അസറിനും കുഞ്ഞിനുമൊപ്പം ബലി പെരുന്നാൾ ആഘോഷിച്ച് ലക്ഷ്മി; ആശംസകളുമായി ആരാധകർ

Bidhun Narayan   | Asianet News
Published : Aug 02, 2020, 07:17 AM IST
അസറിനും കുഞ്ഞിനുമൊപ്പം ബലി പെരുന്നാൾ ആഘോഷിച്ച് ലക്ഷ്മി; ആശംസകളുമായി ആരാധകർ

Synopsis

കൊവിഡ് കാലത്തെ പെരുന്നാൾ ആഘോഷത്തിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് ലക്ഷ്മി. അസറിനും മകൾ ദുവയ്ക്കുമൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

ടെലിവിഷൻ ആരാധകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് ലക്ഷ്മി അസർ. പരസ്പരം എന്ന ഏഷ്യാനെറ്റ് പരമ്പരയിലൂടെയാണ് മലയാളികളുടെ പ്രിയങ്കരിയായി ലക്ഷ്മി മാറിയത്. താരത്തിന്റെ ആറാം വിവാഹം വാർഷികം അടുത്തിടെയാണ് ആഘോഷിച്ചത്. ഇതിന് തൊട്ടുമുമ്പാണ് ലക്ഷ്മിയുടെ പ്രണയവിവാഹ കഥ അടുത്തിടെയാണ് സോഷ്യല്‍മീഡിയ ആഘോഷമാക്കിയത്. 

എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ പ്രണയത്തെപ്പറ്റി ലക്ഷ്മിയും അസറും വാചാലരാകാറുണ്ട്. ആളുമാറി കത്തുകൊടുത്തതും, സ്‌കൂളിലെ വലിയ ഗുണ്ടയെത്തന്നെ പ്രണയിച്ചതും, അസറിനെ സ്‌കൂളില്‍നിന്നും പുറത്താക്കിയതും, കാലങ്ങള്‍ക്കുശേഷം ഫേസ്ബുക്കിലെ അസറിന്റെ ഫോട്ടോയ്ക്ക് കമന്റിട്ട് വീണ്ടും ഒന്നിച്ചതെല്ലാം ലക്ഷ്മി പറയുമ്പോള്‍ ഒരു സിനിമാകഥയെന്നപോലെ പ്രേക്ഷകരും അത് ആസ്വിദിച്ചു.

ഇപ്പോഴിതാ കൊവിഡ് കാലത്തെ പെരുന്നാൾ ആഘോഷത്തിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് ലക്ഷ്മി. അസറിനും മകൾ ദുവയ്ക്കുമൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. പർദ്ദയണിഞ്ഞ് മൂവരും ഒരുമിച്ചിരിക്കുന്ന ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

പൗര്‍ണമിതിങ്കളിലെ ആനി പൊറ്റക്കാടന്‍ എന്ന വില്ലത്തിയായാണ് ലക്ഷ്മി അസര്‍ ഇപ്പോള്‍ മിനിസ്‌ക്രീനിലെത്തുന്നത്. പാവം വേഷങ്ങളില്‍നിന്നും വില്ലത്തിയായി മാറിയത് സന്തോഷമുണ്ടാക്കുന്നുവെന്നും, എല്ലാത്തരം വേഷങ്ങളും നമുക്ക് ചെയ്യാന്‍ പറ്റുമെന്നുമാണ് താരം തന്റെ വില്ലത്തി വേഷങ്ങളെപ്പറ്റി  ലക്ഷ്മിയുടെ വാക്കുകൾ.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക