'പാട്ട് കേട്ടല്ല തെരേസ ജീവിതത്തിലേക്ക് വന്നത്': പുതിയ സന്തോഷം പങ്കുവച്ച് ലിബിന്‍

Published : Dec 12, 2023, 09:56 PM IST
'പാട്ട് കേട്ടല്ല തെരേസ ജീവിതത്തിലേക്ക് വന്നത്': പുതിയ സന്തോഷം പങ്കുവച്ച് ലിബിന്‍

Synopsis

താൻ വീണ്ടും അച്ഛനാകാൻ പോകുന്നു എന്നാണ് താരം സോഷ്യൽ മീഡിയ വഴി അറിയിച്ചത്. മൂത്തമകന് കൂട്ടായി വരാൻ പോകുന്നത് ഒരു കുഞ്ഞു മാലാഖ കുട്ടി ആയിരിക്കട്ടെ എന്നാണ് ലിബിൻ ആഗ്രഹിക്കുന്നത്.

കൊച്ചി: സരിഗമപ റിയാലിറ്റി ഷോയിലൂടെ മിനി സ്‌ക്രീൻ പ്രേക്ഷകര്‍ക്കും സംഗീത പ്രേമികൾക്കും പ്രിയങ്കരനായി മാറിയതാണ് ലിബിന്‍ സ്‌കറിയ. തുടക്കം മുതലേ സ്ഥിരത നിലനിര്‍ത്തിയ ലിബിനായിരുന്നു ഷോയുടെ ടൈറ്റിൽ വിന്നർ. ലിബിന് വിജയസാധ്യതയുണ്ടെന്ന് ആരാധകരും പ്രവചിച്ചിരുന്നു. തന്റെ എല്ലാ വിശേഷങ്ങളും ലിബിൻ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ലിബിൻ പങ്കുവെക്കുന്ന പുതിയ സന്തോഷമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

താൻ വീണ്ടും അച്ഛനാകാൻ പോകുന്നു എന്നാണ് താരം സോഷ്യൽ മീഡിയ വഴി അറിയിച്ചത്. മൂത്തമകന് കൂട്ടായി വരാൻ പോകുന്നത് ഒരു കുഞ്ഞു മാലാഖ കുട്ടി ആയിരിക്കട്ടെ എന്നാണ് ലിബിൻ ആഗ്രഹിക്കുന്നത്. "ഉള്ളിൽ ഒരു കുഞ്ഞു മാലാഖയെയും പേറി ഒരു മാലാഖയെപ്പോലെ എന്റെ ത്രേസ്സ്യാമ്മ" പ്രെഗ്നൻസി റിവീൽ എന്ന ക്യാപ്ഷ്യനോടെ ആണ് താൻ വീണ്ടും അച്ഛനാകാൻ പോകുന്ന സന്തോഷം ലിബിൻ പങ്കുവച്ചത്. നിരവധി ആരാധകരും സുഹൃത്തുക്കളും ആണ് ലിബിന് വേണ്ടി ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയതും.

അഭിഭാഷകയായ തെരേസയാണ് ലിബിന്റെ ജീവിതസഖി. തന്റെ പാട്ട് കണ്ടല്ല തെരേസ ജീവിതത്തിലേക്ക് വന്നതെന്ന് ലിബിന്‍ മുൻപ് സമയത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. മമ്മിയാണ് അവളോട് എന്നെക്കുറിച്ച് പറഞ്ഞത്. അങ്ങനെ സുഹൃത്തില്‍ നിന്നും നമ്പര്‍ വാങ്ങി എന്നെ വിളിച്ചിരുന്നു. സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു.

വീട്ടുകാരോട് പറഞ്ഞപ്പോള്‍ അവര്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. തെരേസയ്ക്ക് ഹൈക്കോടതിയില്‍ ജോലി ലഭിച്ചതോടെ കൊച്ചിയില്‍ ഒന്നിച്ച് നില്‍ക്കാനായി വിവാഹം നടത്തുകയായിരുന്നുവെന്നും ലിബിന്‍ മുന്‍പ് പറഞ്ഞിരുന്നു. അടുത്തിടെയാണ് പുതിയ വീട്ടിലേക്ക് ലിബിനും തെരേസയും താമസം മാറിയത്. ഷോയിലുണ്ടായിരുന്ന സമയത്തെ അതേ സ്വീകാര്യതയും പിന്തുണയും ഇപ്പോഴും ലിബിന് ലഭിക്കുന്നുണ്ട്. ഫാന്‍സ് ഗ്രൂപ്പുകളെല്ലാം ഇപ്പോഴും സജീവമാണ്.

കുടുംബവുമായി ചേര്‍ന്ന് സിംപിളായി സ്റ്റെല്‍ മന്നന്‍റെ ജന്മദിനാഘോഷം

"ഇന്ത്യൻ സിനിമയിൽ ഇത് ചരിത്രമായി മാറും": ഷാരൂഖിന്‍റെ ഡങ്കിയുടെ ആദ്യ റിവ്യൂ എത്തി.!

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത