ബഗ്ഗിയുടെ ഡ്രൈവിംഗ് സീറ്റിലും ഒരു കൈ നോക്കി ലക്ഷ്‍മി നക്ഷത്ര; വീഡിയോ

Web Desk   | Asianet News
Published : Apr 27, 2021, 05:15 PM IST
ബഗ്ഗിയുടെ ഡ്രൈവിംഗ് സീറ്റിലും ഒരു കൈ നോക്കി ലക്ഷ്‍മി നക്ഷത്ര; വീഡിയോ

Synopsis

വിശേഷങ്ങള്‍ വീഡിയോയിലൂടെ പങ്കുവെക്കാനായി ലക്ഷ്മി തുടങ്ങിയ യൂട്യൂബ് ചാനലിന് നിലവില്‍ അഞ്ച് ലക്ഷത്തിലധികം ഫോളേവേഴ്‌സ് ഉണ്ട്

തങ്ങളുടെ സ്വീകരണമുറികളിലെത്തുന്ന മിനിസ്‌ക്രീന്‍ അവതാരകര്‍ എന്നാല്‍ സിനിമാ, സീരിയല്‍ താരങ്ങളെപ്പോലെ തന്നെയാണ് ആരാധകര്‍ക്ക്. അത്തരത്തില്‍ ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടംനേടിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. നല്ല ഭാഷാശൈലിയും പുഞ്ചിരിയും അവതരണത്തിലെ വ്യത്യസ്തയുമാണ് ലക്ഷ്മിയെ വേറിട്ടുനിര്‍ത്തുന്നത്. ജീവിതത്തിലെ വ്യക്തിപരമായ വിശേഷങ്ങളൊക്കെ ലക്ഷ്മി ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. വിശേഷങ്ങള്‍ വീഡിയോയിലൂടെ പങ്കുവെക്കാനായി ലക്ഷ്മി തുടങ്ങിയ യൂട്യൂബ് ചാനലിന് നിലവില്‍ അഞ്ച് ലക്ഷത്തിലധികം ഫോളേവേഴ്‌സ് ഉണ്ട്. കഴിഞ്ഞ ദിവസം താരം യൂട്യൂബിലൂടെ പങ്കുവച്ച വീഡിയോയാണ് ആരാധകരിപ്പോള്‍ വൈറലാക്കിയിരിക്കുന്നത്.

റിസോട്ടുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും എയര്‍പോര്‍ട്ടുകളിലുമൊക്കെ ഉപയോഗിക്കുന്ന ബഗ്ഗി എന്ന വാഹനം ഓടിച്ചുകൊണ്ട്, കോവളത്തെ റിസോര്‍ട്ട് വിശേഷങ്ങള്‍ പറയുന്ന വീഡിയോയാണ്  ലക്ഷ്മി കഴിഞ്ഞ ദിവസം പങ്കുവച്ചത്. ബഗ്ഗി ഓടിക്കുന്ന ലക്ഷ്മിയുടെ വീഡിയോ ഇതിനോടകം ഫാന്‍ പേജുകളിലും നിറഞ്ഞിട്ടുണ്ട്. 

ലക്ഷ്‍മി ഏറെ ആസ്വദിച്ച് ചെയ്യുന്ന പ്രവര്‍ത്തിയാണ് വ്ളോഗിംഗ് എന്നാണ് ആരാധകരുടെ പക്ഷം. ലക്ഷ്‍മി കൊണ്ടുവരുന്ന ഉള്ളടക്കങ്ങള്‍ തങ്ങളെ ഒട്ടുമേ ബോറടിപ്പിക്കുന്നില്ല എന്നതാണ് അവര്‍ അതിനു പറയുന്ന കാരണം. പാട്ടും തമാശയും ചിരിയുമൊക്കെയായാണ് ലക്ഷ്‍മിയുടെ പുതിയ വീഡിയോയും.

വീഡിയോ കാണാം

PREV
click me!

Recommended Stories

​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്
മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ