'കൂടെത്തന്നെയുണ്ടെന്ന വിശ്വാസത്തിൽ മുന്നോട്ടു പോകുന്നു'; അമ്മയുടെ വിയോഗത്തിൽ നെഞ്ചുരുകി സാഗർ സൂര്യ

Web Desk   | Asianet News
Published : Jun 23, 2020, 08:26 PM IST
'കൂടെത്തന്നെയുണ്ടെന്ന വിശ്വാസത്തിൽ മുന്നോട്ടു പോകുന്നു'; അമ്മയുടെ വിയോഗത്തിൽ നെഞ്ചുരുകി സാഗർ സൂര്യ

Synopsis

സാഗർ സൂര്യക്ക് കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ഏറെ ദുഖം നിറഞ്ഞതാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് താരത്തിന്റെ അമ്മ മരിച്ച വാർത്ത ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. അമ്മയുടെ മരണം കഴിഞ്ഞ് പത്ത് ദിവസത്തിന് ശേഷം കരളലിയുന്ന ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സാഗർ സൂര്യ.

തട്ടീം മുട്ടീം എന്ന ജനപ്രിയ പരമ്പരയിലെ കഥാപാത്രങ്ങളെയെല്ലാം പ്രേക്ഷകർക്ക് പരിചിതമാണ്.  ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ പരമ്പരയായിരുന്നു അത്. കെപിഎസി ലളിത, മഞ്ജു പിള്ള, വീണ നായർ തുടങ്ങിയവർക്കൊപ്പം പരമ്പരയിൽ ആദി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സാഗർ സൂര്യയും ആരാധകർക്ക് പ്രിയപ്പെട്ടവനാണ്.  

സാഗർ സൂര്യക്ക് കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ഏറെ ദുഖം നിറഞ്ഞതാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് താരത്തിന്റെ അമ്മ മരിച്ച വാർത്ത ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. അമ്മയുടെ മരണം കഴിഞ്ഞ് പത്ത് ദിവസത്തിന് ശേഷം കരളലിയുന്ന ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സാഗർ സൂര്യ.

'അമ്മേ.. അമ്മ ഞങ്ങളെ വിട്ടു പോയിട്ട് ഇന്നേക്ക് 10 ദിവസായി ട്ടോ. എനിക്ക് ഇതു ഉൾകൊള്ളാൻ പറ്റുന്നില്ല മ്മാ. നമ്മൾ എല്ലാവരെയും സ്നേഹിക്കുകയും എല്ലാവർക്കും നല്ലത് മാത്രം ചെയ്യുകയും അല്ലേ ചെയ്തിട്ടുള്ളൂ അമ്മേ. എന്നിട്ടും.... എനിക്കു എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ഇനി നമ്മുടെ സ്നേഹ കൂടുതൽ ദൈവത്തിനു ഇഷ്ടപ്പെടാത്ത കൊണ്ടാണോ.. 

എനിക്ക് ഒന്നിനും ഒരു ഉത്തരം കണ്ടെത്താൻ പറ്റുന്നില്ല അമ്മേ.അമ്മ ഞങ്ങടെ കൂടെ എപ്പോഴും ഉണ്ട്, അങ്ങനെ കരുതനാണ് ഞങ്ങൾക്ക് പറ്റുള്ളൂ. പിന്നെ അമ്മ പേടിക്കണ്ട ട്ടോ, അച്ഛന്റെയും സച്ചുന്റെയും കാര്യം ആലോചിച്ചിട്ട്, അവരെ പൊന്നുപോലെ നോക്കിക്കോളാം ഞാൻ. 

അമ്മ ഹാപ്പി ആയിട്ടിരുന്നോ. പിന്നെ, അമ്മ ആഗ്രഹിച്ച പോലെ ഒരു ദിവസം കുറെ വല്ല്യ ആൾക്കാരുടെ മുന്നിൽ വച്ച് എനിക്ക് വലിയ ഒരു അംഗീകാരം കിട്ടും.. അമ്മ അത് കണ്ട് ഹാപ്പി ആവും എന്ന് എനിക്ക് ഉറപ്പാ.. ഇനിയങ്ങോട്ട് ഉള്ള ജീവിതത്തിലും അമ്മ എന്റെ കൂടെ തന്നെ ഉണ്ട് എന്ന ഉറച്ച വിശ്വാസത്തിൽ മുന്നോട്ട് പോവാണു.

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്