'രാജ്ഞിയില്ലാതെ രാജാവിന് പൂർണതയില്ല'; ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് അമല

Web Desk   | Asianet News
Published : Aug 28, 2020, 04:24 PM IST
'രാജ്ഞിയില്ലാതെ രാജാവിന് പൂർണതയില്ല'; ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് അമല

Synopsis

കറുപ്പും വെളുപ്പുമണിഞ്ഞ ചിത്രങ്ങളാണ് ഷെയർ ചെയ്തിരിക്കുന്നത്. സാരിയിൽ സുന്ദരിയായാണ് അമലയുടെ പുത്തൻ ചിത്രങ്ങള്‍.

സ്റ്റാര്‍ വാര്‍ യൂത്ത് കാര്‍ണിവെല്‍ എന്ന പരിപാടിയുടെ ഭാഗമായാണ് തിരുവനന്തപുരം സ്വദേശിനിയായ അമല സീരിയൽ രംഗത്തേക്ക് കടന്നുവരുന്നത്. ചെമ്പരത്തി എന്ന പരമ്പരയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയാകാനും അമല ഗീരീഷനു സാധിച്ചു. 

അടുത്തിടെയായിരുന്നു താരത്തിന്റ വിവാഹം.  ലോക്ക്ഡൗൺ കാലത്തായതിനാൽ ചടങ്ങുകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു. തമിഴ്‌നാട് സ്വദേശി പ്രഭുവിനെയാണ് അമല വിവാഹം ചെയ്തത്. ഇപ്പോഴിതാ  പ്രഭു പകർത്തിയ ചില ചത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് അമല. കറുപ്പും വെളുപ്പുമണിഞ്ഞ ചിത്രങ്ങളാണ് ഷെയർ ചെയ്തിരിക്കുന്നത്. സാരിയിൽ സുന്ദരിയായാണ് അമലയുടെ പുത്തൻ ചിത്രങ്ങള്‍. 

'രാജ്ഞിയില്ലാതെ ഒരു രാജാവിന് പൂർണതയില്ല'- എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.  സ്പര്‍ശം, കാട്ടുകുരങ്ങ്, നീര്‍മാതളം, സൗഭാഗ്യവതി എന്നീ പരമ്പരകളിലും അമല വേഷമിട്ടിട്ടുണ്ട്.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍