'ഇനി ദേവനന്ദയായി മിനിസ്‌ക്രീനില്‍ കാണാം' : പുത്തന്‍ വിശേഷം പങ്കുവച്ച് പ്രിയതാരം

Web Desk   | Asianet News
Published : Dec 18, 2020, 02:16 PM ISTUpdated : Dec 18, 2020, 04:18 PM IST
'ഇനി ദേവനന്ദയായി മിനിസ്‌ക്രീനില്‍ കാണാം' : പുത്തന്‍ വിശേഷം പങ്കുവച്ച് പ്രിയതാരം

Synopsis

പരസ്പരം പരമ്പരയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട സൂരജേട്ടനായി മാറിയ വിവേക് ഗോപന്‍, കസ്തൂരിമാന്‍ പരമ്പരയിലൂടെ മലയാളിയുടെ കസ്തൂരിയായ സ്‌നിഷ ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന കാര്‍ത്തികദീപം പരമ്പരയിലേക്കാണ് രശ്മിയും എത്തുന്നത്. 

മിനിസ്‌ക്രീനിലേയും ബിഗ് സ്‌ക്രീനിലേയും ഒരുകൂട്ടം നല്ല കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് രശ്മി സോമന്‍. മിനി സ്‌ക്രീനില്‍ ഒരു കാലത്ത് തരംഗമായി മാറിയ രശ്മി വര്‍ഷങ്ങള്‍ക്ക് ശേഷം അനുരാഗം എന്ന പരമ്പരയിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചെത്തി അധികമായിട്ടില്ല. അനുരാഗത്തിലൂടെ താരത്തെ ആരാധകര്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താന്‍ പുതിയ കഥാപാത്രവുമായി എത്തുകയാണെന്ന് അറിയിച്ചിരിക്കുകയാണ് രശ്മി.

പരസ്പരം പരമ്പരയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട സൂരജേട്ടനായി മാറിയ വിവേക് ഗോപന്‍, കസ്തൂരിമാന്‍ പരമ്പരയിലൂടെ മലയാളിയുടെ കസ്തൂരിയായ സ്‌നിഷ ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന കാര്‍ത്തികദീപം പരമ്പരയിലേക്കാണ് രശ്മിയും എത്തുന്നത്. വിവേക് ഗോപനൊപ്പം കാര്‍ത്തികദീപം സെറ്റിലുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. 'ദേവനന്ദ എന്ന കഥാപാത്രമായി കാര്‍ത്തികദീപത്തിലേക്ക് എത്തുന്നു. എല്ലാവരുടേയും സ്‌നേഹവും സപ്പോര്‍ട്ടും വേണം. എല്ലാവരോടും ഇഷ്ടംമാത്രം'  എന്നാണ് രശ്മി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

മുമ്പ് അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെണ്‍മനസ്, മന്ത്രകോടി തുടങ്ങി നിരവധി സീരിയലുകളിലൂടെ തിളങ്ങി. ഇപ്പോഴിതാ തിരിച്ചുവരവിലും ആരാധകരെ സ്വന്തമാക്കിയിരിക്കുന്നു താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ രശ്മിയുടെ പോസ്റ്റുകളെല്ലാം ടെലിവിഷന് പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. അതുകൊണ്ടുതന്നെ രശ്മി നിരന്തരം വിശേഷങ്ങള്‍ പങ്കുവയ്ക്കാറുമുണ്ട്. പുതിയതായി പങ്കുവച്ച ചിത്രം മനോഹരമായിട്ടുണ്ടെന്നുപറഞ്ഞ് നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്.

PREV
click me!

Recommended Stories

അതെന്റെ പേരിൽ, അവർക്ക് വീട് തരാനൊരു മനസുണ്ടായല്ലോ, ഞാൻ തള്ളിപ്പറയില്ല: ഒടുവിൽ പ്രതികരിച്ച് കിച്ചു
'പ്രണയിച്ചെന്ന് പറഞ്ഞിട്ട് കാര്യമില്ല, പറ്റില്ലെന്ന് തോന്നിയാൽ പിരിയുക': ഭാര്യയുമായി വേർപിരിഞ്ഞെന്ന് മനു വർമ