിഷന്‍ പ്രേക്ഷകര്‍ കുറവാണ്. സ്റ്റാര്‍ മാജിക്ക് ഷോയിലൂടെയാണ് ലക്ഷ്മിയുടെ കരിയര്‍ മാറിമറിഞ്ഞത്. ടമാര്‍ പഠാര്‍ മുതലുള്ള യാത്രയില്‍ നിരവധി താരങ്ങളും ലക്ഷ്മിക്കൊപ്പമുണ്ടായിരുന്നു. രസകരമായ ഗെയിമുകളും ടാസ്‌ക്കുകളുമൊക്കെയായിരുന്നു ഷോയുടെ ഉള്ളടക്കം. സിനിമ/ സീരിയല്‍ മേഖലകളിലുള്ളവരും ഇടയ്ക്ക് അതിഥികളായി ഷോയിലേക്ക് എത്താറുണ്ടായിരുന്നു. മത്സരങ്ങളില്‍ പങ്കുചേര്‍ന്നും, താരങ്ങളെ പോത്സാഹിപ്പിച്ചുമൊക്കെയായി സെലിബ്രിറ്റികളും സ്റ്റാര്‍ മാജിക്കില്‍ തുടരാറുണ്ട്. വിജയകരമായി മുന്നേറുമ്പോഴും രൂക്ഷവിമര്‍ശനങ്ങളും ഷോയ്ക്ക് എതിരെ ഉയരുന്നുണ്ടായിരുന്നു.

ഇപ്പോഴിതാ ഷൊ അവസാനിപ്പിച്ചെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് അവതാരക ലക്ഷ്മി നക്ഷത്ര. ഷോ നിര്‍ത്തിയതിനെക്കുറിച്ച് പറഞ്ഞ് അമരക്കാരനായ അനൂപ് ജോണും, അവതാരക ലക്ഷ്മി നക്ഷത്രയും, അഭിനേത്രി അനുമോളും പങ്കുവെച്ച പോസ്റ്റുകള്‍ വൈറലായിരുന്നു. ക്രിസ്തുമസ് ന്യൂ ഇയര്‍ എപ്പിസോഡുകള്‍ ഉണ്ടാവില്ലേ, പഴയതിലും ഉഷാറായി തിരിച്ചുവരുമെന്നുമാണ് പ്രതീക്ഷയെന്നുമായിരുന്നു അനൂപിന്റെ പോസ്റ്റിന് താഴെ വന്ന കമന്റുകള്‍. എന്നാല്‍ ഇതേക്കുറിച്ച് അദ്ദേഹം പ്രതികരിച്ചിട്ടില്ല. ഇതുവരെ പിന്തുണച്ച പ്രേക്ഷകരോടും സഹകരിച്ച താരങ്ങളോടും അദ്ദേഹം നന്ദി പറഞ്ഞിരുന്നു.

ഏഴ് വര്‍ഷത്തിന് ശേഷം ഞങ്ങള്‍ ക്ലൈമാക്‌സിലേക്ക് എത്തി. ഞങ്ങളുടെ ക്യാപ്റ്റനും, ചാനലിലും, താരങ്ങള്‍ക്കും നന്ദി. ഷോയുടെ എല്ലാമെല്ലാമായ ഫാന്‍സിനോടും നന്ദി പറയുന്നു എന്നുമായിരുന്നു ലക്ഷ്മി കുറിച്ചത്. വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ലക്ഷ്മിയുടെ പോസ്റ്റിന് താഴെയുള്ളത്. തുടക്കത്തില്‍ നല്ല പരിപാടിയായിരുന്നു, സ്‌കിറ്റുകളും കണ്ടന്റുകളുമെല്ലാം കാണുമ്പോള്‍ മനസ് നിറഞ്ഞ് ചിരിക്കാമായിരുന്നു. പിന്നീടത് നിലനിര്‍ത്താനായില്ലെന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്.

ഇത്തരത്തിലൊരു തീരുമാനം വന്നതിന് പിന്നിലെ കാരണമായിരുന്നു ചിലര്‍ ചോദിച്ചത്. ഫ്‌ളവേഴ്‌സിലെ ജനപ്രിയ ഹാസ്യ പരമ്പരകളിലൊന്നായ ഉപ്പും മുളകും ഇടയ്ക്ക് വെച്ച് നിര്‍ത്തിയിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് അത് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവന്നിരുന്നു. കെട്ടിലും മട്ടിലും മാറ്റവുമായി സ്റ്റാര്‍ മാജിക്കും തിരികെ എത്തുമോയെന്നാണ് ചിലര്‍ക്ക് അറിയേണ്ടത്. താരങ്ങളാരും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

കങ്കുവ പരാജയം മറക്കാന്‍ വിജയം വേണം; സൂര്യ 45ലെ നായികയും സ്പെഷ്യല്‍, വന്‍ പ്രഖ്യാപനം

നോര്‍ത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ ആര് ജയിച്ചു: അല്ലുവോ ഷാരൂഖോ ?: കണക്കുകള്‍ പറയുന്നത്
 

PREV
Read more Articles on
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്