പുത്തൻ ലുക്കിൽ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ശരണ്യ നായർ

Web Desk   | Asianet News
Published : Jun 27, 2020, 04:34 PM IST
പുത്തൻ ലുക്കിൽ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ശരണ്യ നായർ

Synopsis

മഡോണ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ശരണ്യ ആർ നായർ. 2 സ്റ്റേറ്റ്സ് എന്ന ചിത്രത്തിലും ശരണ്യ മികച്ച വേഷം കൈകാര്യം ചെയ്തിരുന്നു.

മഡോണ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ശരണ്യ ആർ നായർ. 2 സ്റ്റേറ്റ്സ് എന്ന ചിത്രത്തിലും ശരണ്യ മികച്ച വേഷം കൈകാര്യം ചെയ്തിരുന്നു. സോഷ്യൽമീഡിയയിലും മലയാളികൾക്ക് ഇഷ്ടതാരമാണ് ശരണ്യ. തൻറെ വിശേഷങ്ങൾ പലപ്പോഴായി പങ്കുവയ്ക്കാനുള്ള ശരണ്യയുടെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ശരണ്യ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കൊപ്പം തന്നെ ആരാധകർ ഏറെ ഏറെ ഇഷ്ടത്തോടെ സ്വീകരിക്കുന്നത് അത് ത്തിൻറെ കുറിപ്പ് കൂടിയാണ്.  'പുളിയൻ ഉറുമ്പ് കാലിൽ കൂടെ കേറി കേറുന്ന കൊണ്ട ഈ നിപ്പ്. ഇല്ലേൽ ഞാൻ പൊളിച്ചേനെ! അല്ലാതെ എനിക്ക് ‘മോഡൽ പോസിംഗ് ‘ അറിയാത്തത്കൊണ്ടല്ലട്ടാ. എന്റെ ഫ്രണ്ട് എനിക്ക് ഗിഫ്റ്റ് തന്ന ബുക്ക്‌ കാണിക്കണം എന്നുള്ള ഉദ്ദേശമായിരുന്നു ഇതിന്റെ പിന്നിൽ ! ബുക്ക്‌ ആണേൽ തല തിരിഞ്ഞുംപോയി' എന്നായിരുന്നു താരം കുറിച്ചത്.

കറുത്ത നിറത്തിലുള്ള ഷോർട്സും മഞ്ഞ ടീഷർട്ടും ധരിച്ചാണ് താരത്തിന് ഫോട്ടോഷൂട്ട്.  അതുൽ രാജ പകർത്തിയ ചിത്രങ്ങൾ അതിവേഗം സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍