ഓണസമ്മാനമായി 'ലാലോണം നല്ലോണം'; മോഹന്‍ലാലിന്റെ പ്രത്യേക പരിപാടി ഏഷ്യാനെറ്റിൽ

Bidhun Narayan   | Asianet News
Published : Aug 28, 2020, 08:02 PM ISTUpdated : Aug 28, 2020, 08:07 PM IST
ഓണസമ്മാനമായി  'ലാലോണം നല്ലോണം';  മോഹന്‍ലാലിന്റെ പ്രത്യേക പരിപാടി ഏഷ്യാനെറ്റിൽ

Synopsis

മോഹൻലാൽ  വിവിധകലാ പരിപാടികളുമായി എത്തുന്ന മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള മെഗാഷോ  "ലാലോണം നല്ലോണം "  ഏഷ്യാനെറ്റിൽ.  പ്രിയ താരം രാവണനും കുംഭകർണനും വിഭീഷണനുമായി വേഷപ്പകർച്ച നടത്തുന്ന നാടകം 'ലങ്കാലക്ഷ്മി' ഷോയുടെ  മുഖ്യ ആകർഷണമാണ്.

കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ  വിവിധകലാ പരിപാടികളുമായി എത്തുന്ന മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള മെഗാഷോ  "ലാലോണം നല്ലോണം "  ഏഷ്യാനെറ്റിൽ. പ്രിയ താരം രാവണനും കുംഭകർണനും വിഭീഷണനുമായി വേഷപ്പകർച്ച നടത്തുന്ന നാടകം 'ലങ്കാലക്ഷ്മി' ഷോയുടെ  മുഖ്യ ആകർഷണമാണ്.

'പ്രശസ്തഗായകരായ സിതാര , സച്ചിൻ വാരിയർ , നജിം അർഷാദ് , നേഹ വേണുഗോപാൽ , നിഷാദ് , രേഷ്മ എന്നിവർക്കൊപ്പം മോഹൻലാലും , പ്രയാഗ മാർട്ടിനും , മധുരഗാനങ്ങളാൽ സാക്ഷാൽ അമിതാബ് ബച്ചനെപ്പോലും വിസ്മയിപ്പിച്ച ആര്യ ദയാലും ചേർന്നൊരുക്കുന്ന " അന്താക്ഷരിയും ഷോയുടെ ഭാഗമായുണ്ട്.

മോഹൻലാൽ, ഹണി റോസ്, പ്രയാഗ മാർട്ടിൻ, അനുശ്രീ , ദുർഗ, നിഖില വിമൽ, രചന  നാരായണൻകുട്ടി എന്നിവർ ഒന്നിക്കുന്ന ഡാൻസുകളും വള്ളപ്പാട്ടും വള്ളസദ്യയും പ്രശസ്ത മെന്റലിസ്റ് ആദിയും മോഹൻലാലും ചേർന്ന് അവതരിപ്പിക്കുന്ന ഷോയും നിത്യഹരിതഗാനങ്ങളാൽ ഒരുക്കിയ സംഗീതവിരുന്നുമായി ഷോ വളരെ വ്യത്യസ്തമായിരിക്കും.

അതിനൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ അണിയിച്ചൊരുക്കുന്ന 'ലാലോണം നല്ലോണം' പ്രേക്ഷകർക്ക് ഒരു പുത്തൻ അനുഭവമായിരിക്കും. എല്ലാ നൊമ്പരങ്ങൾക്കിടയിലും പുതു പ്രതീക്ഷയുടെ പൂവിളിയുമായി ഒരു ഓണക്കാലം കൂടി വരികയാണ്. ഈ സമയത്തു പ്രേക്ഷകർക്ക് മനസ് നിറഞ്ഞു ആസ്വദിക്കുവാനായി ഏറെ വിസ്മയക്കാഴ്ചകളുമായി ഞങ്ങൾ നിങ്ങളുടെ മുന്നിലെത്തുകയാണ്. ഇത് മലയാളികൾക്കുള്ള എന്റെ ഓണസമ്മാനം' - എന്നാണ് മോഹൻലാൽ പ്രൊമോ വീഡിയോയിൽ പറയുന്നത്.  ടി കെ രാജീവ് കുമാർ ആണ് ഷോ സംവിധാനം ചെയ്തിരിക്കുന്നത്.

മറക്കാതെ കാണുക, 'ലാലോണം നല്ലോണം'

ഇന്ത്യൻ ടെലിവിഷനിൽ ഇന്നേവരെ ഉപയോഗിക്കാത്ത നൂതന സാങ്കേതികവിദ്യയുമായി ഒരു തകർപ്പൻ പൊന്നോണപരിപാടി!! 😍 നടനവിസ്മയം മോഹൻലാലിനൊപ്പം അണിനിരന്ന് മലയാളത്തിന്റെ പ്രിയകലാകാരന്മാർ.. സംവിധാനം: ടി കെ രാജീവ് കുമാർ.! 'ലാലോണം.. നല്ലോണം' ..ഇത് കാത്തിരുന്നു കാണേണ്ട കാഴ്ച വിസ്മയം.! Lalonam Nallonam || Coming Soon || Asianet #LalOnamNallonam #Asianet #Mohanlal #OnamSpecial #Onam2020 #HappyOnam

Posted by Asianet on Saturday, 22 August 2020

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍