അച്ഛന് 'വില്ലത്തി സോനു'വിന്റെ ഫാദേഴ്സ് ഡേ ആശംസ

By Web TeamFirst Published Jun 23, 2020, 8:29 PM IST
Highlights

സ്ത്രീധനം എന്ന പരമ്പരയിലെ വേണി എന്ന വില്ലത്തിയായെത്തിയാണ് സോനു മലയാളികളുടെ മനം കവര്‍ന്നത്. എന്റെ കുട്ടിയച്ഛൻ എന്നുപറഞ്ഞ് ഫാദേഴ്‌സ് ദിനത്തില്‍ അച്ഛനുമൊന്നിച്ചുള്ള പഴയ ചിത്രമാണ് സോനു പങ്കുവച്ചിരിക്കുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട വില്ലത്തിയാണ് സോനു അജയ്കുമാര്‍. ഏഷ്യാനെറ്റിലെ സ്ത്രീധനം എന്ന പരമ്പരയിലെ വേണി എന്ന വില്ലത്തിയായെത്തിയാണ് സോനു മലയാളികളുടെ മനം കവര്‍ന്നത്. വില്ലത്തിയായാണ് മിനിസ്‌ക്രീനിലെത്തിയതെങ്കിലും ഭാര്യ എന്ന പരമ്പരയില്‍ വളരെ പാവമായ രോഹിണി എന്ന കഥാപാത്രമാണ് താരം ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്. ഫാദേഴ്‌സ് ദിനത്തില്‍ അച്ഛനുമൊന്നിച്ചുള്ള പഴയ ചിത്രമാണ് സോനു പങ്കുവച്ചിരിക്കുന്നത്.

അച്ഛന്റെ യെസ്ഡി ബൈക്കിന്റെ പിന്നില്‍, അച്ഛനേയും കെട്ടിപ്പിടിച്ചിരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. എന്റെ കുട്ടി അച്ഛന്‍ എന്നാണ് സോനു ചിത്രത്തിന് ക്യാപഷന്‍ കൊടുത്തിരിക്കുന്നത്. ഒരുപാട് ആളുകളാണ് ചിത്രത്തിലെ കുട്ടിസോനുവിനും അച്ഛനും ആശംസകള്‍ നേര്‍ക്ക് എത്തുന്നത്. ഏഷ്യാനെറ്റിലെ വാല്‍ക്കണ്ണാടി പരിപാടി അവതരിപ്പിക്കാനെത്തിയ സോനു പ്രേക്ഷകരുടെ പ്രിയപ്പെട്ട വില്ലത്തിയായി മാറിയതും ഏഷ്യാനെറ്റിലൂടെ തന്നെയാണ്. വില്ലത്തി കഥാപാത്രമായാണ് താരം സീരിയലില്‍ എത്തിയിരുന്നതെങ്കിലും താന്‍ വളരെ ആസ്വദിച്ചാണ് വില്ലത്തിവേഷം കൈകാര്യം ചെയ്തിരുന്നതെന്നാണ് താരം പലപ്പോഴും പറഞ്ഞിട്ടുള്ളത്.

 
 
 
 
 
 
 
 
 
 
 
 
 

My Kutty Achan😍 Happy Fathers day

A post shared by Sonu Satheesh Kumar (@sonu_ajay_kumar) on Jun 21, 2020 at 6:07am PDT

കഴിഞ്ഞദിവസം സോനുവിന്റെ പിറന്നാളുമായിരുന്നു. പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രവും സോനു പങ്കുവച്ചിട്ടുണ്ട്. അച്ഛന്റേയും അമ്മയുടേയും മറ്റുമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. നിരവധി ആളുകളാണ് സോനുവിന് പിറന്നാള്‍ ആശംസകളും നേരുന്നത്. വിവാഹത്തോടെ പരമ്പരകളില്‍നിന്നും വിട്ടുനിന്ന താരം ഇപ്പോള്‍ വീണ്ടും സജീവമാണ്.

 
 
 
 
 
 
 
 
 
 
 
 
 

Birthday 2020🤩😍

A post shared by Sonu Satheesh Kumar (@sonu_ajay_kumar) on Jun 22, 2020 at 10:55am PDT

click me!