ലിറ്റിൽ പ്രിൻസിനൊപ്പമുള്ള ചിത്രം ആദ്യമായി പങ്കുവച്ച് നീലക്കുയിലിലെ റാണി

Web Desk   | Asianet News
Published : Aug 23, 2021, 03:36 PM IST
ലിറ്റിൽ പ്രിൻസിനൊപ്പമുള്ള ചിത്രം ആദ്യമായി പങ്കുവച്ച് നീലക്കുയിലിലെ റാണി

Synopsis

ലതയുടെ തെലുങ്ക് ആചാരപ്രകാരമുള്ള വിവാഹചിത്രങ്ങളും ഏഴാംമാസത്തിലെ ചിത്രങ്ങളുമെല്ലാം അത്ഭുതത്തോടെയാണ് ആരാധകര്‍ കണ്ടത്.

പ്രേക്ഷകപ്രശംസ നേടിയ നീലക്കുയില്‍ പരമ്പര അവസാനിച്ച് നാളേറെയായെങ്കിലും അതിലെ താരങ്ങളെയൊന്നും തന്നെ പ്രേക്ഷകര്‍ മറന്നിട്ടില്ല. ലത സംഗരാജു അവതരിപ്പിച്ച 'റാണി'യെന്ന കഥാപാത്രത്തിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. മറുഭാഷയില്‍ നിന്നെത്തിയ താരത്തെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. കഥാപാത്രത്തിനും താരത്തിനും ലഭിച്ച സ്വീകാര്യത സീരിയലിന്റെ ഗതി തന്നെ മാറ്റുന്ന അവസ്ഥയുണ്ടായിരുന്നു. ഒരല്പം നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെ പരമ്പരയുടെ ക്ലൈമാസ്‌കിലേക്ക് അടുക്കുമ്പേഴേക്കും പ്രേക്ഷകര്‍ ഇഷ്ടപ്പെട്ട് കഴിഞ്ഞിരുന്നു.

കഴിഞ്ഞ ലോക്ക്ഡൗണിലായിരുന്നു ലതയുടെ വിവാഹം നടന്നത്. വിവാഹ വിശേഷങ്ങളടക്കം എല്ലാം താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. താനൊരു കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണെന്ന് ലത അറിയിച്ചതും, ഏഴാം മാസത്തിലെ കൂട്ടികൊണ്ടുപോകല്‍ ചിത്രങ്ങള്‍ പങ്കുവച്ചതും ആരാധകരെ സന്തോഷിപ്പിച്ചിരുന്നു.

ഇപ്പോഴിതാ തന്റെ മകനൊന്നിച്ചുള്ള ചിത്രം ആദ്യമായി പുറത്ത് വിട്ടിരിക്കുകയാണ് ലത സംഗരാജു. ലികിത് കേശവ വര്‍മ്മയെന്നാണ് മകന്റെ പേര് ലത പറഞ്ഞിരിക്കുന്നത്. ഹൈദരാബാദിലെ ഐ.ടി ജീവനക്കാരനായ സൂര്യ നാഗരാജുവിനെയാണ് ലത ജീവിത പങ്കാളിയാക്കിയിരിക്കുന്നത്. തെലുങ്കാന സ്വദേശിയായ ലതയുടെ തെലുങ്ക് ആചാരപ്രകാരമുള്ള വിവാഹചിത്രങ്ങളും ഏഴാംമാസത്തിലെ ചിത്രങ്ങളുമെല്ലാം അത്ഭുതത്തോടെയാണ് ആരാധകര്‍ കണ്ടത്.

പരമ്പര കഴിഞ്ഞ് ഒരു വര്‍ഷത്തിലേറെ ആയെങ്കിലും നീലക്കുയിലിലെ റാണിക്ക് ഇപ്പോഴും മലയാളനാട്ടില്‍ ആരാധകരുണ്ടെന്നാണ് സോഷ്യല്‍ മീഡിയയിലെ ചില പോസ്റ്റുകള്‍ തെളിയിക്കുന്നത്. കൂടാതെ ലത പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാംതന്നെ ഫാന്‍ പേജുകളില്‍ വൈറലാകാറുമുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'അസഹനീയമായ വേദന, പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരും': ആശുപത്രി കിടക്കയിൽ നിന്നും പേളി മാണി
അൻപത്തിരണ്ടിലും ആരാധകരെ ഞെട്ടിച്ച് മലൈക അറോറ; വൈറലായി പുതിയ ചിത്രങ്ങൾ