അമ്മയോ മകളോ എന്ന് ആരാധകർ; അമ്മ ഹോട്ടാണ് പക്ഷെ ജീൻസ് തന്റേതെന്ന് പ്രാർത്ഥന, വൈറൽ

Web Desk   | Asianet News
Published : Dec 07, 2020, 08:25 PM ISTUpdated : Dec 30, 2020, 04:08 PM IST
അമ്മയോ മകളോ എന്ന് ആരാധകർ; അമ്മ ഹോട്ടാണ് പക്ഷെ ജീൻസ് തന്റേതെന്ന് പ്രാർത്ഥന, വൈറൽ

Synopsis

ആ ജീൻസ് ഇനി മുതൽ തന്റെതാണെന്നായിരുന്നു മകളുടെ കമന്റിന് പൂർണിമ നൽകിയ മറുപടി.എന്തായാലും ബോൾഡ് ലുക്കിലുള്ള പൂർണിമയുടെ ചിത്രം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. 

ലയാള സിനിമാ പ്രേമികളുടെ ഇഷ്ടതാരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. അഭിനയ രം​ഗത്ത് ഇപ്പോൾ അത്ര സജീവമല്ലെങ്കിലും ഇപ്പോഴും പ്രേക്ഷകരുടെ പ്രിയതാരം തന്നെയാണ് പൂർണിമ. അഭിനേത്രിക്ക് പുറമേ പ്രമുഖ ഫാഷൻ ഡിസൈനർ കൂടിയാണ് പൂർണിമ. അതുകൊണ്ട് തന്നെ ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂർണിമയുടെ ചിത്രങ്ങൾ കാത്തിരിക്കുന്നത്. പൂർണിമയുടെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

ക്രോസറ്റ് ബോഡിസ്യൂട്ടും ബോയ്ഫ്രണ്ട് ജീൻസുമണിഞ്ഞ ഒരു ഫോട്ടോയാണ് പൂർണിമ പങ്കുവച്ചിരിക്കുന്നത്. ചിത്രം കണ്ടവരെല്ലാം ആദ്യ നോട്ടത്തിൽ പ്രാർത്ഥനയാണെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഇത് പ്രാർഥനയല്ലേ, ആദ്യ നോട്ടത്തിൽ പ്രാർത്ഥനയാണെന്ന് കരുതി എന്നൊക്കെയാണ് കമന്റുകൾ. 

എന്നാൽ, പൂർണിമ ധരിച്ചിരിക്കുന്ന ജീൻസ് മകൾ പ്രാർത്ഥനയുടേതാണ്. ഇക്കാര്യം പ്രാർത്ഥന തന്നെയാണ് കമന്റ് ചെയ്തിരിക്കുന്നത്. 'എനിക്കിത്ര ഹോട്ടായ ഒരു അമ്മയുണ്ട്. അതെന്റെ ജീൻസ് ആണ്' എന്ന കമന്റാണ് പ്രാർത്ഥന പങ്കുവച്ചിരിക്കുന്നത്. ആ ജീൻസ് ഇനി മുതൽ തന്റെതാണെന്നായിരുന്നു മകളുടെ കമന്റിന് പൂർണിമ നൽകിയ മറുപടി.
എന്തായാലും ബോൾഡ് ലുക്കിലുള്ള പൂർണിമയുടെ ചിത്രം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. 

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്