താരം തന്നെയാണ് തന്‍റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്

ചുരുങ്ങിയ കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അശ്വതി എന്ന പ്രസില്ല ജെറിൻ. അല്‍ഫോണ്‍സാമ്മ, കുങ്കുമപ്പൂവ് തുടങ്ങി നിരവധി സീരിയലുകളിലൂടെ പ്രേക്ഷകപ്രിയം നേടിയ താരം. കുറച്ച് കാലമായി അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അശ്വതി. തന്റെ വിശേഷങ്ങളും പൊതു വിഷയങ്ങളിലെ അഭിപ്രായങ്ങളുമെല്ലാം അശ്വതി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ അശ്വതിയുടെ ആരാധകര്‍ ഏറെക്കാലം കാത്തിരുന്ന ആ കാര്യം സംഭവിക്കുകയാണ്. വർഷങ്ങൾക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് അശ്വതി. താരം തന്നെയാണ് തന്‍റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മേക്കപ്പ് ചെയ്യുന്ന വീഡിയോയാണ് അശ്വതി പങ്കുവെച്ചത്. "എല്ലാത്തിനും ഒരു നിശ്ചിത സമയമുണ്ട്. ആകാശത്തിന് കീഴിലുള്ള എല്ലാത്തിനും ഒരു സമയമുണ്ട്", എന്ന ക്യാപ്ഷനോടെയായിരുന്നു വീഡിയോ. തിരികെ ലൊക്കേഷനിലേക്ക് എന്ന ടാഗും അശ്വതി നൽകിയിട്ടുണ്ട്. ചാനലിൻറെ പേര് പറഞ്ഞിട്ടുണ്ടെങ്കിലും ഏതാണ് പരിപാടിയെനന്നത് വ്യക്തമാക്കിയിട്ടില്ല.

View post on Instagram

താരങ്ങളായ രശ്മി സോമൻ, സൌപർണിക സുഭാഷ്, ഡിവൈൻ ക്ലാര തുടങ്ങി നിരവധിപ്പേരാണ് നടിയുടെ തിരിച്ചുവരവിൽ സന്തോഷമറിയിച്ച് എത്തിയിരിക്കുന്നത്. നിരവധി ആരാധകരും സീരിയലാണോ എന്ന് അന്വേഷിച്ചും എത്തിയിട്ടുണ്ട്. യുഎഇയില്‍ ബിസിനസ് ചെയ്യുന്ന ജെറിനാണ് അശ്വതിയുടെ ഭര്‍ത്താവ്. ഭര്‍ത്താവിനൊപ്പം അശ്വതിയും യുഎഇയില്‍ ആയിരുന്നു. അതിനാലാണ് അഭിനയത്തില്‍ നിന്നും വിട്ടുനിന്നിരുന്നത്. അടുത്തിടെ മക്കളെ നാട്ടിലാക്കി ജോലിക്ക് മടങ്ങുന്ന അശ്വതിയുടെയും ജെറിന്റെയും വീഡിയോ ആരാധകശ്രദ്ധ നേടിയിരുന്നു. മക്കളെ തനിച്ചാക്കി മടങ്ങിയതിന്‍റെ സങ്കടം പലരും പങ്കുവച്ചിരുന്നു. എന്നാൽ അശ്വതിയുടെ മടങ്ങിവരവിനെക്കുറിച്ചോ അഭിനയത്തിലേക്ക് വരുന്നതിനെക്കുറിച്ചോ താരം യാതൊരു സൂചനയും നൽകിയിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളായി മക്കൾക്കും മറ്റ് സഹതാരങ്ങൾക്കുമൊപ്പമുള്ള റീലുകളും നടി പങ്കുവച്ചിരുന്നു.

ALSO READ : 'പൊയ്യാമൊഴി' ആദ്യ പ്രദര്‍ശനം കാന്‍ ചലച്ചിത്രമേളയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം