പുഷ്പ 2: ദി റൂൾ ഇന്ത്യൻ ബോക്സോഫീസിൽ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുന്നു. ഒമ്പത് ദിവസം കൊണ്ട് ഹിന്ദിയിൽ 400 കോടി രൂപ നേടിയ ചിത്രം ജവാന്റെ ആദ്യ ആഴ്ച കളക്ഷനെ മറികടന്നു.
മുംബൈ: പുഷ്പ 2: ദി റൂൾ ഇന്ത്യന്‍ ബോക്സോഫീസില്‍ എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയാകാൻ ഒരുങ്ങുകയാണ്. അല്ലു അർജുൻ നായകനായ ചിത്രം ഒമ്പത് ദിവസം കൊണ്ട് ഹിന്ദിയിൽ 400 കോടി രൂപ പിന്നിട്ടു. പുഷ്പ 2 ഹിന്ദി, ജവാൻ എന്നിവയുടെ ആദ്യ ആഴ്ചകളിലെ ബോക്‌സ് ഓഫീസ് കളക്ഷൻ വിശകലനം ചെയ്താല്‍ അല്ലു അര്‍ജുന്‍ ചിത്രം വലിയ വിജയത്തിലേക്കാണ് നീങ്ങുന്നത്.
സുകുമാർ സംവിധാനം ചെയ്ത പുഷ്പ 2: ദി റൂളിന്‍റെ ഹിന്ദി പതിപ്പ് കഴിഞ്ഞ വ്യാഴാഴ്ച വരെ ഏഴ് ദിവസം കൊണ്ട് 368 കോടി രൂപയാണ് നേടിയത്. അതേസമയം, ഷാരൂഖ് ഖാൻ നായകനായ ചിത്രം ആദ്യ ആഴ്ചയിൽ 315.50 കോടി മാത്രമാണ് നേടിയത്.
രണ്ട് സിനിമകളുടെയും ബ്ലോക്ക്ബസ്റ്റർ വിജയത്തിന് പൊതുവായ ഒരു കാര്യമുണ്ട്, അതായത് മുൻനിര താരങ്ങളുടെ താരമൂല്യം. ലോകമെമ്പാടുമുള്ള മൊത്തം കളക്ഷനെ അടിസ്ഥാനമാക്കി 2024-ൽ അല്ലു അർജുൻ ഇന്ത്യൻ സിനിമയിലെ മുന്‍നിരയിലേക്ക് സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്.
| ദിവസം | പുഷ്പ 2 | ജവാന്‍ |
| DAY 1 | 65 കോടി | 64 കോടി |
| DAY 2 | 53 | 45.50 |
| DAY 3 | 66 | 66.50 |
| DAY 4 | 77 | 68 |
| DAY 5 | 42 | 28.5 |
| DAY 6 | 35 | 23 |
| DAY 7 | 29 | 20 |
| TOTAL | 368 കോടി | 315.50 |
സുകുമാർ സംവിധാനം ചെയ്ത് മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ച പുഷ്പ 2വില്‍ അല്ലു അർജുൻ, രശ്മിക മന്ദന്ന, ഫഹദ് ഫാസിൽ എന്നിവർ യഥാക്രമം പുഷ്പ രാജ്, ശ്രീവല്ലി, ഭൻവർ സിംഗ് ഷെകാവത്ത് എന്നിവരെ അവതരിപ്പിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്‍റെ സംഗീതം.
"ഈ സീനൊക്കെ പണ്ടെ വിട്ടവരുണ്ട് ശ്രീവല്ലി": അല്ലുവിനെ പുകഴ്ത്തി ഏയറിലായി രശ്മിക മന്ദാന !
