'ഇനി ചക്കപ്പഴത്തിലെ ഉത്തമനായി തുടരുന്നില്ല' : കുറിപ്പുമായി ശ്രീകുമാര്‍

Web Desk   | Asianet News
Published : Nov 14, 2021, 09:23 PM IST
'ഇനി ചക്കപ്പഴത്തിലെ ഉത്തമനായി തുടരുന്നില്ല' : കുറിപ്പുമായി ശ്രീകുമാര്‍

Synopsis

ചക്കപ്പഴം എന്ന പരമ്പരയിലെ ആരാധകർ ഹൃദയത്തിലേറ്റിയ കഥാപാത്രമായിരുന്നു ഉത്തമൻ. ഉത്തമനായി സ്ക്രീനിലെത്തിയതാവട്ടെ പ്രിയതാരം ശ്രീകുമാറും. 

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ് സ്നേഹയും(sneha) ശ്രീകുമാറും(sreekumar) . ശരിയായ പേരിനേക്കാളേറെ മലയാളിക്ക് സുപരിചിതമായ പേര് ലോലിതന്‍, മണ്ഡോദരി എന്നാണ്. മിനിസ്‌ക്രീനില്‍ ഒന്നിച്ചെത്തിയ ഇരുവരുടേയും വിവാഹം ഇരുകയ്യും നീട്ടിയാണ് ആരാധകരും സഹതാരങ്ങളും സ്വീകരിച്ചത്. ജനപ്രിയ ടെലിവിഷന്‍ പരമ്പരയായ 'മറിമായ'ത്തിലൂടെയാണ് ഇരുവരും മലയാളികള്‍ക്ക് പ്രിയങ്കരരാകുന്നത്. ശേഷം ബിഗ് സ്‌ക്രീനിലൂടെയും മിനിസ്‌ക്രീനിലൂടെയും ഇരുവരും ആക്ടീവായിരുന്നു. ചക്കപ്പഴം എന്ന മിനിസ്‌ക്രീന്‍ പരമ്പരയിലായിരുന്നു ശ്രീകുമാര്‍ അഭിനയിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ചക്കപ്പഴം പരമ്പരയിലെ ഉത്തമന്‍ എന്ന കഥാപാത്രമായി താന്‍ ഇനി പരമ്പരയിലുണ്ടാകില്ല എന്നാണ് ശ്രീകുമാര്‍ പറയുന്നത്.

ഏത് വേഷവും അനായാസേന കൈകാര്യം ചെയ്യുന്ന ശ്രീകുമാര്‍ ശ്രദ്ധിക്കപ്പെട്ടത്, എക്കാലത്തേയും മികച്ച പൃഥ്വിരാജ് സിനിമയായ മെമ്മറീസിലൂടെയായിരുന്നു. അതിലെ വില്ലന്‍വേഷം മലയാളികള്‍ ഇന്നും ഓര്‍ത്തുവയ്ക്കുന്ന ഒന്നാണ്. ചക്കപ്പഴം എന്ന പരമ്പരയില്‍ ഹാസ്യ താരമായാണ് ശ്രീകുമാര്‍ എത്തിയിരുന്നത്. എന്നാല്‍ ഇനി ചക്കപ്പഴത്തില്‍ ഉണ്ടാകില്ല എന്ന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. പരമ്പരയില്‍നിന്നും പിന്മാറുന്ന കാര്യം ശ്രീകുമാര്‍ തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചത്. എന്നാല്‍ എന്ത് കാരണത്താലാണ് പിന്മാറുന്നതെന്ന് താരം വ്യക്തമാക്കിയിട്ടില്ല. ഇത്രനാള്‍ ഉത്തമന്‍ എന്ന കഥാപാത്രത്തിന് കിട്ടിയ സ്വീകാര്യതയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ശ്രീകുമാര്‍ കുറിപ്പ് തുടങ്ങുന്നത്.

കുറിപ്പ് ഇങ്ങനെ

''നമസ്‌കാരം. ചക്കപ്പഴത്തിലെ ഉത്തമന് ഇത്രയും കാലം നിങ്ങള്‍ തന്ന പിന്തുണയ്ക്ക് ഒരുപാട് നന്ദി. ഇനി ഉത്തമനായി ഞാന്‍ തുടരുന്നില്ല. എന്റെ കലാജീവിതത്തില്‍ എന്നും നിങ്ങള്‍ തന്നുകൊണ്ടിരിക്കുന്ന പിന്തുണ ഒരു വലിയ ശക്തി തന്നെയാണ്. ഇനി അങ്ങോട്ടും പുതിയ സിനിമകള്‍ക്കും പ്രോഗ്രാമുകള്‍ക്കും എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിശേഷങ്ങള്‍ വഴിയേ അറിയിക്കാം.''

 എന്നാണ് ശ്രീകുമാര്‍ പങ്കുവച്ചത്. ഇനി സിനിമയിലേക്കുള്ള വല്ല അവസരത്തിനായും ചക്കപ്പഴത്തില്‍ നിന്ന് മാറുന്നതാണോ, അതോ എന്തെങ്കിലും പ്രശ്‌നമാണോ കാരണം എന്നാണ് ആരാധകര്‍ താരത്തോട് കമന്റായി ചോദിക്കുന്നത്. ചക്കപ്പഴത്തിലെ ഉത്തമന്‍ എന്ന കഥാപാത്രത്തെ അത്രകണ്ട് മനോഹരമായും ആസ്വദിച്ചും ചെയ്തിരുന്ന ശ്രീകുമാര്‍ എന്തിനാണ് പിന്മാറുന്നതെന്നാണ് താരത്തിന്റെ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത