'മുന്നറിയിപ്പില്ലാതെ എത്തിയ പെണ്ണുങ്ങള്‍'; പിറന്നാളാഘോഷത്തിന്‍റെ സന്തോഷം പങ്കുവച്ച് അശ്വതി

Web Desk   | Asianet News
Published : Feb 26, 2021, 06:43 PM IST
'മുന്നറിയിപ്പില്ലാതെ എത്തിയ പെണ്ണുങ്ങള്‍'; പിറന്നാളാഘോഷത്തിന്‍റെ സന്തോഷം പങ്കുവച്ച് അശ്വതി

Synopsis

പിറന്നാളിന് കൂട്ടുകാരികളെല്ലാം ഒന്നിച്ച് തന്നെ കാണാനെത്തിയ ചിത്രമാണ് അശ്വതി പങ്കുവച്ചിരിക്കുന്നത്

അവതാരക എന്ന നിലയിലാണ് മലയാളികള്‍ക്ക് മുന്നിലേക്ക് അശ്വതി ശ്രീകാന്ത് എത്തുന്നത്. സ്വതസിദ്ധമായ ശൈലിയായിരുന്നു അശ്വതിയെ ശ്രദ്ധേയയാക്കിയത്. തുടര്‍ന്ന് അശ്വതിയുടെ എഴുത്തും നിലപാടുകളും ശ്രദ്ധിക്കപ്പെട്ടു. വൈകാതെ ചക്കപ്പഴം എന്ന പരമ്പരയിലൂടെ അഭിനയരംഗത്തേക്കും അവര്‍ എത്തി. സോഷ്യല്‍ മീഡിയയില്‍ സജീവമായ അശ്വതിയുടെ കുറിപ്പുകള്‍ ആരാധകര്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ പിറന്നാളാഘോഷത്തിന്‍റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അശ്വതി. 

പിറന്നാളിന് കൂട്ടുകാരികളെല്ലാം ഒന്നിച്ച് തന്നെ കാണാനെത്തിയ ചിത്രമാണ് അശ്വതി പങ്കുവച്ചിരിക്കുന്നത്. കേക്ക് മുറിക്കുന്ന അശ്വതിയുടെ അടുത്തുതന്നെ മകള്‍ പദ്‍മയെയും ചിത്രത്തില്‍ കാണാം. മുന്നറിയിപ്പില്ലാതെ കൂട്ടുകാരികളെല്ലാംതന്നെ പിറന്നാളിന് വീട്ടിലെത്തുകയായിരുന്നുവെന്നാണ് അശ്വതി പറയുന്നത്. നിരവധി ആളുകളാണ് അശ്വതിക്ക് പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ട് എത്തുന്നത്. 'മുന്നറിയിപ്പില്ലാതെ ഒരുകൂട്ടം പെണ്ണുങ്ങള്‍ വീട് കയ്യേറിയപ്പോള്‍' എന്നാണ് ചിത്രത്തോടൊപ്പം അശ്വതി കുറിച്ചിരിക്കുന്നത്.

 

PREV
click me!

Recommended Stories

'ഹാപ്പി 14th മൈ ജാൻ'; വിവാഹ വാർഷികത്തിൽ അമാലിനെ ചേർത്തണച്ച് ദുൽഖർ
'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി