ശിവനെ കാണാനെത്തിയ കല്ലുവിനെകണ്ട് അന്തംവിട്ട് അഞ്ജലി: സാന്ത്വനം റിവ്യൂ

Web Desk   | Asianet News
Published : Aug 08, 2021, 06:28 PM IST
ശിവനെ കാണാനെത്തിയ കല്ലുവിനെകണ്ട് അന്തംവിട്ട് അഞ്ജലി: സാന്ത്വനം റിവ്യൂ

Synopsis

സാന്ത്വനം വീട്ടിലേക്ക് ഒരു പുതിയ അതിഥിയെത്തുന്നു എന്ന വാര്‍ത്ത കൗതുകത്തോടെയാണ് ആരാധകര്‍ നോക്കിക്കണ്ടത്. 

ലയാളികള്‍ ഹൃദയത്തിലേറ്റിയ പരമ്പരയാണ് സാന്ത്വനം. കുടുംബ പ്രേക്ഷകരേയും യുവപ്രേക്ഷകരേയും ഒരുപോലെ സ്വാധീനിച്ചിട്ടുള്ള ചുരുക്കം പരമ്പരകളിലൊന്നുമാണ് സാന്ത്വനം. സംപ്രേഷണം ആരംഭിച്ച് പൊടുന്നനെയാണ് പരമ്പര ജനപ്രിയ പരമ്പര എന്ന കാറ്റഗറിയിലേക്കെത്തിയത്. സോഷ്യല്‍മീഡിയയില്‍ സാന്ത്വനത്തിന് കിട്ടുന്ന സ്വീകാര്യത മറ്റൊരു പരമ്പരയ്ക്കും കിട്ടുന്നില്ല എന്നതും അതിശയകരമാണ്. സോഷ്യല്‍മീഡിയയില്‍ സാന്ത്വനം ക്ലിക്ക് ആകാനും, പ്രീതി നേടാനുമുള്ള കാരണം പരമ്പരയുടെ ആരാധകര്‍ യുവതയാണെന്നതാണ്. 

പരമ്പരയുടെ ആരാധകരുടെ പ്രിയപ്പെട്ട രംഗങ്ങളെന്നത്, ശിവനും അഞ്ജലിയും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളുമാണ്. പരമ്പരയുടെ തുടക്കത്തില്‍ അവര്‍ തമ്മിലുണ്ടായിരുന്ന പിണക്കങ്ങളെ സ്വീകരിച്ചതു പോലെതന്നെ, നിലവിലെ ഇരുവരുടേയും പ്രണയനിമിഷങ്ങളേയും ആരാധകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. എന്നാല്‍ സാന്ത്വനം വീട്ടിലേക്ക് ഒരു പുതിയ അതിഥിയെത്തുന്നു എന്ന വാര്‍ത്ത കൗതുകത്തോടെയാണ് ആരാധകര്‍ നോക്കിക്കണ്ടത്.

പുതിയ കഥാപാത്രത്തെ വരവേല്‍ക്കാന്‍ വീട്ടിലെ എല്ലാവരും വളരെ ആകാംക്ഷയോടെയിരിക്കുമ്പോള്‍, ശിവന്റെ അമിതമായ സന്തോഷം കണ്ട് അഞ്ജലിയുടെ അസൂയ കൂടുകയാണ് ചെയ്തത്. കാനഡയില്‍ നിന്നും ശിവന്റെ അമ്മായിയും മകള്‍ കല്ലുവുമാണ് സാന്ത്വനം വീട്ടിലേക്കെത്തുന്നത്.

കല്ലുവിന്റെ വരവിനെ ഏറ്റവുമധികം ദേഷ്യത്തോടെ കണ്ടത് അഞ്ജലിയാണ്. ശിവനോടുള്ള സ്‌നേഹമാണ് അതിന് കാരണമെന്ന് മറ്റ് കഥാപാത്രങ്ങള്‍ അഞ്ജലിയെ കളിയാക്കി പറയുന്നുമുണ്ട്. ആരായിരിക്കും കല്ലുവെന്ന് ശ്വാസം അടക്കിപ്പിടിച്ചാണ് പ്രേക്ഷകര്‍ കാത്തിരുന്നത്. ഏത് സുന്ദരിയാകും വരികയെന്ന് ക്ലബ് ഹൗസില്‍ ചര്‍ച്ച പോലും നടന്നു. എന്നാല്‍ ഏവരേയും ഞെട്ടിച്ചുകൊണ്ട് പരമ്പരയില്‍ കല്ലു പ്രത്യക്ഷപ്പെട്ടിരിക്കുന്നു. കല്ലുവിനെകണ്ട് എല്ലാവരും സന്തോഷത്തിലായെങ്കില്‍, അഞ്ജലി ഞെട്ടുകയാണ് ചെയ്തത്. ചെറിയ കുട്ടിയായ കല്ലുവിനെ ശിവന്‍ കെട്ടിപ്പിടിക്കുന്നതും സ്‌നേഹത്തോടെ ലാളിക്കുന്നതും കണ്ട് അഞ്ജലി ചമ്മിയിരിക്കുകയാണിപ്പോള്‍.

കട്ടുറുമ്പ് എന്ന ടെലിവിഷന്‍ പ്രോഗ്രാമിലൂടെ മലയാളിക്ക് പരിചിതയായ ലക്ഷ്മിനന്ദ ശേഖര്‍ എന്ന ബാലതാരമാണ് പരമ്പരയില്‍ കല്ലുവായെത്തുന്നത്. ഡാന്‍സിലും അഭിനയത്തിലുമെല്ലാം കഴിവ് തെളിയിച്ചിട്ടുള്ള ലക്ഷ്മിയെ പല വലിയ താരങ്ങളും വേദികളില്‍ അഭിനന്ദിച്ചിട്ടുമുണ്ട്. പരമ്പരയിലെത്തിയ ലക്ഷ്മി ഒറ്റദിവസം കൊണ്ടുതന്നെ പ്രേക്ഷകരുടെ മനസ് കവര്‍ന്നിട്ടുണ്ട്. ലക്ഷ്മി എത്തുന്നതുവരെ കലിപ്പോടെ നടന്നിരുന്ന അഞ്ജലിയുടെ കൂടെയാണ് ലക്ഷ്മിയുടെ ചുറ്റലുകളെല്ലാം തന്നെ. കുറച്ചു ദിവസമേ കല്ലുവും അമ്മയും പരമ്പരയില്‍ ഉണ്ടാവുകയുള്ളു എന്നതുമാത്രമാണ് പ്രേക്ഷകരുടെ നിലവിലെ സങ്കടം.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'അസഹനീയമായ വേദന, പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരും': ആശുപത്രി കിടക്കയിൽ നിന്നും പേളി മാണി
അൻപത്തിരണ്ടിലും ആരാധകരെ ഞെട്ടിച്ച് മലൈക അറോറ; വൈറലായി പുതിയ ചിത്രങ്ങൾ