'ഇനി അഭിനയിക്കുന്നെങ്കില്‍ അത് ഭര്‍ത്താവിനൊപ്പം മാത്രം': ശ്രീജ പറയുന്നു

Web Desk   | Asianet News
Published : Feb 18, 2020, 06:07 PM IST
'ഇനി അഭിനയിക്കുന്നെങ്കില്‍ അത് ഭര്‍ത്താവിനൊപ്പം മാത്രം': ശ്രീജ പറയുന്നു

Synopsis

ഇനി അഭിനയിക്കുന്നെങ്കില്‍ അത് ഭർത്താവിനൊപ്പം മാത്രമായിരിക്കുമെന്ന് പ്രമുഖ സീരിയല്‍ താരം ശ്രീജ സെന്തില്‍. അതേസമയം ശ്രീജ ജീവിതത്തിൽ വന്ന ശേഷം എല്ലാ കാര്യത്തിലും മാറ്റം വന്നുവെന്നായിരുന്നു തമിഴ് താരം കൂടിയ സെന്തിലിന്‍റെ വാക്കുകള്‍.

ഇനി അഭിനയിക്കുന്നെങ്കില്‍ അത് ഭർത്താവിനൊപ്പം മാത്രമായിരിക്കുമെന്ന് പ്രമുഖ സീരിയല്‍ താരം ശ്രീജ സെന്തില്‍.  ഗലാട്ട പ്രൊ എന്ന തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മലയാളികളുടെ സ്വന്തം താരമായിരന്ന ശ്രീജ മനസ് തുറന്നത്. എന്നാല്‍ ഇത് തന്‍റെ സ്വന്തം തീരുമാനമാണെന്നും താരം പറഞ്ഞു. 'ഞാന്‍ സ്വന്തമായി എടുത്ത തീരുമാനമാണ്, ചിലപ്പോഴൊക്കെ ചില സീനുകളൊക്കെ കാണുമ്പോള്‍ ഞാന്‍ ചെയ്താല്‍ നന്നായേനെ എന്ന് തോന്നാറുണ്ട്. പക്ഷെ ഈ ജീവിതവുമായി ഞാന്‍ സെറ്റായി കഴിഞ്ഞു. ഇനിയിപ്പോള്‍ ഷൂട്ടിങ്ങിന് പോകുന്നതും മേക്കപ്പിടുന്നതുമൊക്കെ ഓര്‍ക്കാന‍് വയ്യ' താരം പറഞ്ഞു.

അതേസമയം ശ്രീജ ജീവിതത്തിൽ വന്ന ശേഷം എല്ലാ കാര്യത്തിലും മാറ്റം വന്നുവെന്നായിരുന്നു തമിഴ് താരം കൂടിയ സെന്തിലിന്‍റെ വാക്കുകള്‍. ഷൂട്ടിങ് കഴിഞ്ഞു വന്നാൽ മുഖത്തെ മേക്കപ്പൊക്കെ കളഞ്ഞു തരും. ഞാൻ ഇന്ന് ഗ്ലാമർ ആയിട്ടുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് എല്ലാം ശ്രീജയ്ക്കാണെന്നും സെന്തില്‍ പറഞ്ഞു. തമിഴ് ടെലിവിഷൻ താരമാണ് സെന്തില്‍.

സിനിമയില്‍ നിന്ന് മലയാള ടെലിവിഷന്‍ സീരിയലുകളില്‍ സജീവമായതോടെയാണ് ശ്രീജ കൂടുതല്‍ പ്രശസ്തയായത്. ഇരുവരുടെയും  വിവാഹം വളരെ രഹസ്യമായി പെട്ടെന്നായിരുന്നു നടത്തിയത്.  തിരുപ്പതിയില്‍ വെച്ചായിരുന്നു വിവാഹം. രഹസ്യമായി നടത്തിയ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് പങ്കെടുത്തത്. മലയാളിയായ ശ്രീജ തിരുവനന്തപുരം സ്വദേശിയാണ്. സഹോദരന്‍ സഹദേവന്‍, പകല്‍ എന്നീ സിനിമകളില്‍ ശ്രീജ വേഷമിട്ടിരുന്നു.

PREV
click me!

Recommended Stories

'അസഹനീയമായ വേദന, പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരും': ആശുപത്രി കിടക്കയിൽ നിന്നും പേളി മാണി
അൻപത്തിരണ്ടിലും ആരാധകരെ ഞെട്ടിച്ച് മലൈക അറോറ; വൈറലായി പുതിയ ചിത്രങ്ങൾ