'ഇരട്ടി മധുരത്തോടെ വീണ്ടും പ്രണയിക്കാനൊരുങ്ങി ശിവാഞ്ജലി' : സാന്ത്വനം റിവ്യു

Web Desk   | Asianet News
Published : Sep 28, 2021, 08:59 PM IST
'ഇരട്ടി മധുരത്തോടെ വീണ്ടും പ്രണയിക്കാനൊരുങ്ങി ശിവാഞ്ജലി' : സാന്ത്വനം റിവ്യു

Synopsis

തെറ്റിദ്ധാരണയില്‍ ശിവാഞ്ജലി പരസ്പരം സംസാരിക്കാതാവുകയും, അഞ്ജലി തന്റെ വീട്ടിലേക്ക് പോകുകയുമാണുണ്ടായത്. 

പ്രേക്ഷകപ്രിയം നേടിയ മലയാളത്തിലെ പരമ്പരയാണ് സാന്ത്വനം. എല്ലാത്തരം പ്രേക്ഷകരേയും സ്‌ക്രീനിനു മുന്നില്‍ പിടിച്ചിരുത്തുന്ന പരമ്പര വീണ്ടും പ്രണയാര്‍ദ്രമായ നിമിഷങ്ങളിലൂടെയാണ് മുന്നോട്ടുപോകുന്നത്. തെറ്റിദ്ധാരണയുടെ പിണങ്ങലിനുശേഷം ശിവാഞ്ജവി വീണ്ടും ഒന്നിക്കുകയാണ്. ശിവന്റെ അനിയനായ കണ്ണന്‍ ഏട്ടത്തിയമ്മമാരോട് തങ്ങളുടെ ഭര്‍ത്താക്കന്മാരെക്കുറിച്ച് ചോദിച്ചതും, അതിന്റെ ഉത്തരവുമായിരുന്നു 'ശിവാഞ്ജലി'ക്കിടയില്‍ പ്രശ്നമായി മാറിയത്. ശിവനോട് ഒരുപാട് ഇഷ്ടമാണ് എന്ന് അഞ്ജലി പറയുന്നത് ശിവന്‍ കേട്ടിരുന്നില്ല. എന്നാല്‍ അതിനുമുന്നേ ശിവനെ ആദ്യം ഇഷ്ടമില്ലായിരുന്നു എന്ന് പറഞ്ഞതാണ് ശിവന്‍ കേള്‍ക്കുന്നതും തെറ്റിദ്ധരിക്കപ്പെടുന്നതും.

തെറ്റിദ്ധാരണയില്‍ ശിവാഞ്ജലി പരസ്പരം സംസാരിക്കാതാവുകയും, അഞ്ജലി തന്റെ വീട്ടിലേക്ക് പോകുകയുമാണുണ്ടായത്. എന്നാല്‍ ഏറ്റവും പുതിയ എപ്പിസോഡുകളില്‍ അഞ്ജലി തിരിച്ചെത്തിയിരിക്കുകയാണ്. തിരിച്ചെത്തിയ അഞ്ജലിയെ പാതിരാത്രി വിളിച്ചെഴുനേല്‍പ്പിച്ച് പിറന്നാളാശംസകള്‍ പറയുന്ന ശിവന്‍ അഞ്ജലിയോട് വീണ്ടും അടുക്കുകയാണ്. അഞ്ജലി വീട്ടില്‍വന്നത് രണ്ട് എപ്പിസോഡുകള്‍ മുന്നേയാണ്. തിരികെയെത്തിയ അഞ്ജലിയെ വീട്ടിലെ എല്ലാവരും വളരെ സന്തോഷത്തോടെയായിരുന്നു എതിരേറ്റത്. ഇനി മുന്നോട്ടുള്ള എപ്പിസോഡുകള്‍ പ്രണയാര്‍ദ്രമായി ആയിരിക്കുമെന്നാണ് ആരാധകര്‍ കരുതുന്നതും, പ്രൊമോ പറയുന്നതും. 

അഞ്ജലി വീട്ടിലേക്ക് വന്നത് അഞ്ജലിയുടെ പിറന്നാള്‍ ദിവസമായിരുന്നു. അന്ന് അഞ്ജലിയോട് പിറന്നാളാശംസ പറഞ്ഞെങ്കിലും ശിവന്‍ പിന്നീട് അഞ്ജലിയോട് ശരിക്കും സസാരിക്കുന്നില്ല. അങ്ങനെ വൈകി വീട്ടിലേക്ക് വരുന്ന ശിവനെ വല്ല്യേടത്തി ശകാരിക്കുന്നതെല്ലാം കഴിഞ്ഞ എപ്പിസോഡുകളില്‍ കണ്ടിരുന്നു. എന്നാല്‍ വരും ദിവസങ്ങളില്‍ ആരാധകര്‍ കാത്തിരുന്നതുപോലെ ശിവാഞ്ജലി ഒന്നിക്കുകയാണ്. ഇരുവരുടേയും പ്രണയാര്‍ദ്രമായ രംഗങ്ങളെ ഒന്നിപ്പിച്ച് ഏഷ്യാനെറ്റ് യൂട്യൂബില്‍ പങ്കുവച്ച പ്രൊമോയും വൈറലായിക്കഴിഞ്ഞു.

പ്രൊമോ കാണാം

PREV
click me!

Recommended Stories

'ഞാൻ അവരുടെ ഇടയിൽ പിആർ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു'; ജോജുവിന്റെ ആരോപണങ്ങൾക്ക് പരോക്ഷ മറുപടി?; ചർച്ചയായി കുഞ്ചാക്കോ ബോബന്റെ വാക്കുകൾ
'അന്ന് കറുപ്പിലും അങ്ങനെ ചെയ്തു, ഇന്ന് വിജയ് പടത്തിലും', ഹൃദയം തകര്‍ന്ന് കണ്ണുനിറച്ച് നടി ആനന്ദി