'15 വർഷത്തിന് ശേഷവും ഒരു മാറ്റവും വരാതെ ബോബൻ'; പുതിയ സന്തോഷം പങ്കുവച്ച് കിഷോർ

Published : Apr 26, 2021, 07:31 PM IST
'15 വർഷത്തിന് ശേഷവും ഒരു മാറ്റവും വരാതെ  ബോബൻ'; പുതിയ സന്തോഷം പങ്കുവച്ച് കിഷോർ

Synopsis

ബോബനും ഒന്നിച്ചെത്തുന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് കിഷോർ സത്യ. ഇതുസംബന്ധിച്ച് കിഷോറിട്ട കുറിപ്പിൽ ഇരുവരുടെയും സൗഹൃദവും വ്യക്തമാകുന്നു

ടെലിവിഷൻ കാഴ്ചക്കാരുടെ പ്രിയ താരങ്ങളാണ് കിഷോർ സത്യയും ബോബൻ ആലുമ്മൂടനും. നിരവധി പരമ്പരകളിലൂടെ പല കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ആഴത്തിൽ പതിഞ്ഞ മുഖങ്ങളാണ് ഇരുവരുടെയും. ഇടവേളയ്ക്ക് ശേഷം ബോബൻ മലയാള പരമ്പരകളിലേക്ക് തിരിച്ചെത്തിയത് വാർത്തയായിരുന്നു.

ഇപ്പോഴിതാ ബോബനും ഒന്നിച്ചെത്തുന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് കിഷോർ സത്യ. ഇതുസംബന്ധിച്ച് കിഷോറിട്ട കുറിപ്പിൽ ഇരുവരുടെയും സൗഹൃദവും വ്യക്തമാകുന്നു.'2005 ൽ എന്റെ ആദ്യ സീരിയൽ ആയ "മന്ത്രക്കോടിയിൽ" ഞങ്ങൾ  ഒന്നിച്ചഭിനയിച്ചിരുന്നു. ഏതാണ്ട് 15 വർഷം കഴിഞ്ഞാണ്  ഞങ്ങൾ  വീണ്ടും സ്വന്തം  സുജാതയിൽ ഒന്നിച്ചഭിനയിക്കുന്നത്. കാലം ഇത്രയും കടന്നിട്ടും രൂപത്തിലും സ്വഭാവത്തിലും  ഒരു മാറ്റവും വരാതെ  ഇപ്പോഴും ബോബൻ.....'- എന്നായിരുന്നു കിഷോർ കുറിച്ചത്.

സ്വന്തം സുജാതയിൽ  ശത്രു കഥാപാത്രങ്ങളായാണ് ഇരുവരും എത്തുന്നത്. പ്രകാശൻ, സജിത്ത് എന്നീ രണ്ടു കഥാപാത്രങ്ങളെ താരങ്ങൾ പരമ്പരയിൽ അവതരിപ്പിക്കും. സ്ക്രീനിൽ ശത്രുക്കളാണെങ്കിളും നല്ല സുഹൃത്തുക്കളായ കിഷോറിന്റെയും ബോബന്റെയും വിശേഷങ്ങൾക്ക് കമന്റുകളിൽ ആശംസകളുമായി എത്തുകയാണ് ആരാധകർ.

2005 ൽ എന്റെ ആദ്യ സീരിയൽ ആയ "മന്ത്രക്കോടിയിൽ" ഞങ്ങൾ ഒന്നിച്ചഭിനയിച്ചിരുന്നു. ഏതാണ്ട് 15 വർഷം കഴിഞ്ഞാണ് ഞങ്ങൾ വീണ്ടും...

Posted by Kishor Satya on Friday, April 23, 2021

അവതാരകനായും അഭിനേതാവായും വര്‍ഷങ്ങളായി മലയാളികള്‍ക്കിടയിലുള്ള താരമാണ് കിഷോര്‍ സത്യ. കറുത്തമുത്ത് എന്ന പരമ്പരയിൽ ബാലചന്ദ്രനെന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരത്തെ അത്ര പെട്ടെന്നൊന്നും പ്രേക്ഷകര്‍ മറക്കാനാവില്ല. അവതരണത്തിലെ തനതായ ശൈലിയും അഭിനയത്തിലെ വ്യത്യസ്തതയുമാണ് കിഷോറിനെ പ്രേക്ഷകരിലേക്ക് അടുപ്പിച്ചത്. നിരവധി സിനിമകളിലൂടെ പരിചിതമായ മുഖമായിരുന്നു ബോബന്റേത്. ഒരേ പോലെ വർഷങ്ങളായി മിനിസ്ക്രീൻ പ്രേക്ഷകർക്കും പരിചിതമാണ് ബോബൻ.

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്