'ഒമ്പത് മാസത്തിനുശേഷമുള്ള സന്തോഷമാണ്'; മൈക്ക് പിടിച്ചൊരു സെല്‍ഫിയുമായി സിത്താര

Web Desk   | Asianet News
Published : Dec 07, 2020, 10:42 PM IST
'ഒമ്പത് മാസത്തിനുശേഷമുള്ള സന്തോഷമാണ്'; മൈക്ക് പിടിച്ചൊരു സെല്‍ഫിയുമായി സിത്താര

Synopsis

ഒമ്പത് മാസത്തിനുശേഷം വീണ്ടു ലൈവായി സ്റ്റേജിലെത്തുന്നു, അതും പ്രിയപ്പെട്ട റിമി, വിധുചേട്ടന്‍, സുധീപേട്ടന്‍ എന്നിവരോടൊപ്പം.. എന്നാണ് സിത്താര കുറിച്ചിരിക്കുന്നത്.

റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന മലയാളിയുടെ സ്വന്തം പാട്ടുകാരിയാണ് സിത്താര കൃഷ്ണകുമാര്‍. തന്റെതായ ശൈലിയിലാക്കി പാട്ടുകള്‍ പാടുന്ന സിത്താരയുടെ ശബ്ദം ഒരിക്കലെങ്കിലും കേള്‍ക്കാത്തവരായി ആരുമുണ്ടാകില്ല. സോഷ്യല്‍ മീഡിയയില്‍ സജീവമായ സിത്താര പങ്കുവയ്ക്കാറുള്ള ചിത്രങ്ങളും, കുറിപ്പുകളുമെല്ലാം നിമിഷങ്ങള്‍ കൊണ്ട് ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. സിത്താര വെറുമൊരു പാട്ടുകാരി മാത്രമല്ല നല്ല എഴുത്തുകാരി കൂടിയാണെന്നാണ് താരത്തിന്റെ ആരാധകര്‍ പറയാറുള്ളത്.

ഇപ്പോള്‍ സിത്താര ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കൊറോണയുടെ ഒമ്പത് മാസത്തിനുശേഷം പ്രിയപ്പെട്ടവരുടെ കൂടെയൊരു ലൈവ് പാട്ടുപാടാനുള്ള അവസരം വന്നുവെന്നാണ് സിത്താര പറയുന്നത്. മൈക്കും പിടിച്ചുള്ള സെല്‍ഫിയോടൊപ്പമാണ് സിത്താര സന്തോഷം പങ്കുവച്ചിരിക്കുന്നത്. പ്രിയപ്പെട്ടവരുടെ കൂടെ പാടുന്നതിലുള്ള സന്തോഷവും സിത്താര പങ്കുവച്ചിട്ടുണ്ട്.

ഒമ്പത് മാസത്തിനുശേഷം വീണ്ടു ലൈവായി സ്റ്റേജിലെത്തുന്നു, അതും പ്രിയപ്പെട്ട റിമി, വിധുചേട്ടന്‍, സുധീപേട്ടന്‍ എന്നിവരോടൊപ്പം.. എന്നാണ് സിത്താര കുറിച്ചിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ സജീവമായ സിത്താര പാട്ടുകളിലൂടെ അത്ഭുതപ്പെടുത്തുന്നതു പോലെതന്നെ മലയാളികളെ പോസ്റ്റുകളിലൂടെയും അത്ഭുതപ്പെടുത്താറുണ്ട്.  താരത്തിന്റെ മകള്‍ റിതുവും ഭര്‍ത്താവ് സജീഷുമെല്ലാം ആരാധകര്‍ക്ക് സുപരിചിതരുമാണ്.

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്