Santhwanam Sajin : മനോഹരമായ പ്രണയകഥയുമായി സാന്ത്വനം ശിവേട്ടന്റെ 'സോള്‍മേറ്റ്'

Web Desk   | Asianet News
Published : Mar 23, 2022, 11:17 PM IST
Santhwanam Sajin : മനോഹരമായ പ്രണയകഥയുമായി സാന്ത്വനം ശിവേട്ടന്റെ 'സോള്‍മേറ്റ്'

Synopsis

മിനിസ്‌ക്രീനിലൂടെയും നിരവധി ഷോര്‍ട്ട്ഫിലിമുകളിലൂടെയും മലയാളിക്ക് സുപരിചിതയായ മരിയ പ്രിന്‍സാണ് (Maria prince) സജിനൊപ്പം ചിത്രത്തിലെ പ്രധാന വേഷത്തിലെത്തുന്നത്.

കരിയറിലെ ആദ്യ പരമ്പരയിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ശിവേട്ടനായിമാറിയ താരമാണ് സജിന്‍ (Sajin). ഒരുപക്ഷെ ശരിക്കുള്ള സജിന്‍ എന്ന പേരിനേക്കാള്‍ മലയാളികള്‍ക്കിഷ്ടം ശിവേട്ടന്‍ (Sivettan) എന്ന് വിളിക്കാനായിരിക്കും. ഏഷ്യാനെറ്റില്‍ സംപ്രേഷണം ആരംഭിച്ച് പെട്ടന്നുതന്നെയായിരുന്നു ശിവന്റെ ഫാന്‍സ് വര്‍ദ്ധിച്ചത്. പരമ്പരയിലെ ശിവന്‍ അഞ്ജലി ജോഡികളെ ശിവാഞ്ജലി (Sivanjali) എന്ന പേരിലാണ് സോഷ്യല്‍മീഡിയ ആഘോഷിക്കുന്നത്. സജിന്റെ ആദ്യ പരമ്പരയാണ് സാന്ത്വനമെങ്കിലും സജിന്‍ ക്യാമറയ്ക്ക് മുന്നിലെത്തുന്നത് 'പ്ലസ്ടു' (Plustwo movie) എന്ന ബിഗ്‌സ്‌ക്രീന്‍ മൂവിയിലൂടെയായിരുന്നു. അതിനുശേഷം വളരെ വലിയൊരു ഗ്യാപ് എടുത്താണ് സജിന്‍ സാന്ത്വനത്തിലേക്ക് എത്തിയത്. ശേഷം സോഷ്യല്‍മീഡിയയിലും മറ്റും സജിന്‍ നിറസാനിദ്ധ്യവുമാണ്.

സജിന്‍ മുഖ്യ വേഷം കൈകാര്യം ചെയ്ത സോള്‍മേറ്റ് (Soulmate shortfilm) എന്ന ഷോര്‍ട്ട് ഫിലിമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ തരംഗമായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു തന്റെ ഷോര്‍ട്ട്ഫിലിം വരുന്നു എന്ന് സജിന്‍ പറഞ്ഞത്. പരമ്പരയിലെ വേഷത്തില്‍നിന്നും വ്യത്യസ്തമായുള്ള ലുക്കിലുള്ള സജിന്റെ പോസ്റ്ററുകള്‍ അന്നുതന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഷൈലോക്ക് എന്ന മമ്മൂട്ടി (mammootty) ചിത്രത്തിന് തിരക്കഥ ഒരുക്കിയ ബിബിന്‍ മോഹന്‍ (Bibin mohan) തിരക്കഥയെഴുതിയ ചിത്രമാണ് സോള്‍മേറ്റ്.  സാരംഗ് വി ശങ്കറാണ് (sarang v shankar) സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മിനിസ്‌ക്രീനിലൂടെയും നിരവധി ഷോര്‍ട്ട്ഫിലിമുകളിലൂടെയും മലയാളിക്ക് സുപരിചിതയായ മരിയ പ്രിന്‍സാണ് (Maria prince) സജിനൊപ്പം ചിത്രത്തിലെ പ്രധാന വേഷത്തിലെത്തുന്നത്.

സോള്‍മേറ്റുകള്‍ക്കിടയില്‍ പറയാതെ നിലനിന്നിരുന്ന പ്രണയത്തെ മനോഹരമായ രീതിയില്‍ പുറത്ത് കൊണ്ടുവരികയാണ് ഷോര്‍ട്ഫിലിമിലൂടെ സംവിധായകന്‍ ചെയ്തിരിക്കുന്നത്. ബ്രേക്കപ്പിന് ശേഷം അധികമാരോടും ബന്ധം പുലര്‍ത്താത്ത അര്‍ജുന്‍, തന്റെ എല്ലാ കാര്യങ്ങളും സോള്‍മേറ്റായ രമ്യയോടാണ് പങ്കുവയ്ക്കുന്നത്. വിവാഹപ്രായമെത്തിയ അര്‍ജുനും രമ്യയും തമ്മില്‍ നല്ല സൗഹൃദത്തിലാണ് എന്നറിയാവുന്ന വീട്ടുകാര്‍ ഇരുവരേയും തമ്മില്‍ വിവാഹം കഴിപ്പിക്കാനുള്ള ആലോചനയിലുമാണ്. ആ ആലോചന ഒരു വിവാഹാലോചനയായി രമ്യയുടെ വീട്ടിലെത്തിയതിനുശേഷം രമ്യയും അര്‍ജുനും ഒരു മുറിയില്‍ സംസാരിച്ചിരിക്കുന്നിടത്താണ് ചിത്രം തുടങ്ങുന്നത്. തന്റെ മറക്കാനാകാത്ത പ്രണയത്തെപ്പറ്റി അര്‍ജുന്‍ രമ്യയോട് വാ തോരാതെ സംസാരിക്കുകയാണ്. അത് മുഴുവനായും കേള്‍ക്കുന്ന രമ്യ പല പ്രതിവിധികളും അര്‍ജുനോട് പറയുന്നെങ്കിലും അതൊന്നും അര്‍ജുന്‍ കാര്യമാക്കുന്നില്ല. എന്നാല്‍ ചിത്രത്തിന്റെ അവസാനം തങ്ങള്‍ പെര്‍ഫക്ട് കപ്പിളായിരിക്കും എന്ന തിരിച്ചറിവിലേക്ക് രണ്ടുപേരും എത്തുകയാണ്. സംസാരത്തിന് പ്രാധാന്യമുള്ള ചിത്രം ഒരിക്കലും കാണികളെ ബോറടിപ്പിക്കുന്നില്ല. ആദ്യപ്രണയം എല്ലാവര്‍ക്കും പെര്‍ഫക്ട് ആയിരിക്കുന്നത്, അതിനേക്കാള്‍ മനോഹരമായ മറ്റൊരു പ്രണയം സംഭവിക്കുന്നത് വരെയായിരിക്കും എന്നുപറഞ്ഞാണ് ചിത്രം അവസാനിക്കുന്നതും. ഒരു തവണയെങ്കിലും മനോഹരമായി കണ്ടിരിക്കാവുന്ന ഷോര്‍ട്ഫിലിമാണ് സോള്‍മേറ്റ്.

മലയാളിക്ക് പരിചിതയായ നടി ഷഫ്‌നയാണ് സജിന്റെ ഭാര്യ. ഷഫ്‌നയാണ് തന്നെ പരമ്പരയിലേക്ക് എത്തിച്ചതെന്നാണ് സജിന്‍ പറയാറുള്ളത്. പ്ലസ്ടു എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ഷഫ്‌നയും സജിനും ഇഷ്ടത്തിലാകുന്നത്. പ്ലസ്ടുവിന് ശേഷവും സജിന്‍ അവസരങ്ങള്‍ നോക്കിയിരുന്നെങ്കിലും പിന്നീട് സ്‌ക്രീനിലേക്കെത്തുന്നത് ശിവന്‍ ആയിട്ടായിരുന്നു. രണ്ട് ദിവസം കൊണ്ടുതന്നെ 5 ലക്ഷത്തിലധികം ആളുകളാണ് സോൾമേറ്റ് കണ്ടത്.

സോൾമേറ്റ് കാണാം

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി