'ടോക്‌സിക് റിലേഷനുകള്‍ സൂക്ഷിക്കേണ്ടവയാണ്' : വീഡിയോയുമായി അശ്വതി ശ്രീകാന്ത്

Web Desk   | Asianet News
Published : Oct 15, 2021, 09:49 PM IST
'ടോക്‌സിക് റിലേഷനുകള്‍ സൂക്ഷിക്കേണ്ടവയാണ്' : വീഡിയോയുമായി അശ്വതി ശ്രീകാന്ത്

Synopsis

അനാരോഗ്യകരമായ ബന്ധങ്ങളുടെ പത്ത് പോയിന്‍റുകള്‍ അക്കമിട്ടു നിരത്തി അശ്വതി

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത് (Aswathy Sreekanth). അവതാരകയായിട്ടാണ് മിനിസ്‌ക്രീനില്‍ എത്തിയതെങ്കിലും അശ്വതി പിന്നീട് അഭിനയത്തിലേക്ക് കടക്കുകയായിരുന്നു. തന്‍റെ വിശേഷങ്ങള്‍ പങ്കുവച്ചും നിലപാടുകള്‍ തുറന്നുപറഞ്ഞും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അശ്വതി. ഇപ്പോഴിതാ ടോക്സിക് റിലേഷനുകളെക്കുറിച്ച് വിശദമായി സംസാരിക്കുകയാണ് അശ്വതി. എന്താണ് ഒരു ടോക്‌സിക് റിലേഷനെന്നും, അതില്‍നിന്നും എങ്ങനെ വഴിമാറിനടക്കാമെന്നും വ്യക്തമാക്കുകയാണ് അശ്വതി. 

'നിങ്ങളുടേത് ഒരു ടോക്‌സിക് അല്ലെങ്കില്‍ അനാരോഗ്യകരമായ റിലേഷനാണോ എന്നത് നോക്കാം' എന്ന തലക്കെട്ടോടെയാണ് അശ്വതി വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഈ വീഡിയോ മുഴുവനായും കണ്ടുകഴിയുമ്പോള്‍, ആരുടെയെങ്കിലും റിലേഷനുകള്‍ തകര്‍ന്നാല്‍ താന്‍ ഉത്തരവാദിയല്ല എന്ന് പറഞ്ഞുകൊണ്ടാണ് അശ്വതി വീഡിയോ തുടങ്ങുന്നതും. അനാരോഗ്യകരമായ ബന്ധങ്ങളുടെ പത്ത് പോയിന്‍റുകള്‍ അക്കമിട്ടു നിരത്തിയാണ്, ഇതെല്ലാം പ്രശനമാണ്, വീണ്ടും ചിന്തിക്കേണ്ടവയാണ് എന്ന് അശ്വതി പറയുന്നത്. ചെറിയ നുണയല്ലേ എന്ന് കരുതുന്നത് മുതല്‍ പരസ്പരമുള്ള പീഡനങ്ങളുടെ വിഷയം വരെയും പരിമിതമായ സമയത്തിനുള്ളില്‍ അശ്വതി ചര്‍ച്ച ചെയ്യുന്നുണ്ട്.

ഇക്കാലത്ത് ചര്‍ച്ചാവിഷയമാക്കേണ്ട വിഷയമാണ് അശ്വതി ഉന്നയിക്കുന്നതെന്നാണ് മിക്ക ആളുകളും വീഡിയോയ്ക്ക് കമന്‍റ് ചെയ്തിരിക്കുന്നത്. 

അശ്വതിയുടെ വീഡിയോ കാണാം

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക