'ഞങ്ങള്‍ക്ക് ആര്‍ക്കും അതില്‍ പ്രശ്‍നമില്ല'; നോറയെ പിന്തുണച്ച് ലിനു

Published : Jan 28, 2025, 06:18 PM IST
'ഞങ്ങള്‍ക്ക് ആര്‍ക്കും അതില്‍ പ്രശ്‍നമില്ല'; നോറയെ പിന്തുണച്ച് ലിനു

Synopsis

തനിക്കെതിരെ വലിയ സൈബർ ആക്രമണം ഉണ്ടായെന്ന് നോറ

ബിഗ്ബോസ് താരവും യൂട്യൂബറുമായ സിജോ ജോണിന്റെ വിവാഹ റിസപ്ഷനിടെ, ബിഗ് ബോസിൽ സിജോയുടെ സഹമൽസരാർഥിയായിരുന്ന നോറ സിജോയുടെ മുഖത്ത് കേക്ക് തേച്ചതും ഇതേക്കുറിച്ച് ദിയ കൃഷ്ണ പ്രതികരിച്ചതുമൊക്കെ വാർത്തകളിൽ ഇടം നേടിയിരുന്നു. ഇതേത്തുടർന്ന് തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ദിയയെ വിമർശിച്ച് സിജോയും ഭാര്യ ലിനുവും രംഗത്തെത്തുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ വീണ്ടുമൊരു വിശദീകരണവുമായി എത്തിയിരിക്കുകയാണ് സിജോയും ലിനുവും നോറയും. ജിഞ്ചർ മീഡിയക്കു നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

''ഏറ്റവും അവസാനമാണ് നോറ വന്ന് സിജോയുടെ മുഖത്ത് കേക്ക് തേച്ചത്. പ്രതീക്ഷിക്കാതെ സംഭവിച്ചതിനാൽ ഞങ്ങളെല്ലാവരും ഞെട്ടി എന്നുള്ളത് സത്യമാണ്. പക്ഷേ, അപ്പോഴേക്കും ഫങ്ഷനെല്ലാം കഴിഞ്ഞിരുന്നു. എന്റെ മുഖത്തോ വസ്ത്രത്തിലോ നോറ കേക്ക് തേച്ചതുമില്ല. ആദ്യം തന്നെ വന്ന് നോറ ഇത് ചെയ്തില്ലല്ലോ? അപ്പോൾ അവൾ കാണിച്ചത് മര്യാദയല്ലേ?'', ലിനു ചോദിച്ചു. തന്റെ ഭർത്താവാണെന്നു കരുതി അവർ തമ്മിലുള്ള സൗഹൃദം ഇല്ലാതാകുന്നില്ല എന്നും അത് ഫ്രണ്ട്ഷിപ്പിന്റെ പുറത്ത് ചെയ്തതാണെന്നും തങ്ങൾക്കാർക്കും അതിൽ പ്രശ്നമില്ലെന്നും ലിനു പറഞ്ഞു.

തനിക്കെതിരെ വലിയ സൈബർ ആക്രമണം ഉണ്ടായെന്നും മലയാളികൾ അല്ലാത്തവർ പോലും കമന്റ് ബോക്സിൽ ചീത്ത വിളിയുമായി എത്തിയെന്നും നോറ പറഞ്ഞു. ആ സമയത്ത് സിജോയെക്കാൾ കൂടുതൽ തന്നെ ആശ്വസിപ്പിച്ചത് ലിനുവാണെന്നും നോറ പറഞ്ഞു. ''ലിനുവിനെ കണ്ടാൽ സൈലന്റ് ആണെന്നു തോന്നും. പക്ഷേ പ്രധാനപ്പെട്ട പല പോയിന്റുകളും വരുന്നത് അവിടെ നിന്നാണ്'', നോറ കൂട്ടിച്ചേർത്തു.

നോറ ചെയ്ത പ്രവ‍ൃത്തിയ ന്യായീകരിക്കുന്നില്ല. അത് താൻ ചെയ്താലും തെറ്റാണെന്നും സിജോയ മറ്റൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.  എന്നാൽ തനിക്കോ ലിനുവിനോ അതിൽ യാതൊരു പ്രശ്നവുമില്ലാത്ത സ്ഥിതിക്ക് മറ്റൊരാൾ ഈ വിധത്തിൽ അതേക്കുറിച്ച് അഭിപ്രായം പറയേണ്ടതില്ലെന്നും സിജോ ചൂണ്ടിക്കാട്ടിയിരുന്നു. ''ആർക്കും അഭിപ്രായം പറയാം. പക്ഷേ, പറഞ്ഞ രീതിയാണ് എനിക്ക് ഇഷ്ടപ്പെടാത്തത്. എന്റെ ഭർത്താവിന്റെ മുഖത്തായിരുന്നു കേക്ക് തേച്ചതെങ്കിൽ അയാൾ പിന്നെ ഉണ്ടാകില്ല എന്നു പറഞ്ഞാൽ എന്താണ് അർത്ഥം? അവർ കൊന്നുകളയുമോ? ഈ സംഭവത്തിനു ശേഷം നോറ നല്ല വിഷമത്തിലായിരുന്നു.  അപ്പോൾ അവൾക്കൊപ്പം നിൽക്കേണ്ടതും ഈ വിഷയത്തിൽ ഒരു ക്ലാരിറ്റി നൽകേണ്ടതും ഒരു സുഹൃത്ത് എന്ന നിലയിൽ എന്റെ ഉത്തരവാദിത്തമാണ്'', എന്നും സിജോ വ്യക്തമാക്കിയിരുന്നു.

ALSO READ : 'സെറ്റില്‍ഡ് ആവാന്‍ സമയമായി'; രണ്ട് വര്‍ഷമായി മനസിലുള്ള ആഗ്രഹത്തെക്കുറിച്ച് ആര്യ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത