അതെനിക്കിഷ്ടമല്ല, പലപ്പോഴും മിഥുനേട്ടനോട് തല്ലൂകൂടാറുണ്ട്: ലക്ഷ്മി മേനോന്‍ പറയുന്നു

Published : Dec 30, 2019, 03:43 PM ISTUpdated : Dec 30, 2019, 03:44 PM IST
അതെനിക്കിഷ്ടമല്ല, പലപ്പോഴും മിഥുനേട്ടനോട് തല്ലൂകൂടാറുണ്ട്: ലക്ഷ്മി മേനോന്‍ പറയുന്നു

Synopsis

മിഥുന്‍റെ ഇഷ്ടമല്ലാത്ത സ്വഭാവത്തെ കുറിച്ചും ലക്ഷ്മി തുറന്നുപറഞ്ഞു. 

നിരവധി ചലച്ചിത്രങ്ങളില്‍ വേഷമിട്ട ശേഷമാണ് മിഥുന്‍ രമേഷ് നീണ്ട ഇടവേളയെടുത്തത്. പിന്നീടുള്ള തിരിച്ചുവരവാകട്ടെ  ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകനായാണ്. കോമഡി ഉത്സവമെന്ന പരിപാടിയാണ് മിഥുന്‍റെ ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കിയത്.മിഥുന്‍ നായകനായെത്തിയ ജിമ്മി ഈ വീടിന്‍റെ ഐശ്വര്യം എന്ന ചിത്രവും  അടുത്തിടെ  തിയേറ്ററുകളിലെത്തിയിരുന്നു.

മിഥുനൊപ്പം തന്നെ സുപരിചിതയാണ് ഭാര്യയും മകളുമെല്ലാം. ടെലിവിഷന്‍ സ്ക്രീനിലല്ലെന്നു മാത്രം.  ഭാര്യ ലക്ഷ്മിയും മകളുമൊക്കെ  ടിക് ടോക് വീഡിയോയും യൂട്യൂബ് ചാനലുമൊക്കെയായി സജീവമാണ്. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിലേക്ക് ഇരുവരും ഒരുമിച്ചെത്തിയിരുന്നു.  വ്‌ളോഗിങ്ങില്‍ ശ്രദ്ധിച്ചിരുന്ന താന്‍ ഇപ്പോള്‍ താന്‍ ടിക് ടോക്കിലാണ് സജീവം, സമയക്കുറവാണ് കാരണമെന്ന് ലക്ഷ്മി പറയുന്നു. അടുത്തിടെ യൂട്യൂബ് ചാനിലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ലക്ഷ്മി മനസുതുറന്നത്.

തന്‍വിയുടെ കാര്യങ്ങളും വീട്ടിലെ കാര്യങ്ങളുമൊക്കെ തന്നെ തിരക്കുണ്ട്. കുക്ക് ചെയ്യാന്‍ ഇഷ്ടമാണ്. യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണ് കുടുംബത്തിലുള്ളവരെല്ലാം. മിക്കവാറും യാത്ര പോകും.അവസരങ്ങള്‍ വന്നാല്‍ സിനിമയില്‍ അഭിനയിക്കുമെന്ന് ലക്ഷ്മി പറയുന്നു. ഒരു കുട്ടിയുടെ അമ്മയാണെന്നറിയില്ലായിരുന്നു എന്ന തരത്തിലുള്ള കമന്‍റുകളൊക്കെ വരുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. ക്ലാസിക്കല്‍ ഡാന്‍സറാണ് താന്‍. സമയം കിട്ടുമ്പോളൊക്കെ ഡാന്‍സ് ചെയ്യാറുണ്ടെന്നും ലക്ഷ്മി പറയുന്നു.

മിഥുന്‍റെ ഇഷ്ടമല്ലാത്ത സ്വഭാവത്തെ കുറിച്ചും ലക്ഷ്മി തുറന്നുപറഞ്ഞു. വണ്ടിയോടിക്കുമ്പോള്‍ മുഴുവന്‍ സമയവും ചേട്ടന്‍ മൊബൈല്‍ നോക്കാറുണ്ട്. മെസേജ് ഇങ്ങനെ വന്നുകൊണ്ടിരിക്കുകയും അത് അപ്പോള്‍ത്തന്നെ നോക്കുകയും ചെയ്യും. ഇതിന്‍റെ പേരില്‍ ഞങ്ങള്‍ തല്ലുകൂടാറുണ്ട്. വാഷ് റൂമില്‍ പോകുമ്പോള്‍ ഫോണുമായി പോയിക്കഴിഞ്ഞാല്‍ രണ്ട് മണിക്കൂറെടുക്കും തിരിച്ചുവരാന്‍. താന്‍ വിളിച്ചുകൊണ്ടേയിരിക്കണമെന്നും ലക്ഷ്മി പറയുന്നു.

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്