'ഒരേ ദിവസം മൂന്ന് വിവാഹം'; രസകരമായ വിശേഷത്തിന്റെ വീഡിയോ പങ്കുവച്ച് ജിപി

Published : Jul 12, 2021, 11:23 PM IST
'ഒരേ ദിവസം മൂന്ന് വിവാഹം';  രസകരമായ വിശേഷത്തിന്റെ വീഡിയോ പങ്കുവച്ച് ജിപി

Synopsis

അടയാളങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ഗോവിന്ദ് പത്മസൂര്യ മലയാളികളിലേക്ക് എത്തിയത്. എന്നാൽ സിനിമയേക്കാൾ കൂടുതൽ പ്രശസ്‍തി നേടിക്കൊടുത്തതും ജിപി എന്ന ഓമനപ്പേരിൽ മലയാളികൾക്ക് കൂടുതൽ പരിചിതമാക്കിയതും ഡി ഫോർ ഡാൻസ് എന്ന ടെലിവിഷൻ  ഷോയിലൂടെ ആയിരുന്നു. 

അടയാളങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ഗോവിന്ദ് പത്മസൂര്യ മലയാളികളിലേക്ക് എത്തിയത്. എന്നാൽ സിനിമയേക്കാൾ കൂടുതൽ പ്രശസ്‍തി നേടിക്കൊടുത്തതും ജിപി എന്ന ഓമനപ്പേരിൽ മലയാളികൾക്ക് കൂടുതൽ പരിചിതമാക്കിയതും ഡി ഫോർ ഡാൻസ് എന്ന ടെലിവിഷൻ  ഷോയിലൂടെ ആയിരുന്നു. നായക- വില്ലൻ വേഷങ്ങളിൽ ഇതിനോടകം ശ്രദ്ധ നേടിയ ജിപി അടുത്തിടെ യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു.

ഇപ്പോഴിതാ ഒരേ ദിവസം മൂന്ന് വിവാഹം കഴിച്ചതിന്റെ അപൂർവ്വ അനുഭവം പങ്കുവയ്ക്കുകയാണ് ജിപി. സംഭവബഹുലമായ കല്യാണങ്ങളായിരുന്നു നടന്നതെന്ന് വീഡിയോയിൽ ആമുഖമായി ജിപി പറയുന്നു. രസകരവും  അ പ്രതീക്ഷിതവുമായ കാര്യങ്ങളും  ഇതിനിടയില്‍ നടന്നു. മൂന്ന് കല്യാണങ്ങളാണ് നടന്നത്.  മലയാളി, തമിഴ്, തെലുങ്ക് ഹിന്ദു വെഡ്ഡിങ് വിവാഹങ്ങൾ. പല തരത്തിലുള്ള വേഷവിധാനങ്ങളും ഇമോഷനുമായിരുന്നു ഇവയ്ക്കെല്ലാം. കായല്‍ക്കരയില്‍ സെറ്റിട്ടു. കാറ്റടിച്ചപ്പോള്‍ എല്ലാം പറന്നുപോയി. അങ്ങനെ ചില കാര്യങ്ങളും നടന്നു.


ദിവ്യ പിള്ളയും മഹിമ നമ്പ്യാരും ആയിരുന്നു വധുവിന്റെ വേഷങ്ങൾ ചെയ്‍തത്. ഈ വിവാഹങ്ങൾക്കായി ഒരുങ്ങുന്നതും ചിത്രീകരണത്തിനിടയിലെ രസകരമായ നിമിഷങ്ങളും ജിപി പങ്കുവയ്ക്കുന്നുണ്ട്. താരത്തിന്റെ തന്നെ വിവാഹമാണോ നടന്നതെന്ന തരത്തിൽ പ്രചാരണങ്ങളും നേരത്തെ ഉണ്ടായിരുന്നു. 


പരസ്യ ചിത്രത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് ആരാധകരിൽ പലരും ജിപിയുടെ വിവാഹമല്ല നടന്നത് എന്ന് തിരിച്ചറിഞ്ഞത് എന്നതാണ് സത്യം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക