'കണ്ണൊക്കെ നിറയുന്നുണ്ടായിരുന്നു പക്ഷേ ഞാൻ പിടിച്ചു നിന്നു ഗയ്‍സ്'; റാഫിയില്ലാതെ ദുബൈയിലേക്ക് പറന്ന് മഹീന

Published : May 17, 2024, 08:44 AM ISTUpdated : May 17, 2024, 08:45 AM IST
'കണ്ണൊക്കെ നിറയുന്നുണ്ടായിരുന്നു പക്ഷേ ഞാൻ പിടിച്ചു നിന്നു ഗയ്‍സ്'; റാഫിയില്ലാതെ ദുബൈയിലേക്ക് പറന്ന് മഹീന

Synopsis

യുട്യൂബ് ചാനലിൽ മഹീന പങ്കുവെച്ച വീഡിയോ ശ്രദ്ധ നേടുന്നു

ചക്കപ്പഴം എന്ന പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനാണ് മുഹമ്മദ് റാഫി. റാഫിയുടെ ഭാര്യ മഹീന യൂട്യൂബിലൂടെയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. തന്റെയും ഭര്‍ത്താവിന്റെയും വിശേഷങ്ങളും സന്തോഷ നിമിഷങ്ങളുമെല്ലാം മഹീന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ യുട്യൂബ് ചാനലിൽ മഹീന പങ്കുവെച്ച വീഡിയോയാണ് താരങ്ങളുടെ ഏറ്റവും പുതിയ വിശേഷം. താൻ യാത്ര പോവുകയാണെന്ന് പറഞ്ഞാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. ജോലിക്കായി ദുബൈക്ക് പോകുന്നുവെന്ന് താരങ്ങൾ പറയുന്നു. സങ്കടമുണ്ടോയെനന്ന് റാഫിയോട് ചോദിക്കുമ്പോള്‍ സങ്കടമുണ്ട്, എന്നാലും നിന്‍റെ സ്വപ്നമല്ലേ പോയിട്ട് വരൂവെന്നാണ് മറുപടി. ഇനി വീഡിയോകളെല്ലാം ദുബൈയിൽ നിന്നായിരിക്കുമെന്നും താരങ്ങൾ പറയുന്നുണ്ട്. 

"വിഷമമുണ്ടോയെന്ന് ചോദിച്ചാൽ ഉണ്ട്, ഇല്ലേയെന്ന് ചോദിച്ചാൽ ഇല്ല. ആ ഒരു അവസ്ഥയാണ്. കരച്ചിൽ വരുന്നുണ്ട്, പക്ഷേ ഞാൻ കരയില്ലെന്ന് ഉറപ്പിച്ചിട്ടുണ്ട്. കണ്ണൊക്കെ നിറയുന്നുണ്ടായിരുന്നു പക്ഷേ ഞാൻ പിടിച്ചു നിന്നു ഗയ്സ്. റാഫിക്കായ്ക്ക് വിഷമമുണ്ടെന്ന് കണ്ടപ്പോൾ എനിക്ക് മനസിലായി ആകെ കിളി പറന്ന അവസ്ഥയാണെന്ന്", മഹീന പറയുന്നു. ആദ്യമായിട്ടാണ് ഫ്ലൈറ്റിൽ കയറുന്നതെന്നും മഹീന പറയുന്നുണ്ട്. ഷാർജയിൽ എത്തിയ ശേഷമുള്ള കാര്യങ്ങളും താരം ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. സഹോദരിയുടെ ഫ്ലാറ്റിലേക്കാണ് പോയത്. അവിടെ നിന്ന് സ്വന്തം റൂമിലേക്ക് മാറുമെന്നും താരം അറിയിച്ചു.

ഒന്നര വർഷത്തെ നീണ്ട പ്രണയത്തിന് ശേഷമാണ് മഹീനയും റാഫിയും ജീവിതത്തിൽ ഒന്നിച്ചത്. ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടതെന്നും മഹീനയാണ് ഇഷ്ടം പറഞ്ഞതെന്നും റാഫി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ചക്കപ്പഴം സീരിയലിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെയാണ് റാഫി ശ്രദ്ധേയനാകുന്നത്. ഈ പരമ്പരയിലെ പ്രകടനത്തിന് മികച്ച ഹാസ്യനടനുള്ള പുരസ്കാരം നേടിയിരുന്നു. ഏതാനും വെബ് സീരിസുകളിലും ശ്രദ്ധേയമായ വേഷം ചെയ്തു.

ALSO READ : വർഷങ്ങൾക്ക് ശേഷം അഭിനയത്തിൽ സജീവമാകാൻ അശ്വതി ജെറിൻ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത