
മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സരയു മോഹന്‍. ചക്കരമുത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു സരയു മലയാളികള്‍ക്ക് സുപരിചിതയായത്. പിന്നീട് ഹസ്ബന്റ്‌സ് ഇന്‍ ഗോവ, നായിക, കൊന്തയും പൂണൂലും, നിദ്ര തുടങ്ങി നിരവധി ചിത്രങ്ങളിലും സരയു വേഷമിട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സരയു തന്റെ ചിന്തകളും ഗൃഹാതുരതയുമൊക്കെ പങ്കുവെക്കാറുണ്ട്. നിരവധി സിനിമകളില്‍ വേഷമിട്ട സരയു ടെലിവിഷന്‍ പ്രേക്ഷകരുടെയും പ്രിയങ്കരിയാണ്.
ഇപ്പോളിതാ തന്റെ കോളേജ്കാലത്തെ മനോഹരമായൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ് സരയു. ബി.എ ഇംഗ്ലീഷ് സാഹിത്യമായിരുന്നു സരയുവിന്റെ ഡിഗ്രി വിഷയം. സെമിനാറെടുക്കാനുള്ള ടെന്‍ഷനാണ് ചിത്രത്തിലുള്ളതെന്നാണ് താരം ക്യാപ്ഷനില്‍ പറയുന്നത്. ക്യാപ്ഷനിങ്ങനെ, 'വല്ലപ്പോഴും ക്ലാസ്സില്‍ കേറി ചെന്ന്,കടിച്ചാല്‍ പൊട്ടാത്ത പേരുകളുള്ള ആംഗലേയ കവികളുടെ കവിതകളുടെ അര്‍ത്ഥം പോലും പിടികിട്ടാതെ, അവരുടെ വര്‍ക്കുകളെ കുറിച്ച് സെമിനാര്‍ അവതരിപ്പിക്കണ്ടത് ഓര്‍ത്ത് കിളി പോയി ഇരിക്കുന്ന ഈ പെണ്‍കുട്ടിയെ അറിയുമോ?'.
സരയുവിന്റെ അറിയുമോ എന്ന ചോദ്യംകേട്ട്, അയ്യോ ഈ പെണ്‍കൊച്ചിന് സിനിമയിലൊക്കെ അഭിനയിക്കുന്ന സരയുവിന്റെ ഫേസ്‌കട്ടുണ്ടല്ലോയെന്നാണ് ആരാധകര്‍ തമാശയായി പറയുന്നത്.