'നിരുപാധിക സ്നേഹം എന്നൊന്നുണ്ട്, അവനിലൂടെ ഞാനറിഞ്ഞത്'; ജ്യോത്സ്നയുടെ കുറിപ്പ്

Web Desk   | Asianet News
Published : Jul 12, 2020, 08:36 AM IST
'നിരുപാധിക സ്നേഹം എന്നൊന്നുണ്ട്, അവനിലൂടെ ഞാനറിഞ്ഞത്'; ജ്യോത്സ്നയുടെ കുറിപ്പ്

Synopsis

മകൻ ശിവത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടാണ് വളരെ വൈകാരികവും ഹൃദയ സ്പർശിയുമായ ഒരു കുറിപ്പ് ജ്യോത്സ്ന പങ്കുവച്ചിരിക്കുന്നത്.

സ്വപ്നക്കൂടിലെ കറുപ്പിനഴക്.. എന്ന ഗാനം പാടി മലയാളികൾക്ക് പ്രിയങ്കരിയായ ഗായികയാണ് ജ്യോത്സ്ന. മനസ്സിനക്കരെ , പെരുമഴക്കാലം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ ഗാനങ്ങൾക്ക് ജ്യോത്സ്ന ശബ്ദം നൽകിയിട്ടുണ്ട്. തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ള ജ്യോത്സ്നയുടെ പുതിയൊരു കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. മകൻ ശിവത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടാണ് വളരെ വൈകാരികവും ഹൃദയ സ്പർശിയുമായ ഒരു കുറിപ്പ് താരം പങ്കുവച്ചിരിക്കുന്നത്.

കുറിപ്പിങ്ങനെ..

'അഞ്ച് വർഷം മുമ്പ് ആശുപത്രിയിൽ ഒരു തൂവാലയിൽ പൊതിഞ്ഞ് എന്റെ കയ്യിലേക്ക് അവനെ കൊണ്ടുവന്ന് തന്നപ്പോൾ, ഒരു ആനന്ദ യാത്രയുടെ തുടക്കത്തിലാണ് ഞാനെന്ന് അറിഞ്ഞിരുന്നില്ല. വയറുനിറഞ്ഞാൽ അവൻ പല്ലില്ലാത്ത മോണകാട്ടി ചിരിക്കും, എന്റെയൊപ്പം സ്കൂളിൽ വരാനാകില്ലല്ലോ എന്ന നിരാശയോടെയുള്ള നോട്ടം ,അവന്റെ കുഞ്ഞു തന്ത്രങ്ങളും, വാത്സല്യത്തോടെയുള്ള തലോടലുകളും, എന്തെങ്കിലും തിരക്കിട്ട് ചെയ്യുമ്പോഴായിരിക്കും പുതിയ സംശയവുമായി അമ്മാ അമ്മാ 'അമ്മ എന്ന് നീട്ടിവിളിക്കുന്നത്, പട്ടിക അങ്ങനെ നീളുന്നു.. 

ഞങ്ങൾ വളരെ ദൂരം പിന്നിട്ടതായി തോന്നുന്നു. ഇക്കാലയളവിൽ ഞാൻ പഠിച്ച ഒരു കാര്യം, 'നിരുപാധികമായ സ്നേഹം' എന്നൊന്നുണ്ട്, നിങ്ങളുടെ കുട്ടിയിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന ഒന്ന്.  കൌമാരത്തിലെത്തി അമ്മ പഴഞ്ചനാണെന്ന് തോന്നുന്നതുവരെ.. ഹി ഹി. ജന്മദിനത്തിൽ എനിക്ക് പറയാനുള്ളത് ഇത്രമാത്രം, നീ മറ്റെന്തിനെക്കാളും ദയയും അനുകമ്പയും ഉള്ള ഒരു മനുഷ്യനായി വളരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ലോകത്തിന് വേണ്ടത് അതാണ് .. അതെ, അമ്മയും അച്ചയും നിനക്കൊപ്പമുണ്ട്. '2010 ഡിസംബർ 26നായിരുന്നു ജ്യോത്സ്നയുടെയും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ ശ്രീകാന്ത്‌ സുരേന്ദ്രനും തമ്മിലുള്ള വിവാഹം. 2015 ജൂലൈ 9നാണ് ശിവം ജനിക്കുന്നത്.

PREV
click me!

Recommended Stories

'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്
'അപ്പാ..അമ്മ..നന്ദി'; അന്ന് ചെലവോർത്ത് ആശങ്കപ്പെട്ടു, ഇന്ന് ഡിസ്റ്റിംഗ്ക്ഷനോടെ പാസ്; മനംനിറഞ്ഞ് എസ്തർ അനിൽ