Gayathri Arun : ബാഷ് മുഹമ്മദിന്റെ ചിത്രത്തില്‍ ലക്ഷ്മിയായി ഗായത്രി അരുണ്‍

Web Desk   | Asianet News
Published : Feb 06, 2022, 09:12 PM IST
Gayathri Arun : ബാഷ് മുഹമ്മദിന്റെ ചിത്രത്തില്‍ ലക്ഷ്മിയായി ഗായത്രി അരുണ്‍

Synopsis

ലുക്കാ ചുപ്പി എന്ന ചിത്രത്തിന്റെ സംവിധായകനായ ബാഷ് മുഹമ്മദ് സംവിധാനം നിര്‍വ്വഹിക്കുന്ന ലൗ ജിഹാദ് എന്ന ചിത്രത്തിലാണ് ഗായത്രി എത്തുന്നത്.

ലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഗായത്രി അരുണ്‍ (Gayathri arun). ഗായത്രി എന്നുപറഞ്ഞാല്‍ അതാരാണ് എന്ന് ചിന്തിക്കുന്നവര്‍ക്ക് ദീപ്തി ഐ.പി.എസ് (Deepthi IPS) എന്നുകേട്ടാല്‍ ആളെ മനസ്സിലാകും. പരസ്പരം (Parasparam) എന്ന ഏഷ്യാനെറ്റ് പരമ്പരയിലൂടെ മലയാളികള്‍ക്ക് പരിചിതയായ ദീപ്തി ഐ.പി.എസ്. പരമ്പരയ്ക്കുശേഷം വളരെ കുറച്ച് സിനിമകളിലെല്ലാം വേഷങ്ങള്‍ ചെയ്തിരുന്നു. എന്നാല്‍ വണ്‍ എന്ന മമ്മൂട്ടി (Mammootty) ചിത്രത്തിലെ ഗായത്രിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു. അതിനുശേഷം ഗായത്രി വളരെ പ്രധാനപ്പെട്ട വേഷം കൈകാര്യം ചെയ്യുന്ന ചിത്രമാണ് ലൗ ജിഹാദ്.

ലുക്കാ ചുപ്പി (luka chuppi) എന്ന ചിത്രത്തിന്റെ സംവിധായകനായ ബാഷ് മുഹമ്മദ് (Bash Muhammed) സംവിധാനം നിര്‍വ്വഹിക്കുന്ന ലൗ ജിഹാദ് എന്ന ചിത്രത്തിലാണ് ലക്ഷ്മി എന്ന കഥാപാത്രവുമായി ഗായത്രി എത്തുന്നത്. സുരാജ് വെഞ്ഞാറമൂട് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍, സിദ്ധിഖ്, മീര നന്ദന്‍, സുധീര്‍ പറവൂര്‍, ലെന തുടങ്ങിയവരെല്ലാം മുഖ്യ കഥാപാത്രങ്ങളായെത്തുന്നുണ്ട്.

ദുബൈയിയില്‍ സെറ്റിലായ രണ്ട് ഇടത്തരം ഫാമിലിയുടെ കഥയാണ് സിനിമ പറയുന്നത്. ഈ കുടുംബത്തിലെ കൗമാരക്കാര്‍ തമ്മില്‍ പ്രണയത്തിലാകുന്നതും, അതിന്റെ മുന്നോട്ടുള്ള പ്രയാണത്തിലെ ചില പ്രശ്‌നങ്ങളുമാണ് സിനിമ പറയുന്നത്. പൂര്‍ണ്ണമായും ദുബൈയില്‍ ചിത്രീകരിച്ച ചിത്രം കൂടിയാണ് ലൗ ജിഹാദ്.

ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവച്ചതോടൊപ്പം, ചിത്രത്തിന്റെ ഡബ്ബിംഗ് സ്റ്റുഡിയോ ചിത്രങ്ങളും ഗായത്രി പങ്കുവച്ചിട്ടുണ്ട്. വലിയ ഹര്‍ഷാരവത്തോടെയാണ് ആരാധകര്‍ ഗായത്രിയുടെ പുതിയ വിശേഷത്തെ സ്വീകരിച്ചിരിക്കുന്നത്.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത