30 സെക്കന്റ് വീഡിയോ; ചോദിച്ചത് 2 ലക്ഷം, ഒപ്പം വിമാന ടിക്കറ്റും; അമല ഷാജിയ്‌ക്കെതിരെ തമിഴ് നടന്‍

Published : Dec 20, 2023, 05:01 PM ISTUpdated : Dec 20, 2023, 05:17 PM IST
30 സെക്കന്റ് വീഡിയോ; ചോദിച്ചത് 2 ലക്ഷം, ഒപ്പം വിമാന ടിക്കറ്റും; അമല ഷാജിയ്‌ക്കെതിരെ തമിഴ് നടന്‍

Synopsis

മുപ്പത് സെക്കന്റ് വീഡിയോ ചെയ്യാൻ അമല ഷാജി ആവശ്യപ്പെട്ടത് രണ്ട് ലക്ഷം രൂപയെന്ന് പ്രിയൻ പറയുന്നു.

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതയാണ് അമല ഷാജി. മലയാളി ആണെങ്കിലും തമിഴ് നാട്ടിൽ ആണ് അമലയ്ക്ക് വൻ ആരാധകവൃന്ദം ഉള്ളത്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ അമലയ്ക്ക് ഇൻസ്റ്റാ​ഗ്രാമിൽ മാത്രം 4.1 മില്യൺ ഫോളോവേഴ്സ് ആണ് ഉള്ളത്. ഓരോ വീഡിയോയ്ക്ക് പോസ്റ്റിനും മില്യൺ കണക്കിനാണ് വ്യൂസ് ലഭിക്കുന്നതും. ഇപ്പോഴിതാ അമലയ്ക്ക് എതിരെ രം​ഗത്ത് എത്തിയിരിക്കുകയാണ് തമിഴ് സംവിധായകനും ​ഗാനരചയിതാവും നടനുമായ പ്രിയൻ. 

മുപ്പത് സെക്കന്റ് വീഡിയോ ചെയ്യാൻ അമല ഷാജി ആവശ്യപ്പെട്ടത് രണ്ട് ലക്ഷം രൂപയെന്ന് പ്രിയൻ പറയുന്നു. കൂടാതെ വിമാന ടിക്കറ്റ് ആവശ്യപ്പെട്ടെന്നും ഇദ്ദേഹം പറയുന്നു. അമലയുടെ ആവശ്യം കേട്ട് ഞെട്ടിപ്പേയെന്നും അദ്ദഹം കൂട്ടിച്ചേർത്തു. താൻ സംവിധാനം ചെയ്ത് നായകനായി എത്തുന്ന പുതിയ ചിത്രം അരണത്തിന്‍റെ പ്രമോഷനിടെ ആയിരുന്നു പ്രിയന്റെ തുറന്നു പറച്ചിൽ. 

'എല്ലാം പെട്ടെന്നായിരുന്നു', കല്യാണപ്പെണ്ണായി വീണ; ചെക്കനെ തിരഞ്ഞ് കമന്റ് ബോക്സ്

"സിനിമ ചെയ്യുമ്പോൾ എവിടെ തൊട്ടാലും പണം ചോദിക്കുകയാണ്. ഇൻസ്റ്റാ​ഗ്രാമിൽ രണ്ട് മിനിറ്റ് ഡാൻസ് ചെയ്യുന്ന പെൺകുട്ടി ചോദിക്കുന്നത് അൻപതിനായിരം രൂപയാണ്. നായികയ്ക്കെ ഇവിടെ ശമ്പളം കൊടുക്കാനില്ല. അപ്പോഴാണ് അൻപതിനായിരം ചോദിക്കുന്നത്. അതും രണ്ട് സെക്കൻഡിന്. കേരളത്തിൽ നിന്നുമുള്ള പെൺകുട്ടി(അമല ഷാജി) ചോദിച്ചത് രണ്ട് ലക്ഷമാണ്. ഞാൻ എത്രയെന്ന് എടുത്ത് ചോദിച്ചപ്പോൾ മുപ്പത്ത് സെക്കൻഡ് റീൽ ആണ് സാർ എന്നാണ് മറുപടി തന്നത്. ഇത്രയും സമയം ഡാൻസ് ചെയ്യാൻ രണ്ട് ലക്ഷം രൂപയോ എന്ന് ചോദിച്ചുപോയി. ആ കാശ് എനിക്കൊപ്പം ഉള്ളവർക്ക് കൊടുത്താൻ പകൽ മുഴുവൻ പണിയെടുക്കും. ഫ്ലൈറ്റ് ടിക്കറ്റ് എടുത്ത് തരണമെന്ന് വരെ പറഞ്ഞു. ഞാനെ ഫ്ലൈറ്റിൽ കേറിയിട്ടില്ല. കേട്ടപ്പോൾ തന്നെ തലകറങ്ങി. ഇവരൊക്കെ ആരെന്നാണ് വിചാരം. ലോകം എന്നത് ഇൻസ്റ്റാ​ഗ്രാം അല്ല. എങ്ങോട്ട് തിരിഞ്ഞാലും പണമാണ്. പത്ത് ലക്ഷം തരൂ, ഇരുപത് ലക്ഷം തരൂ എന്നൊക്കെയാണ്", എന്നാണ് പ്രിയൻ പറഞ്ഞത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത