'പിറന്നാളിന് ആദ്യം ആശംസകളറിയിച്ചിരുന്ന ശബരി'; സാജന്‍ സൂര്യയുടെ പിറന്നാളിന് സഹപ്രവര്‍ത്തകന്‍റെ കുറിപ്പ്

Web Desk   | Asianet News
Published : Sep 22, 2020, 03:52 PM ISTUpdated : Sep 22, 2020, 04:09 PM IST
'പിറന്നാളിന് ആദ്യം ആശംസകളറിയിച്ചിരുന്ന ശബരി'; സാജന്‍ സൂര്യയുടെ പിറന്നാളിന് സഹപ്രവര്‍ത്തകന്‍റെ കുറിപ്പ്

Synopsis

അഭിനയത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞ സാജന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാള്‍ ആശംസിച്ചുകൊണ്ട് സഹപ്രവര്‍ത്തകനും മിനിസ്ക്രീന്‍ താരവുമായ  ജിഷിന്‍ മോഹന്‍ പങ്കുവച്ച കുറിപ്പ് ആസ്വാദകശ്രദ്ധ നേടിയിരുന്നു.

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് സാജന്‍ സൂര്യ. അഭിനയമോഹത്തോടെ സ്വന്തം നാടകക്കമ്പനി തുടങ്ങിയ സാജന്‍, ഇരുപത്തിയൊന്നാം വയസില്‍ കടക്കെണിയിലായ വ്യക്തിയാണ്. അതിനുശേഷമാണ് അദ്ദേഹം ദൂരദര്‍ശന്‍റെ അശ്വതി എന്ന പരമ്പരയിലൂടെ മിനിസ്ക്രീനിലേക്ക് എത്തുന്നത്. ശേഷം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്ന് സാജന്‍ തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. അഭിനയത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞ സാജന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാള്‍ ആശംസിച്ചുകൊണ്ട് സഹപ്രവര്‍ത്തകനും മിനിസ്ക്രീന്‍ താരവുമായ  ജിഷിന്‍ മോഹന്‍ പങ്കുവച്ച കുറിപ്പ് ആസ്വാദകശ്രദ്ധ നേടിയിരുന്നു. സാജനുമായുള്ള സൗഹൃദത്തെക്കുറിച്ചും, ശബരീനാഥിന്റെ വിയോഗത്തെക്കുറിച്ചുമെല്ലാം ജിഷിന്‍ വൈകാരികമായി സംസാരിക്കുന്നുണ്ട്. സാജനും ശബരിയുമായുള്ള സൗഹൃദത്തിന്റെ ആഴവും ജിഷിന്റെ കുറിപ്പില്‍നിന്നും കാണാം.

ജിഷിന്റെ കുറിപ്പ് വായിക്കാം

'സാജന്‍ സൂര്യ. മലയാള സീരിയല്‍ എന്ന് പറയുമ്പോള്‍ തന്നെ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്ന പേരും മുഖവും. ഇന്ന് സാജന്‍ ചേട്ടന്റെ ജന്മദിനമാണ്. 'അമല' സീരിയലിനു ശേഷം ഇപ്പൊ 'ജീവിതനൗക' സീരിയലില്‍ ആണ് ഇദ്ദേഹത്തോടൊന്നിച്ചു വര്‍ക്ക് ചെയ്യാന്‍ സാധിച്ചത്. അതിനു മുന്‍പ് ക്രിക്കറ്റ് ടീമിലും തകര്‍പ്പന്‍ കോമഡി യിലും ഒക്കെ ഒന്നിച്ചുണ്ടായിരുന്നിട്ടും ജീവിതനൗകയില്‍ ആയിരുന്നു ആ ബന്ധം ഊട്ടിയുറപ്പിച്ചത്. ജീവിതനൗകയില്‍ രണ്ടു മൂന്ന് ഷെഡ്യൂള്‍ കഴിഞ്ഞപ്പോഴാണ് സാജന്‍ ചേട്ടന്‍ എന്നോട് ആ സത്യം വെളിവാക്കിയത്. 'നിന്നെ എനിക്കൊട്ടും ഇഷ്ടമല്ലായിരുന്നു. പക്ഷെ ഇപ്പോള്‍ ഞാന്‍ നിന്നെ ഇഷ്ടപ്പെട്ടു തുടങ്ങി'. എനിക്ക് വളരെ സന്തോഷം നല്‍കിയ വാക്കുകള്‍ ആയിരുന്നു അത്.
നമുക്ക് എന്ത് കാര്യത്തിനും വിളിച്ചു അഭിപ്രായം ആരായാവുന്ന, തന്റെതായ നിലപാടുകള്‍ ഉള്ള ഒരു ജ്യേഷ്ഠസഹോദരന്‍. അതാണ് ചുരുക്കത്തില്‍ എനിക്ക് സാജന്‍ ചേട്ടന്‍. തന്റെ ആത്മസുഹൃത്തിന്റെ, ശബരി ചേട്ടന്റെ, വേര്‍പാടിന്റെ ആഘാതത്തില്‍ നിന്നും ഇനിയും പുറത്തു കടക്കാത്ത സാജന്‍ ചേട്ടനെ ഇന്ന് രാവിലെ ഞാന്‍ കണ്ടു. കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിലായി കരഞ്ഞതിന്റെ ആവാം, കണ്‍പോളകള്‍ തടിച്ചു വീങ്ങിയിരിക്കുന്നു. ഒറ്റക്ക് വേറെ ഏതോ ലോകത്തില്‍ ചിന്തയില്‍ മുഴുകിയിരിക്കുന്ന, ഇടക്കിടക്ക് കണ്ണുകള്‍ തുടച്ചു കൊണ്ടിരിക്കുന്ന സാജന്‍ ചേട്ടനെ എങ്ങനെ ജന്മദിനാശംസകള്‍ അറിയിക്കാന്‍..? ഒരു പക്ഷെ തന്റെ ജന്മദിനത്തില്‍, തന്നെ ആദ്യം വിഷ് ചെയ്തിരുന്ന തന്റെ ഉറ്റ സുഹൃത്തിനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ ആയിരിക്കും സാജന്‍ ചേട്ടന്‍. വിഷമിക്കരുത് സാജന്‍ ചേട്ടാ.. ചില മുറിവുകള്‍.. ചില ഓര്‍മ്മകള്‍.. അതങ്ങിനെയാണ്. ഈ മുറിവ് കാലം മായ്ക്കാതിരിക്കില്ല.. കാരണം, കാലത്തിനു മായ്ക്കാന്‍ കഴിയാത്ത മുറിവുകളില്ലല്ലോ.. നമുക്ക് കാണാന്‍ കഴിയാത്ത വേറൊരു ലോകത്തില്‍ ഇരുന്നുകൊണ്ട് ശബരി ചേട്ടന്‍ പുഞ്ചിരിച്ചു കൊണ്ട് നിങ്ങളെ വിഷ് ചെയ്യുന്നുണ്ടാകാം.. ജന്മദിനാശംസകള്‍ പ്രിയ സാജന്‍..'

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും