
'നഷ്ടപ്രണയമെന്നൊന്ന് ഉണ്ടോ? ഉള്ളിലുള്ളിടത്തോളം ഓരോ പ്രണയവും അത്രമേൽ പൂർണമല്ലേ !' -എന്നുപറഞ്ഞാണ് അശ്വതി സൂഫിയും സുജാതയുമെന്ന ചിത്രത്തെ കുറിച്ച് പറഞ്ഞു തുടങ്ങുന്നത്. എഴുത്തുകാരി കൂടിയായ അശ്വതിയുടെ എഴുത്തുകൾ സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുക്കാറുണ്ട്. അങ്ങനെയൊരു കുറിപ്പാണ് അശ്വതി സൂഫിയെയും സുജാതയെയും കുറിച്ചെഴുതിയിരിക്കുന്നത്. നാലുവരെ ആസ്വാദനം ഏറെ ഇഷ്ടമായെന്ന് ആരാധകരും പറയുന്നു.
കുറിപ്പിങ്ങനെ...
നഷ്ടപ്രണയമെന്നൊന്ന് ഉണ്ടോ? ഉള്ളിലുള്ളിടത്തോളം ഓരോ പ്രണയവും അത്രമേൽ പൂർണമല്ലേ !
മീസാൻ കല്ലുകളിൽക്കിടയിലെ മൈലാഞ്ചിക്കാട്ടിൽ ഞാനും കാറ്റു പോലെ ഒഴുകി നടപ്പാണ് ഇപ്പോൾ. കായ്ക്കാതെ കായ്ച്ച ഞാവൽ മരം വാക്കില്ലാത്തൊരുവളുടെ വാക്കാവുന്നതും കാത്ത്...!
കണ്ണ് നിറച്ച് കാത് നിറച്ച് ഉള്ളു നനച്ച് സൂഫിയും സുജാതയും ❤️
അവതാരകയായാണ് അശ്വതി ശ്രീകാന്ത് മലയാളികളിലേക്ക് എത്തിയത്. സ്വതസിദ്ധമായ ശൈലി താരത്തെ വളരെ വേഗത്തിൽ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി. എഴുത്തുകളിലൂടെയും മലയാളികൾക്ക് സുപരിചിതയാണ് അശ്വതിയിപ്പോൾ. ഒരു സിനിമാ താരത്തെിനെന്ന പോലെ ആരാധകരുണ്ട് അശ്വതിക്ക് സോഷ്യൽ മീഡിയയിലിപ്പോൾ.